ഹിന്ദു ദൈവങ്ങളുടെ പേര് മദ്യവുമായി ബന്ധപ്പെടുത്തി!!രാജ്യസഭയില്‍ വന്‍ബഹളം!!

Subscribe to Oneindia Malayalam

ദില്ലി: ഹിന്ദു ദൈവങ്ങളുടെ പേര് മദ്യവുമായി ബന്ധപ്പെടുത്തി സംസാരിച്ച സമാജ്‌വാദി പാര്‍ട്ടി എംപി നരേഷ് അഗര്‍വാളിനെതിരെ പാര്‍ലമെന്റില്‍ വന്‍ പ്രതിഷേധം. പ്രതിഷേധത്തെ തുടര്‍ന്ന് നരേഷ് അഗര്‍വാള്‍ പ്രസ്താവന പിന്‍വലിച്ചു. നരേഷ് അഗര്‍വാളിന്റെ പ്രസ്താവന മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന പരാമര്‍ശവുമായി ധനമന്ത്രി അരുണ്‍ ജയ്റ്റിയും രംഗത്തെത്തി.

ആദ്യം പ്രസ്താവന പിന്‍വലിക്കാന്‍ വിസമ്മതിച്ചെങ്കിലും പാര്‍ലമെന്റ് അംഗങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്നട് പരാമര്‍ശം പിന്‍വലിക്കുകയായിരുന്നു. പശുവിന്റെ പേരില്‍ രാജ്യത്തു നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് സംസാരിക്കുമ്പോളായിരുന്നു നരേഷ് അഗര്‍വാള്‍ വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്.

naresh-agarwal

1991 ല്‍ താന്‍ ഒരു സ്‌കൂള്‍ സന്ദര്‍ശിച്ചപ്പോള്‍ ഭിത്തിയില്‍ മദ്യവുമായി ബന്ധപ്പെട്ട ഹിന്ദു ദൈവങ്ങളുടെ പേര് എഴുതിയത് കണ്ടു. നിങ്ങളുടെ ആളുകളാണ് ഇത് ചെയ്തതെന്നാണ് ബിജെപി അംഗങ്ങളോട് നരേഷ് അഗര്‍വാള്‍ പറഞ്ഞത്.

പശുവിന്റെ പേരില്‍ നടത്തുന്ന സംഘങ്ങളെ രാജ്യത്ത് നിരോധിക്കണമെന്നും അതിന് മുന്‍കൈയെടുക്കേണ്ടത് കേന്ദ്രസര്‍ക്കാര്‍ ആണെന്നും സീതാറാം യെച്ചൂരി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു.

English summary
Samajwadi leader Naresh Agarwal links names of Hindu gods with alcohol, sparks row
Please Wait while comments are loading...