കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശരിയായ മൊഴി നല്‍കിയില്ലെങ്കില്‍ തരൂരിനെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന് ദില്ലി പൊലീസ്

  • By Meera Balan
Google Oneindia Malayalam News

ദില്ലി: സുനന്ദപുഷ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിന് ദില്ലി പൊലീസിന്റെ താക്കീത്. തരൂരിന്റേയും സഹായികളുടേയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും ഇത് പരിഹരിച്ച് ശരിയായ മൊഴി നല്‍കിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നാണ് താക്കീത്.

മൂന്ന് തവണയോളമാണ് വ്യാഴാഴ്ച തരൂരിനെ ചോദ്യം ചെയ്തത്. സുനന്ദയുടെ മരണം നടന്ന സമയം, ഈ വിവരം ഭര്‍ത്താവായ തരൂര്‍ അറിഞ്ഞ സമയം, ഹോട്ടലില്‍ തരൂര്‍ എത്തിച്ചേര്‍ന്ന സമയം എന്നിവയിലാണ് വൈരുദ്ധ്യം. സഹായികളുടെ മൊഴിയും തരൂരിന്റെ മൊഴിയും തമ്മില്‍ വൈരുദ്ധ്യമുണ്ട്. ഈ സാഹചര്യത്തിലാണ് ശരിയായ മൊഴി നല്‍കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയത്.

Sashi Tharoor

ഐപിഎല്‍ വിവാദവുമായി ബന്ധപ്പെട്ടായിരുന്നു വ്യാഴാഴ്ചത്തേയും വെള്ളിയാഴ്ചത്തേയും ചോദ്യം ചെയ്യല്‍. ഐപിഎല്‍ വിവാദവുമായി ബന്ധപ്പെട്ട് സുനന്ദ ചില നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്താനിരിയ്‌ക്കെയാണ് കൊല്ലപ്പെട്ടതെന്ന് മാധ്യമ പ്രവര്‍ത്തക നളിനി സിംഗും മകന്‍ ശിവ് മേനോനും മൊഴി നല്‍കിയിരുന്നു.

മെഹര്‍ തരാറുമൊന്നിച്ച് ദുബായില്‍ താമസിച്ചതിനെപ്പറ്റിയും ചോദ്യങ്ങളുണ്ടായിരുന്നു. മൊഴികളിലെ വൈരുദ്ധ്യം പൊലീസ് ഗൗരവമായിട്ടാണ് എടുത്തിരിയ്ക്കുന്നത്. ഈ സാഹചര്യത്തിലാണ് തരൂരിന് മുന്നറിയിപ്പ് .

English summary
Sashi Tharoor MP get warning from Delhi police on Sunanda Murder Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X