കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷീലയെ വെട്ടിയ ശശികല, 'അമ്മയുടെ വഴിയെന്ന്'... പോയസ് ഗാര്‍ഡനും കോടികളുടെ സ്വത്തുക്കളും

ജയലളിതയുടെ പാത പിന്തുടരും എന്നാണ് ശശികല പറയുന്നത്. അതേ സമയം ജയലളിതയുടെ വിശ്വസ്തയായ ഷീല ബാകൃഷ്ണനില്‍ നിന്ന് രാജി എഴുതി വാങ്ങുകയും ചെയ്തു.

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ചെന്നൈ: രണ്ടര മാസത്തോളം ആശുപത്രിയില്‍ കഴിഞ്ഞതിന് ശേഷമാണ് തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത മരിക്കുന്നത്. എന്തായിരുന്നു ജയലളിതയുടെ രോഗമെന്നോ എങ്ങനെയാണ് മരണം സംഭവിച്ചത് എന്നോ ഇപ്പോഴും ആര്‍ക്കും കൃത്യമായി അറിയില്ല. എന്നാല്‍ എല്ലാം അറിയുന്ന ഒരാളുണ്ട്. അതാണ് ശശികല എന്ന തോഴി.

ശശികല തന്നെ തമിഴ്‌നാട് മുഖ്യമന്ത്രി... കളിച്ച കളികളെല്ലാം വിജയിച്ചു; പനീര്‍ശെല്‍വം രാജിവച്ചു

തമിഴ് മക്കളുടെ അമ്മയായിരുന്നു ജയലളിതയെങ്കില്‍ അഏവരുടെ ചിന്നമ്മയായിരുന്നു ശശികല. ജയലളിത ഒരിക്കല്‍ ആട്ടിയോടിച്ച പോയസ് ഗാര്‍ഡനില്‍ ജയലളിതയുടെ മരണശേഷം താമസിക്കുന്നതും ശശികല തന്നെ.

'അമ്മയുടെ പാത പിന്തുടരും' എന്നാണ് പാര്‍ട്ടിയുടെ നിയമസഭ കക്ഷി നേതായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ശശികല പ്രതികരിച്ചത്. പക്ഷേ അതിന് മുമ്പ് തന്നെ ജയലളിതയുടെ ഏറ്റവും വിശ്വസ്തയായിരുന്ന ഷീല ബാലകൃഷ്ണനെ പുറത്താക്കുകയും ചെയ്തു. എന്താണ് ശശികലയുടെ ലക്ഷ്യം? ജയലളിതയുടെ സ്വത്തുക്കളെല്ലാം ആര്‍ക്കാണ്?

അമ്മയുടെ പാതയില്‍ എന്ന്

ഭരണത്തിലേറിയാല്‍ 'അമ്മയുടെ പാത' പിന്തുടരും എന്നാണ് ശശികല വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ കാര്യങ്ങള്‍ ഏത് രീതിയിലായിരിക്കും പോവുക എന്ന് കാത്തിരുന്ന് കാണേണ്ടിവരും.

ജയലളിതയുടെ വിശ്വസ്തരെ വേണ്ട

ഭരണ രംഗത്തുള്ള ജയലളിതയുടെ വിശ്വസ്തരെ മുഴുവന്‍ ഒഴിവാക്കാനുള്ള നീക്കം ശശികല നേരത്തേ തന്നെ തുടങ്ങിയിരുന്നു. മുഖ്യമന്ത്രിയുടെ ഉപദേശക സ്ഥാനത്തുണ്ടായിരുന്ന ഷീല ബാലകൃഷ്ണനില്‍ നിന്ന് രാജി എഴുതി വാങ്ങിയത് തന്നെ ഏറ്റവും വലിയ ഉദാഹരണം.

എല്ലാം അറിയുന്നവര്‍?

ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം നേരിട്ടുകണ്ടിട്ടുള്ള അപൂര്‍വ്വം വ്യക്തികളില്‍ ഒരാളാണ് ഷീല ബാകൃഷ്ണന്‍. ഉപദേശകയായ ഷീലയ്ക്കും തോഴി ശശികലയ്ക്കും മാത്രമേ അതിന് അനുവാദമുണ്ടായിരുന്നുള്ളൂ.

