കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിട്ടി തട്ടിപ്പ്, തൃണമൂല്‍ എംപി ജയിലില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു

  • By Sruthi K M
Google Oneindia Malayalam News

കൊല്‍ക്കത്ത: ശാരദാ ചിട്ടി തട്ടിപ്പ് കേസ് പ്രതി കുനാല്‍ ഘോഷ് ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊല്‍ക്കത്ത ജയിലിലാണ് സംഭവം. ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് ഘോഷിനെ കൊല്‍ക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിനുമുന്‍പും ഘോഷ് ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു.

ശാരദാ ചിട്ടി തട്ടിപ്പ് കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. കേസില്‍ സിബിഐ അന്വേഷണം വഴിതെറ്റുന്നുവെന്നായിരുന്നു ഘോഷിന്റെ ആരോപണം. രാഷ്ട്രീയ പ്രമുഖരില്‍ പലരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഘോഷ് ആരോപണം ഉയര്‍ത്തിയിരുന്നു. 72 മണിക്കൂറിനുള്ളില്‍ ഇവരെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന്് ഘോഷ് തിങ്കളാഴ്ച കോടതിയെ അറിയിച്ചിരുന്നു.

kunal-ghosh

ഉറക്ക ഗുളികകള്‍ കഴിച്ചാണ് ഘോഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം. 58 ഗുളികകള്‍ കഴിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ശാരദാ ഗ്രൂപ്പിന്റെ മാധ്യമ തലവനായിരുന്നു കുനാല്‍ ഘോഷ്. 46 വയസ്സാണ്. ചിട്ടിതട്ടിപ്പ് കേസില്‍ സിബിഐ പ്രതി ചേര്‍ത്ത ആദ്യ തൃണമൂല്‍ നേതാവാണ് ഘോഷ്.

ശാരദാ ചിട്ടിയില്‍ പണം നിക്ഷേപിച്ച് ലക്ഷക്കണക്കിനുപേര്‍ക്കാണ് പണം നഷ്ടമായത്. മൂന്നു പേര്‍ ഇതിനോടകം ആത്മഹത്യചെയ്തു. ഉന്നതതല ബന്ധങ്ങള്‍ ഈ തട്ടിപ്പില്‍ പങ്കുചേരുന്നുവെന്ന വാര്‍ത്തയെ തുടര്‍ന്നാണ് അന്വേഷണം സുപ്രീം കോടതി സിബിഐയ്ക്ക് വിട്ടത്. ശാരദാ ഗ്രൂപ്പ് ചെയര്‍മാന്‍ സുധീപ്ത സെന്‍, സഹായി ദേബ്ജാനി മുഖര്‍ജി എന്നിവരാണ് മറ്റു പ്രതികള്‍. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പ്രധാന പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചിരിക്കുന്നത്.

English summary
Saradha chti fund scam accused Thrinamool Mp Kunal ghosh allegedly attempts Suicide in Kolkata jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X