കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്കെതിരെ മത്സരിപ്പിക്കേണ്ട ശക്തനായ എതിരാളി ശരത് പവാർ: പച്ചക്കൊടി കാണിച്ച് സഞ്ജയ് റാവത്ത്

Google Oneindia Malayalam News

മുംബൈ: 2024ൽ പ്രതിപക്ഷ പാർട്ടികൾക്കുള്ള വിജയ സാധ്യത പ്രവചിച്ച് ശിവസേന എംപി സഞ്ജയ് റാവത്ത്. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്രമോദിക്ക് ഒത്ത എതിരാളി എൻസിപി അധ്യക്ഷനായ ശരദ് പവാറാണെന്നാണ് സഞ്ജയ് റാവത്ത് ചൂണ്ടിക്കാണിക്കുന്നത്. പ്രതിപക്ഷത്ത് ശക്തനായ ഒരാളില്ലാതെ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്രമോദിയെ പരാജയപ്പെടുത്താൻ കഴിയില്ല. അതിനാൽ എല്ലാ പ്രതിപക്ഷ പാർട്ടികളും ചേർന്ന് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജനസമ്മതിയുള്ള ഒരാളെ കണ്ടെത്താൻ ശ്രമിക്കുകയാണ് വേണ്ടതെന്നും റാവത്ത് പറയുന്നു.

പുതിയ മേക്കോവറുകളില്‍ നടി മേഘ്‌ന വിന്‍സെന്റ്, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

സിദ്ദു കോണ്‍ഗ്രസ് വിടാനില്ല; പ്രശ്ന പരിഹാരത്തിന് പുതിയ ഫോര്‍മുല, എല്ലാവരും ഹാപ്പിസിദ്ദു കോണ്‍ഗ്രസ് വിടാനില്ല; പ്രശ്ന പരിഹാരത്തിന് പുതിയ ഫോര്‍മുല, എല്ലാവരും ഹാപ്പി

1

നേരത്തെയും സഞ്ജയ് റാവത്ത് പ്രതിപക്ഷ സഖ്യത്തിന്റെ മുഖമായി ശരദ് പവാറിന്റെ പേര് നിര്‍ദേശിച്ചിരുന്നു. രാജ്യത്തെ പ്രതിപക്ഷത്തെ ശക്തിപ്പെടുത്തുന്നതിനായി ശരദ് പവാറിനെ പോലുള്ള ഒരു നേതാവിനെ യുപിഎയുടെ തലവനാക്കേണ്ടതുണ്ട് എന്നായിരുന്നു സഞ്ജയ് റാവത്തിന്റെ പ്രസ്താവന. മഹാരാഷ്ട്രയിൽ ബിജെപി ഇതര സർക്കാർ രൂപീകരിക്കുന്നതിനായി ശിവസേനയും കോൺഗ്രസും എൻസിപിയും കൈകോർത്തിരുന്നു. ഈ വെളിച്ചത്തിലാണ് ശിവസേന നേതാവ് പവാറിന് അനുകൂലമായ നിലപാടുമായി രംഗത്തത്തുന്നത്.

2

തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയിലും എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കണമെന്ന തരത്തിലുള്ള ചര്‍ച്ചകൾ നടന്നെന്നാണ് പുറത്തുവരുന്ന മാധ്യമറിപ്പോര്‍ട്ടുകൾ. പല ദേശീയ മാധ്യമങ്ങളും ഇത്തരത്തിലുള്ള റിപ്പോർട്ടുകളാണ് നൽകിയിട്ടുള്ളത്.

3


2021ലെ പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് തൊട്ടുപിന്നാലെയും ശരദ് പവാറും പ്രശാന്ത് കിഷോറും തമ്മില്‍ തുടർച്ചയായി മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷം ശരദ് പവാറിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഒഴികെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും യോഗവും ചേര്‍ന്നിരുന്നു. ഇതെല്ലാം പ്രതിപക്ഷ പാർട്ടികൾ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നീക്കങ്ങളാണ് നടത്തുന്നതെന്ന സൂചനകളാണ് നൽകുന്നത്.

4

രാഷ്ട്രപതി തിരഞ്ഞെടുപ്പ് അടുത്തുവരുന്നതോടെ പ്രതിപക്ഷ പാർട്ടികൾക്ക് മുഴുവൻ സര്‍വ്വസമ്മതനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് പാർട്ടികൾക്കുള്ളിൽ നടക്കുന്ന ആലോചനകൾ. അതിനായി കോണ്‍ഗ്രസ് പാർട്ടികളിൽ നിന്നുള്ളവരെ പരിഗണിച്ചാൽ മറ്റ് പാര്‍ട്ടികളിൽ നിന്ന് എളുപ്പത്തിൽ പിന്തുണ ലഭിക്കുമെന്നണ് പ്രശാന്ത് കിഷോർ കണക്കുകൂട്ടുന്നത്. ശരദ് പവാറിനെപ്പോലെ ജനസമ്മതിയുള്ള ഒരാളെ നിര്‍ത്തി മോദി സര്‍ക്കാരിനെതിരെ കരുത്ത് തെളിയിക്കാനാണ് പ്രതിപക്ഷം കരുക്കൾ നീക്കുന്നത്.

5

2019ലെ മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ബിജെപിയുമായി ഇടഞ്ഞ ശിവസനേയെയും കോണ്‍ഗ്രസിനെയും ഒരുമിപ്പിച്ച് നിർത്തിക്കൊണ്ട് എന്‍സിപി മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡി സഖ്യം സർക്കാർ രൂപീകരിച്ച് അധികാരത്തിലെത്തിയത്. ഏറ്റവുമധികം സീറ്റുകൾ നേടിയ ഒറ്റകക്ഷിയായി ബിജെപി മാറി സർക്കാർ രൂപീകരിച്ചെങ്കിലും ഭൂരിപക്ഷം തെളിയിക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇതിന് ശേഷവും മോദി സര്‍ക്കാരിനെ പരാജയപ്പെടുത്താനുള്ള വിശാല സഖ്യം രൂപീകരിക്കാനുള്ള തിരക്കിട്ട നീക്കങ്ങൾ ശരദ് പവാറിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നത്.

സാന്ത്വനത്തിലെ അഞ്ജലിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു, കാണാം

Recommended Video

cmsvideo
CM Pinarayi Vijayan has the right to wear the ponnada to me says PM Modi

English summary
Sanjay Rawat says Sharad Pawar right candidate to take on PM Modi in 2024 elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X