കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഫ്‌സല്‍ ഗുരു അനുസ്മരണം, മുന്‍ അധ്യാപകന്‍ എസ്എആര്‍ ഗീലാനിയെ അറസ്റ്റ് ചെയ്തു

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരന്‍ അഫ്‌സല്‍ ഗുരുവിന്റെ അനുസ്മരണ ചടങ്ങ് നടത്തിയതിനെതിരെ ദില്ലിയില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ദില്ലി സര്‍വ്വകലാശാല മുന്‍ അധ്യാപകന്‍ എസ്എആര്‍ ഗീലാനിയെയും പോലീസ് അറസ്റ്റ് ചെയ്തു.

അഫ്‌സല്‍ ഗുരു അനുസ്മരണം സംഘടിപ്പിച്ചെന്ന പേരിലാണ് ഗീലാനിയെ അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ഗീലാനിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പുലര്‍ച്ചെ അറസ്റ്റ് ചെയ്ത ഗീലാനിയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. കഴിഞ്ഞ ദിവസം ദില്ലി പ്രസ് ക്ലബില്‍ അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ഇതില്‍ ഗീലാനിയും പങ്കെടുത്തിരുന്നു.

sargeelani2

ചടങ്ങില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയതായും ആരോപണമുണ്ട്. ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചതിനുശേഷമാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. നേരത്തെ പാര്‍ലമെന്റ് ആക്രമണക്കേസില്‍ ആരോപണ വിധേയനായ അധ്യാപകനായിരുന്നു ഗീലാനി. ചടങ്ങില്‍ പങ്കെടുത്ത മറ്റ് അംഗങ്ങളെയും പോലീസ് ചോദ്യം ചെയ്യും.

ഗീലാനിയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് പറയുന്നുണ്ട്. കഴിഞ്ഞ ദിവസം ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയതിന് ജെഎന്‍യു വിദ്യാര്‍ത്ഥി കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു.

English summary
Former Delhi University teacher SAR Geelani was arrested early this morning on sedition and other charges for allegedly organising an event in support of Parliament attack convict Afzal Guru, the Delhi Police has said. Mr Geelani was acquitted in the Parliament attack case in 2003
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X