പനീര്‍ശെല്‍വം 'കാല് പിടിച്ചു', പക്ഷെ കൂട്ടാക്കിയില്ല, ശശികലയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍!!

  • Written By:
Subscribe to Oneindia Malayalam

ചെന്നൈ: മുഖ്യമന്ത്രിക്കസേരയ്ക്കും തനിക്കുമിടയില്‍ തടസമായി നില്‍ക്കുന്ന കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിനെതിരേ എഐഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല ആഞ്ഞടിച്ചു. പോയസ് ഗാര്‍ഡനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ശശികല രൂക്ഷമായ ഭാഷയില്‍ പനീര്‍ശെല്‍വത്തെ വിമര്‍ശിച്ചത്.

ആരെയും പേടിയില്ല

ജീവിതത്തില്‍ 1000ത്തോളം പനീര്‍ശെല്‍വന്‍മാരെ കണ്ടിട്ടുണ്ടെന്നും ആരെയും തനിക്കു ഭയമില്ലെന്നും ശശികല വ്യക്തമാക്കി. പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ എത്രയും വേഗം ക്ഷണിക്കുമെന്നാ

പാര്‍ട്ടിയെ ഭിന്നിപ്പിക്കാന്‍ നീക്കം

എഐഡിഎംകെയെ ഭിന്നിപ്പിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ പനീര്‍ശെല്‍വം നടത്തിക്കൊണ്ടിരിക്കുന്നത്. ജയലളിത മരിച്ചപ്പോഴാണ് പാര്‍ട്ടിയെ ചിലര്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നതായി കണ്ടെത്തിയത്. ജയലളിതയുടെ മരണം മാനസികമായി തളര്‍ത്തിയിരുന്നെങ്കിലും പാര്‍ട്ടിയുടെ ഭാവിക്കായി കരുത്തോടെ പിടിച്ചുനില്‍ക്കുകയായിരുന്നു. സത്യമെന്താണെന് നിങ്ങള്‍ അറിയണം.

മുഖ്യമന്ത്രിയാവാന്‍ അപേക്ഷിച്ചു

ജയലളിതയുടെ മരണശേഷം തന്നോട് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ പനീര്‍ശെല്‍വം അഭ്യര്‍ഥിച്ചതായി ശശികല പറഞ്ഞു. എന്നാല്‍ ഇതു നിരസിക്കുകയായിരുന്നുവെന്നും നിങ്ങള്‍ മുഖ്യമന്ത്രിയാവണമെന്ന് പനീര്‍ശെല്‍വത്തോട് പറയുകയായിരുന്നുവെന്നും ശശികല വെളിപ്പെടുത്തി.

 എപ്പോള്‍ വേണമെങ്കിലും സാധിക്കുമായിരുന്നു

മുഖ്യമന്ത്രിയാവണമെന്ന് ഞാന്‍ മുമ്പൊരിക്കലും ആഗ്രഹിച്ചിട്ടില്ല. അങ്ങനെയൊരു ആഗ്രഹം ഉണ്ടായിരുന്നെങ്കില്‍ വളരെ മുമ്പ് തന്നെ അതിനു സാധിക്കുമായിരുന്നു. എംജിആറിന്റെ മരണശേഷം ജയലളിതയ്ക്ക് രാഷ്ട്രീയത്തില്‍ ഒട്ടും താല്‍പ്പര്യമുണ്ടായിരുന്നില്ല. എംജിആറിന്റെ സംസ്‌കാരച്ചടങ്ങിനിടെ ജയലളിത അപമാനിക്കപ്പെട്ടത് ആരും മറന്നിട്ടുണ്ടാവില്ലെന്നും ശശികല പറഞ്ഞു.

എല്ലായ്‌പ്പോഴും ഒപ്പമുണ്ടായിരുന്നു

പ്രതിസന്ധി ഘട്ടങ്ങളിലൊന്നും ഞാന്‍ ജയലളിതയെ കൈവിട്ടിരുന്നില്ല. പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലെല്ലാം ജയലളിതയെ സഹായിച്ചിട്ടുണ്ട്. സ്വയം പ്രൊമോട്ട് ചെയ്യാന്‍ ഇതുവരെ ശ്രമിച്ചിട്ടില്ല. ജയലളിതയുടെ കീഴിലുള്ള സര്‍ക്കാര്‍ മുന്നോട്ട്‌പോവണമെന്നു മാത്രമാണ് ആഗ്രഹിച്ചിരുന്നത്.

ഒപിഎസ് ഡിഎംകെ പക്ഷത്തേക്ക്

നിയമസഭയില്‍ പനീര്‍ശെല്‍വത്തിന്റെ പല നടപടികളും എന്നെ അസംതൃപ്തയാക്കിയിരുന്നു. ഞങ്ങളുടെ മുഖ്യ എതിരാളികളായ ഡിഎംകെയോട് അടുക്കുന്ന നിലപാടാണ് ഒപിഎസ് പലപ്പോഴും സ്വീകരിച്ചു കൊണ്ടിരുന്നത്.
ഡിഎംകെ നേതാവ് ദുരൈസിങ്കം പുകഴ്ത്തിയപ്പോഴും പനീര്‍ശെല്‍വം മിണ്ടാതെ ഇരുന്നത് ഞെട്ടിച്ചിട്ടുണ്ട്.

ജനങ്ങള്‍ സത്യമറിയണം

പാര്‍ട്ടി അനുയായികളും ജനങ്ങളും സത്യം അറിയുന്നതിനുവേണ്ടിയാണ് ഇക്കാര്യങ്ങളെല്ലാം പറയുന്നത്. പാര്‍ട്ടിക്കു വേണ്ടി ഞാന്‍ മരിക്കാന്‍ വരെ തയ്യാറാണ്. നിങ്ങള്‍ സ്ത്രീയാണ്, നിങ്ങള്‍ക്ക് എങ്ങനെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകാനാവുമെന്നു പലരും ചോദിച്ചിട്ടുണ്ട്. 33 വര്‍ഷത്തോളം പാര്‍ട്ടിയെ മുന്നോട്ട് നയിച്ചത് രണ്ടു സ്ത്രീകളാണെന്നാണ് ഇവരോടുള്ള മറുപടി.

സര്‍ക്കാര്‍ രൂപീകരിക്കും

ഞങ്ങള്‍ തന്നെ തമിഴ്‌നാട്ടില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കും. നാലു വര്‍ഷം സംസ്ഥാനം ഭരിക്കുകയും ചെയ്യും. അടുത്ത തിരഞ്ഞെടുപ്പിലും എഐഡിഎംകെ ഭരണം നിലനിര്‍ത്തുമെന്നും ഉറപ്പുണ്ട്. തന്നെ പിന്തുണയ്ക്കുന്ന എല്ലാവരോടും നന്ദിയുണ്ടെന്നും ശശികല പറഞ്ഞു.

English summary
VK Sasikala, urging an immediate invitation from Tamil Nadu Governor C Vidyasagar Rao to take charge as Chief Minister in place of O Panneerselvam, declared today to a large crowd of supporters in Chennai, "We have seen 1,000 such Panneerselvams....I am not scared."
Please Wait while comments are loading...