സന്ദേശ്ഖാലി ലൈംഗികാതിക്രമ കേസ്; ഒളിവിൽ പോയ തൃണമൂൽ നേതാവ് ഷെയ്ഖ് ഷാജഹാൻ അറസ്‌റ്റിൽ
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയിൽ നിരവധി സ്ത്രീകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ഭൂമി തട്ടിയെടുത്ത സംഭവങ്ങളിലും പ്രതിയായ തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. സംഭവത്തിന് പിന്നാലെ 55 ദിവസമായി ഒളിവിൽ കഴിയുകയായിരുന്ന ഷെയ്ഖ് ഷാജഹാനെ വ്യാഴാഴ്‌ച പുലർച്ചെയാണ് അറസ്‌റ്റ് ചെയ്‌തത്.
53കാരനായ തൃണമൂൽ നേതാവ് നോർത്ത് 24 പർഗാനാസിലെ മിനാഖാൻ പ്രദേശത്ത് നിന്ന് പിടിയിലായെന്നും, ഇന്ന് തന്നെ ഇയാളെ കോടതിയിൽ ഹാജരാക്കുമെന്നും മുതിർന്ന പോലീസ് ഓഫീസർ അമിനുൽ ഇസ്ലാം ഖാൻ അറിയിച്ചു. തൃണമൂൽ കോൺഗ്രസിലെ ശക്തരിൽ ഒരാളാണ് ഷെയ്ഖ് ഷാജഹാൻ. അതിനാലാണ് അറസ്‌റ്റ് വൈകുന്നതെന്നായിരുന്നു പ്രധാന ആരോപണം.

കൂടാതെ തൃണമൂൽ നേതാവിനെതിരെ നടപടിയെടുക്കുന്നതിൽ കാലതാമസം വരുത്തിയതിന് കൽക്കട്ട ഹൈക്കോടതി സംസ്ഥാന പോലീസിനെ വിമർശിക്കുകയും, അദ്ദേഹത്തെ ഉടൻ അറസ്‌റ്റ് ചെയ്യണമെന്ന് ഉത്തരവിടുകയും ചെയ്‌തത് കൃത്യം മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് ഷെയ്ഖ് ഷാജഹാൻ പിടിയിലായിരിക്കുന്നത്.
ഷെയ്ഖ് ഷാജഹാനും അദ്ദേഹത്തിന്റെ അനുയായികൾക്കും എതിരെ ഭൂമി തട്ടിയെടുക്കലും ലൈംഗികാതിക്രമവും ആരോപിച്ച് സന്ദേശ്ഖാലിയിലെ ധാരാളം സ്ത്രീകൾ രംഗത്തെത്തിയിരുന്നു. ഷെയ്‌ഖിനെയും കൂട്ടാളികളെയും അറസ്‌റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഒരു മാസത്തിലേറെയായി ഇവിടെ സമരം തുടർന്നുകൊണ്ടിരിക്കുകയാണ്.
ഒരു അഴിമതി കേസുമായി ബന്ധപ്പെട്ട് ഷാജഹാന്റെ സ്ഥാപനങ്ങൾ പരിശോധിക്കാൻ പോയ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഉദ്യോഗസ്ഥരെ ഇയാളുമായി ബന്ധമുള്ള സംഘം ആക്രമിച്ചതിന് പിന്നാലെ ജനുവരി 5 മുതൽ ഇയാൾ ഒളിവിലാണ്. ഇതിന് പിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ ഇയാളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
തൃണമൂൽ നേതാവിനും കൂട്ടാളികൾക്കും എതിരെ ആദിവാസി കുടുംബങ്ങളിൽ നിന്ന് "ലൈംഗിക പീഡനത്തിനും ഭൂമി കൈയേറ്റത്തിനും" ഉൾപ്പെടെ 50 പരാതികൾ ദേശീയ പട്ടികവർഗ കമ്മീഷന് ലഭിച്ചിട്ടുണ്ട്. കൂടാതെ ഭൂപ്രശ്‌നവുമായി ബന്ധപ്പെട്ട 400 പരാതികൾ ഉൾപ്പെടെ ആകെ 1250 പരാതികൾ ലഭിച്ചതായി സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും അറിയിച്ചു.
തൃണമൂൽ കോൺഗ്രസ് നേതാവിനെ സിബിഐ, ഇഡി എന്നീ ഏജൻസികൾക്ക് അറസ്‌റ്റ് ചെയ്യാമെന്ന് ഹൈക്കോടതി ബുധനാഴ്‌ച ഉത്തരവിട്ടിരുന്നു. എന്നാൽ സംസ്ഥാന പോലീസ് ഷെയ്ഖിനെ അറസ്‌റ്റ് ചെയ്‌താൽ, അവർ കേസ് മയപ്പെടുത്താൻ സാധ്യതയുണ്ടെന്ന് ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്‌വി രാജു ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഷെയ്ഖിന്റെ അറസ്‌റ്റ്.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ?











Click it and Unblock the Notifications