കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉടന്‍ തന്നെ റാവത്തിനെ ഭ്രാന്താശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാം, പരിഹസിച്ച് ബിജെപി, മറുപടി ഇങ്ങനെ

Google Oneindia Malayalam News

മുംബൈ: ശിവസേന നേതാവിനെ രൂക്ഷമായി പരിഹസിച്ച് ബിജെപി. മഹാരാഷ്ട്രയില്‍ ഓപ്പറേഷന്‍ ലോട്ടസ് എന്നൊരു സംഭവമേ ഇല്ല. ഭൂരിപക്ഷം തെളിയിക്കാന്‍ ഞങ്ങള്‍ക്ക് ആവശ്യത്തിന് എംഎല്‍എമാരുണ്ട്. ഒരു എംഎല്‍എയെ പോലും ഞങ്ങള്‍ ഭീഷണിപ്പെടുത്തില്ലെന്നും ബിജെപി എംപി റാവുസാഹേബ് പാട്ടീല്‍ ദാന്‍വെ പറഞ്ഞു. സഞ്ജയ് റാവത്ത് ഞങ്ങള്‍ക്കെതിരെ വെറുതെ ആരോപണം ഉന്നയിക്കുകയാണ്. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ റാവത്തിനെ ഭ്രാന്താശുപത്രിയിലേക്ക് അയക്കുമെന്നും ദാന്‍വെ പറഞ്ഞു.

1

ഇതിന് പിന്നാലെ മറുപടിയുമായി സഞ്ജയ് റാവത്ത് മറുപടിയുമായെത്തി. ത്രികക്ഷി സഖ്യം ഒറ്റക്കെട്ടാണ്. ഞങ്ങളുടെ 162 എംഎല്‍എമാരെ ഇന്ന് വൈകീട്ട് ഏഴ് മണിക്ക് കാണിക്കാം. ഹോട്ടല്‍ ഗ്രാന്‍ഡ് ഹയാത്തില്‍ വെച്ച് ഭൂരിപക്ഷത്തിന് വേണ്ടവരുടെ എണ്ണം ഞങ്ങള്‍ കാണിച്ച് തരാം. ഗവര്‍ണര്‍ വന്ന് ബോധ്യപ്പെടാമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. അതേസമയം 170 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന ബിജെപിയുടെ അവകാശവാദത്തിനുള്ള മറുപടി കൂടിയാണിത്.

അതേസമയം ത്രികക്ഷി സഖ്യത്തിന്റെ പിന്തുണ അറിയിച്ചുള്ള കത്ത് വ്യാജമാണെന്ന് ബിജെപി ആരോപിച്ചു. കാരണം അജിത് പവാറാണ് ഇപ്പോഴും എന്‍സിപിയുടെ നിയമസഭാ കക്ഷി നേതാവ്. അദ്ദേഹം ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്‍സിപി ഇതുവരെ അജിത് പവാറിനെ പുറത്താക്കിയിട്ടില്ല. അതുകൊണ്ട് അജിത് പവാര്‍ പറയുന്നതാണ് എന്‍സിപിയുടെ നിയമം. അദ്ദേഹത്തിന്റെ പിന്തുണ ഉള്ളത് കൊണ്ട് ബിജെപി തന്നെ അധികാരത്തിലെത്തുമെന്നും ബിജെപി നേതാവ് ആശിഷ് ഷെലാര്‍ പറഞ്ഞു.

ഇതിനിടെ അജിത് പവാറിനെതിരായ കേസുകള്‍ പിന്‍വലിച്ചു എന്ന സംഭവത്തിലും പ്രതിഷേധം മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ സജീവമായിരിക്കുകയാണ്. സഖ്യത്തെ പിന്നില്‍ നിന്ന് കുത്തിയതിനുള്ള ഉപഹാരം എന്നാണ് ശിവസേന പ്രതികരിച്ചത്. അതേസമയം കേസുകള്‍ പിന്‍വലിച്ചിട്ടില്ല എന്നാണ് അഴിമതി വിരുദ്ധ ബ്യൂറോ പ്രതികരിച്ചത്. അതേസമയം നിലവിലെ ഭൂരിപക്ഷ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വിശ്വാസ വോട്ടെടുപ്പില്‍ ബിജെപി പരാജയപ്പെടുമെന്നാണ് സൂചന.

 അജിത് പവാറിന്‍റെ കൂറുമാറ്റം ശരത് പവാര്‍ അറിഞ്ഞോ? സത്യാവസ്ഥ ഇങ്ങനെ, പവാറിന്‍റെ തന്ത്രം തന്നെ അജിത് പവാറിന്‍റെ കൂറുമാറ്റം ശരത് പവാര്‍ അറിഞ്ഞോ? സത്യാവസ്ഥ ഇങ്ങനെ, പവാറിന്‍റെ തന്ത്രം തന്നെ

English summary
sanjay raut will soon admit to mental hospital says bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X