യുപിയില്‍ കോണ്‍ഗ്രസ് വന്നിട്ട് കാര്യമുണ്ടോ? അഖിലേഷിന് ആശങ്ക; കണക്കുകളും അനുകൂലമല്ല
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ഇന്ത്യ സഖ്യം വരാനുള്ള സാധ്യത ശക്തമാണ്. എന്നാല്‍ സമാജ് വാദി പാര്‍ട്ടി വലിയ ആശങ്കയിലാണ്. കോണ്‍ഗ്രസോ ആര്‍എല്‍ഡിയോ എസ്പിക്ക് ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കി കൊടുക്കുന്ന പാര്‍ട്ടികള്‍ അല്ല. ബിഎസ്പിയുമായി സഖ്യമുണ്ടായിരുന്നെങ്കില്‍ 53 സീറ്റുകള്‍ നേടാന്‍ സാധ്യതയുണ്ടായിരുന്നു.
ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടി എന്ഡിയേക്കാള് മുന്നില്‍ 23 ലോക്സഭാ സീറ്റില്‍ മാത്രമാണ്. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ കണക്ക് വെച്ച് നോക്കുമ്പോള്‍ എസ്പി 20 ലോക്സഭാ മണ്ഡലത്തില്‍ മാത്രമാണ് മുന്നില്‍ നില്‍ക്കുന്നത്. കോണ്‍ഗ്രസിന്റെ വോട്ടുകള്‍ വെറും മൂന്ന് സീറ്റുകളില്‍ മാത്രമേ സ്വാധീനമുണ്ടാക്കൂ.

യുപിയില്‍ 80 സീറ്റുകളുണ്ട്. ഇതില്‍ 50 സീറ്റുകള്‍ മുകളില്‍ നേടിയാല്‍ മാത്രമേ ഇന്ത്യ സഖ്യത്തിന് നേട്ടമെന്ന് പറയാനാവൂ. എന്നാല്‍ നിലവില്‍ ബിജെപി അത്രയ്ക്കും കരുത്തുറ്റതാണ് യുപിയില്‍. യോഗി ആദിത്യനാഥിനെ പോലൊരു നേതാവും അവര്‍ക്ക് ഉത്തര്‍പ്രദേശിലുണ്ട്. നിലവില്‍ ഇന്ത്യ സഖ്യത്തിലുള്ള മൂന്ന് പാര്‍ട്ടികളും ചേര്‍ന്ന് 2014, 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിരലില്‍ എണ്ണാവുന്ന സീറ്റുകള്‍ മാത്രമാണ് നേടിയത്.
2019ല്‍ എസ്പിക്ക് ബിഎസ്പിയുമായും ആര്‍എല്‍ഡിയുമായും സഖ്യമുണ്ടായിരുന്നു. എന്നാല്‍ അഖിലേഷിന്റെ പാര്‍ട്ടിക്ക് വെറും അഞ്ച് സീറ്റാണ് കിട്ടിയത്. കോണ്‍ഗ്രസിന് ഒരു സീറ്റും ആര്‍എല്‍ഡി വട്ടപൂജ്യവുമാണ് ആയത്. 2014ല്‍ കോണ്‍ഗ്രസിന് രണ്ട് സീറ്റ് കിട്ടി. ആര്‍എല്‍ഡി വട്ടപൂജ്യമായി. എസ്പിക്ക് അപ്പോഴും അഞ്ച് സീറ്റുകളാണ് കിട്ടിയത്. 2009ന് ശേഷം രാഷ്ട്രീയ സാഹചര്യം ഒന്നാകെ യുപിയില്‍ മാറിയിരിക്കുകയാണ്.
2009ലാണ് അവസാനമായി കോണ്‍ഗ്രസും എസ്പിയുമെല്ലാം നല്ല രീതിയില്‍ പ്രകടനം നടത്തിയത്. കോണ്‍ഗ്രസ് 21 സീറ്റും എസ്പി 23 സീറ്റും 2009ല്‍ നേടിയിരുന്നു. അതേസമയം തുടര്‍ച്ചയായി രണ്ട് തവണ ലോക്സഭ മാത്രം നിയമസഭാ തെരഞ്ഞെടുപ്പും ബിജെപി തന്നെയാണ് വിജയിച്ചത്. എസ്പിയും കോണ്‍ഗ്രസും തമ്മിലുള്ള ആദ്യ യോഗം കഴിഞ്ഞയാഴ്ച്ചയാണ് നടന്നത്.
മുമ്പുള്ള തെരഞ്ഞെടുപ്പിലെ പ്രകടനത്തെ മുന്‍നിര്‍ത്തിയാണ് എത്ര സീറ്റുകള്‍ നല്‍കണമെന്ന കാര്യം തീരുമാനിക്കുക. ഇക്കാര്യത്തില്‍ കോണ്‍ഗ്രസും എസ്പിയും ധാരണയിലെത്തിയിട്ടുണ്ട്. ഏത് കണക്കുകള്‍ പരിശോധിച്ചാലും കോണ്‍ഗ്രസിന് പത്ത് സീറ്റില്‍ കൂടുതല്‍ കിട്ടാന്‍ സാധ്യതയില്ല.
2022ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്പിയായിരുന്നു രണ്ടാമത്തെ വലിയ കക്ഷിയും മുഖ്യപ്രതിപക്ഷവും. 111 സീറ്റാണ് അവര്‍ നേടിയത്. 32.1 ശതമാനം വോട്ടും അവര്‍ക്ക് ലഭിച്ചു. ആര്‍എല്‍ഡിക്ക് 9 സീറ്റുകളാണ് ലഭിച്ചത്. കോണ്‍ഗ്രസ് വെറും രണ്ട് സീറ്റാണ് നേടിയത്. മത്സരിച്ചത് 399 സീറ്റിലും. നിയമസഭാ കണക്കുകള്‍ നോക്കുമ്പോള്‍ 23 സീറ്റുകളില്‍ മാത്രമാണ് എന്‍ഡിഎയേക്കാള്‍ മുന്‍തൂക്കം ഇന്ത്യ സഖ്യത്തിനുണ്ട്.
ഇതില്‍ ഇരുപത് സീറ്റുകളും എസ്പിക്ക് തന്നെയാണ്. നാല് മണ്ഡലങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസിന് ഒരു ലക്ഷത്തില്‍ അധികം വോട്ട് ലഭിച്ചത്. 10 സീറ്റുകളിലാണ് 50000 വോട്ടുകളില്‍ കൂടുതല്‍ ലഭിച്ചത്. കോണ്‍ഗ്രസ് ദുര്‍ബലാവസ്ഥ ഇതിലൂടെ പ്രകടമായിരുന്നു. അതേസമയം ബിഎസ്പിയുണ്ടായിരുന്നെങ്കില് ഇവിടെ സഖ്യത്തിന് വലിയ മുന്‍തൂക്കം ലഭിക്കുമായിരുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications