കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ സ്ത്രീയായി ജീവിക്കാന്‍ ഭയക്കുന്നു:സാനിയ മിര്‍സ

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: മുന്നേറ്റങ്ങള്‍ ഏറെ കണ്ട ഇന്ത്യ സ്ത്രീയോട് കാണിക്കുന്നത് ഇന്നും ക്രൂരത ആണെന്ന് ടെന്നീസ് താരം സാനിയ മിര്‍സ. സ്ത്രീയായി ഇന്ത്യയില്‍ ജീവിക്കാന്‍ താന്‍ ഭയക്കുന്നു എന്നും താരം പറഞ്ഞു. ലിംഗ സമത്വത്തിന്റെ കുറവുള്ള ഇന്ത്യയില്‍ സാനിയ മിര്‍സ ആയി തുടരുക ബുദ്ധിമുട്ടാണ്. സ്ത്രീ ആയി പോയതു കൊണ്ട് താന്‍ ഒരുപാട് പ്രതിസന്ധികള്‍ നേരിടുന്നു എന്നും സാനിയ യുഎന്‍ ദക്ഷിണേഷ്യയിലെ വനിതാ ഗുഡ്‌വില്‍ അംബാസിഡറായി തെരഞ്ഞെടുത്ത ശേഷം പറഞ്ഞു.

ഇന്ത്യന്‍ ജനതയ്ക്ക് സ്ത്രീകളോട് ബഹുമാനം കുറവാണെന്നും, സ്ത്രീകളുടെ വില പുരുഷന്‍മാര്‍ മനസ്സിലാക്കണം എന്നും സാനിയ പറഞ്ഞു. ഇന്ത്യയില്‍ എല്ലാ മേഖലകളിലും സ്ത്രീകളുടെ സാന്നിധ്യം കുറവാണ്. അതുപോലെ തന്നെ ആണ് സ്‌പോര്‍ട്‌സ് മേഖലയിലും. കൂടുതല്‍ സ്ത്രീകള്‍ കായിക രംഗത്ത് വരണമെങ്കില്‍ നമ്മുടെ കായിക സംസ്‌ക്കാരത്തിന് ഏറെ മാറ്റങ്ങള്‍ ഉണ്ടാവണം.

sania-mirza

സ്ത്രീകളെ എല്ലാ മേഖലയിലേയ്ക്കും കൊണ്ടു വരാന്‍ മാധ്യമങ്ങള്‍ മുന്‍ കൈ എടുക്കണം എന്നും സാനിയ പറഞ്ഞു. സ്ത്രീകളെ മൃഗങ്ങളെ പോലെ കാണുന്ന സമീപനം മാറേണ്ട കാലം അതികൃമിച്ചിരിക്കുക ആണ്. സ്ത്രീകളെ പ്രോത്സാഹിപ്പിക്കേണ്ടത് പുരുഷന്‍മാരാണ്.

കായിക മാന്ത്രി ഷര്‍ബാനന്ദ സൊനോവാള്‍ വനിതാ കായിക താരങ്ങള്‍ക്ക് പ്രചോദനം നല്‍കുന്ന വ്യക്തിയാണെന്നും സാനിയ പറഞ്ഞു. ഇതുപോലെ സര്‍ക്കാരും ലിംഗ സമത്വത്തിന് ആയി മുന്നോട്ട് വരേണ്ടതാണ്. ഇസ്ലാം മതത്തില്‍പ്പെട്ട സാനിയയ്ക്ക് എതിരെ പല വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ശരീര ഭാഗങ്ങള്‍ കാണിച്ച് കളിക്കുന്നതില്‍ മുസ്ലീം സമൂഹം സാനിയയ്‌ക്കെതിരെ പ്രതിഷേധിച്ചിരുന്നു.

English summary
Sania mirza named UN women good will Ambassador for south Asia. she said there is no respect for women in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X