കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജര്‍മന്‍ വേണ്ട, സംസ്‌കൃതം പഠിച്ചാല്‍ മതി: സ്മൃതി ഇറാനി

Google Oneindia Malayalam News

ദില്ലി: ജര്‍മന്‍ ഭാഷ വേണ്ട പകരം സംസ്‌കൃതം പഠിച്ചാല്‍ മതിയെന്ന് വിദ്യാഭ്യാസ മന്ത്രി സ്മൃതി ഇറാനി. കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഹിന്ദി, ഇംഗ്ലീഷ് എന്നിവയ്ക്ക് പുറമേ സംസ്‌കൃതമോ മറ്റേതെങ്കിലും ഇന്ത്യന്‍ ഭാഷയോ പഠിച്ചാല്‍ മതിയെന്നാണ് മന്ത്രി പറയുന്നത്. കേന്ദ്രീയ വിദ്യാലയ സംഘടനയുടെ 99 ആം ബോര്‍ഡ് ഓഫ് ഗവര്‍ണേര്‍സിലാണ് മാനവ വിഭവ ശേഷി മന്ത്രിയുടെ ഈ നിര്‍ദേശം.

ഇന്ത്യയില്‍ നിന്നും ജര്‍മന്‍ ഭാഷ പഠിച്ച് ജര്‍മനിയില്‍ ഉപരിപഠനത്തിന് പോകുന്നവരുടെ എണ്ണത്തില്‍ ആറ് വര്‍ഷത്തിനിടെ 114 ശതമാനം വര്‍ദ്ധനവ് ഉണ്ടായതാണ് റിപ്പോര്‍ട്ടുകള്‍. എഞ്ചിനീയറിംഗ്, സയന്‍സ്, ടെക്‌നോളജി വിഷയങ്ങളില്‍ ഉപരിപഠനത്തിന് പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാണിത്. താരതമ്യേന കുറഞ്ഞ പഠനച്ചെലവും ജോലി കിട്ടാനുള്ള സാധ്യതയുമാണ് ജര്‍മനിയെ വിദ്യാര്‍ഥികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്.

smrithi-irani

എന്നാല്‍ സ്മൃതി ഇറാനി പറയുന്നത് കുട്ടികള്‍ സംസ്‌കൃതം പഠിച്ചാല്‍ മതിയെന്നാണ്. അധ്യയന വര്‍ഷത്തിന്റെ പകുതിയിലാണ് മന്ത്രിയുടെ ഈ നിര്‍ദേശമെന്നും പരാതിയുണ്ട്. ജര്‍മന്‍ പഠിച്ചാലേ പറ്റൂ എന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് ഹോബി ലാംഗ്വേജ് ആയി ജര്‍മന്‍ പഠിക്കാന്‍ സൗകര്യമുണ്ട്. അഞ്ഞൂറോളം കേന്ദ്രീയ വിദ്യാലയങ്ങളിലായി 70000 ത്തോളം വിദ്യാര്‍ഥികളെ ഇത് ബാധിക്കും.

ജര്‍മന്‍, ഫ്രഞ്ച് പോലുള്ള വിദേശ ഭാഷകള്‍ പഠിക്കുന്ന കുട്ടികളെ നിര്‍ബന്ധിച്ച് സംസ്‌കൃതം പഠിപ്പിച്ചിട്ട് എന്ത് നേട്ടമാണുള്ളത് എന്നാണ് ആളുകള്‍ ചോദിക്കുന്നത്. ത്രിഭാഷാ പോളിസി പ്രകാരം സംസ്‌കൃതത്തിന് പകരം മറ്റേതെങ്കിലും ഇന്ത്യന്‍ ഭാഷ പഠിച്ചാല്‍ പോരേ സംസ്‌കൃതം തന്നെ പഠിക്കണം എന്നുണ്ടോ എന്നും ചോദിക്കുന്നവരുണ്ട്. വിദ്യാഭ്യാസ മന്ത്രിയുടെ യേല്‍ യൂണിവേഴ്‌സിറ്റി ഡിഗ്രിയും മറ്റും നേരത്തെ വിവാദമായിരുന്നു.

English summary
Sanskrit, not German: HRD minister Smriti Irani’s Hindutva agenda hurts KV students
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X