ദുരൂഹത മാറിയില്ല

ജയലളിതയുടെ മരണം സംബന്ധിച്ച ദുരൂഹതകള്‍ ഇപ്പോഴും മാറിയിട്ടില്ല. ഈ സാഹചര്യത്തില്‍ ഷീല ബാലകൃഷ്ണന്റെ രാജി ആവശ്യപ്പെട്ടതില്‍ പോലും ചിലര്‍ ദുരൂഹത ആരോപിക്കുന്നുണ്ട്.

പോയസ് ഗാര്‍ഡനില്‍ തന്നെ താമസം

ജയലളിതയുടെ മരണ ശേഷം പോയസ് ഗാര്‍ഡനില്‍ തന്നെയാണ് ശശികല താമസിക്കുന്നത്. എന്നാല്‍ ജയലളിതയുടെ സ്വത്തുക്കളെല്ലാം ആരുടെ പേരിലാണ് എഴുതി വച്ചിരിക്കുന്നത് എന്ന കാര്യത്തില്‍ ഇപ്പോഴും ധാരണയില്ല.

വില്‍പത്രം പുറത്ത് വിട്ടോ?

ജയലളിത വില്‍പത്രം തയ്യാറാക്കി വച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇത് ആരും തന്നെ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അപ്പോള്‍ കോടികള്‍ വരുന്ന ജയലളിതയുടെ സ്വത്തുവകകളുടെ അവകാശി ആരായിരിക്കും.

എല്ലാം ശശികലയ്ക്ക് തന്നെയോ... അധികാരവും?

ജയലളിതയ്ക്ക് ശേഷം പാര്‍ട്ടിയുടെ സാരഥ്യം ശശികല ഏറ്റെടുത്തു. ഇപ്പോഴിതാ മുഖ്യമന്ത്രി സ്ഥാനവും ഏറ്റെടുക്കുന്നു. അപ്പോള്‍ ജയലളിതയുടെ സ്വത്തുക്കളും ഇനി ശശികലയുടെ കൈവശം തന്നെ വന്നുചേരുമോ എന്നും ചോദിക്കുന്നവരുണ്ട്.

പുറത്താക്കിയിട്ടും പിണങ്ങാത്ത വിശ്വസ്തത

രണ്ട് തവണ പാര്‍ട്ടിയില്‍ നിന്നും തന്റെ ജീവിതത്തില്‍ നിന്നും ജയലളിത ശശികലെ പുറത്താക്കിയിട്ടുണ്ട്. അപ്പോഴെല്ലാം വിശ്വസ്ത തോഴിയായി ഒന്നും മിണ്ടാതെ നിന്നു. ഓരോ തവണയും കൂടുതല്‍ ശക്തയായി തിരിച്ചുവന്നു.

ഭര്‍ത്താവിനെ പോലെ മാറ്റി നിര്‍ത്തി

ശശികലയുടെ ഭര്‍ത്താവ് നടരാജനെതിരെ പല ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ഒടുവില്‍ ഭര്‍ത്താവിനെ പോലും മാറ്റി നിര്‍ത്തിയാണ് ശശികല ജയലളിതയുടെ അടുത്തേക്ക് തിരിച്ചെത്തിയത്.

ഭര്‍ത്താവ് തന്നെ ഇപ്പോഴും പിന്നില്‍?

ശശികലയും നടരാജനും തമ്മിലുള്ള ഇപ്പോഴത്തെ ബന്ധം സംബന്ധിച്ച് പല കഥകളും പ്രചരിക്കുന്നുണ്ട്. പക്ഷേ ജയലളിതയുടെ മരണശേഷം പാര്‍ട്ടിയിലെ പലകാര്യങ്ങളും നടരാജന്‍ തന്നെയാണ് തീരുമാനിക്കുന്നത് എന്ന ആക്ഷേപവും ഉയരുന്നുണ്ട്.

English summary
How Sasikala will manage the close aids of Jayalalithaa? The fate of Sheela Balakrishnan is a prime example.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X