കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഘോഷിനെ കാണാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ലാത്തിചാര്‍ജ്

  • By Sruthi K M
Google Oneindia Malayalam News

കൊല്‍ക്കത്ത:കഴിഞ്ഞ ദിവസം ആത്മഹത്യയ്ക്ക് ശ്രമിച്ച തൃണമൂല്‍ എംപി കുനാല്‍ ഘോഷിന്റെ ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കൈയ്യേറ്റം. എസ്‌കെഎം ആശുപത്രിയില്‍ എത്തിയ മാധ്യപ്രവര്‍ത്തകര്‍ക്കു നേരെയാണ് പോലീസ് ലാത്തിചാര്‍ജ് നടത്തിയത്. ഇന്ന് പുലര്‍ച്ചെ സി.സിയുവില്‍ നിന്നും ഇ.ഇ.ജി പരിശോധനയ്ക്ക് ഘോഷിനെ കൊണ്ടു പോകുന്നതിനിടെയാണ് സംഭവം അക്രമാസക്തമായത്. അദ്ദേഹത്തെ കാണാനും ചിത്രങ്ങള്‍ എടുക്കാനും ഒരു കൂട്ടം ജനങ്ങളാണ് ആശുപത്രിക്ക് ചുറ്റും തടിച്ചുകൂടിയത്. യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് കുനാല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതാണ് പോലീസിനെ ചൊടിപ്പിച്ചത്. പിന്നീട്
ഇവര്‍ക്കെതിരെ പോലീസ് ലാത്തി വീശുകയായിരുന്നു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

ശാരദാ ചിട്ടി തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ശാരദാ ഗ്രൂപ്പിന്റെ മാധ്യമ തലവന്‍ കുനാല്‍ ഘോഷിനെ വ്യാഴാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊല്‍ക്കത്ത ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച ഘോഷ് എസ്‌കെഎം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കേസില്‍ രാഷ്ട്രീയ പ്രമുഖര്‍ പലരും ഉള്‍പ്പെട്ടിട്ടുണ്ടെന്നും അവരെയൊക്കെ പോലീസ് സംരക്ഷിക്കുകയാണെന്നും കുനാല്‍ ആരോപണം ഉന്നയിച്ചിരുന്നു. എത്രയും വേഗം അവര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് കുനാല്‍ ഘോഷ് നേരെത്തെ ഭീഷണി മുഴക്കിയിരുന്നു.

kunal-ghosh

58 ഉറക്കഗുളികകള്‍ കഴിച്ചാണ് ഘോഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവത്തെ തുടര്‍ന്ന് ജയില്‍ സൂപ്രണ്ട്, ഡോക്ടര്‍, ഗാര്‍ഡുമാര്‍ എന്നിവരെ സസ്‌പെന്റ് ചെയ്തു.
കുനാല്‍ ഘോഷിന് ആത്മഹത്യ ചെയ്യാന്‍ കഴിഞ്ഞതെങ്ങനെയാണെന്നും അതിനുള്ള സാഹചര്യം ഒരുക്കിയതാരാണെന്നുമുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിറ്റി സെഷന്‍സ് കോടതി ജയില്‍ ഐജി, എഡിജി എന്നിവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് തിങ്കളാഴ്ച സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.

ജയിലില്‍ വേണ്ട സുരക്ഷ ഏര്‍പ്പെടുത്താതിരുന്നത് പോലീസിന്റെ അനാസ്ഥയാണെന്ന് കാട്ടിയാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പരാതി നല്‍കിയത്. സുരക്ഷയ്ക്കായി ജയില്‍ അധികൃതര്‍ എത്തരത്തിലുള്ള നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അറസ്റ്റിലായതിനെ തുടര്‍ന്ന് കുനാല്‍ ഘോഷിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ചിട്ടി തട്ടിപ്പ് കേസില്‍ സിബിഐ പ്രതി ചേര്‍ത്ത ആദ്യ തൃണമൂല്‍ നേതാവാണ് കുനാല്‍ ഘോഷ്.

English summary
Saradha chit fund case, Journalist waiting for Kunal Ghosh lathicharged at kolkata hospital. The same time he said arrest the main culprits of the Saradha Scam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X