ശശികല വരുന്നു; എഡിഎംകെ നേതാക്കള്‍ ഫോണില്‍ സംസാരിച്ചു... 17 പ്രമുഖരെ പുറത്താക്കി നേതൃത്വം
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ വീണ്ടും ചലനം. തടവ് ശിക്ഷ പൂര്‍ത്തിയാക്കി തിരിച്ചെത്തിയ വികെ ശശികല രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ശ്രമം തുടങ്ങി. താന്‍ തിരിച്ചെത്തുമെന്ന് ഉറപ്പ് നല്കി ശശികലയുടെ ഒരു ഓഡിയോ സന്ദേശം കഴിഞ്ഞാഴ്ച പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ നിരവധി എഐഎഡിഎംകെ നേതാക്കള്‍ ശശികലയുമായി ചര്‍ച്ചയ്ക്ക് ഒരുങ്ങിയെന്ന വിവരം പുറത്തായി.
ഇതോടെ 17 നേതാക്കളെ എഐഎഡിഎംകെ പുറത്താക്കി. ശശികലയുമായി സംസാരിക്കുന്നര്ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് എടപ്പാടി പളനിസ്വാമിയും ഒ പനീര്‍ശെല്‍വവും മുന്നറിയിപ്പ് നല്കി. വിശദാംശങ്ങള്‍ ഇങ്ങനെ...

17 പേരെ പുറത്താക്കി
17 പ്രമുഖരായ എഐഎഡിഎംകെ നേതാക്കളെയാണ് പാര്‍ട്ടി പുറത്താക്കിയത്. ചാനല്‍ ചര്‍ച്ചകളില്‍ പാര്‍ട്ടിയുടെ മുഖമായിരുന്ന പുകഴേന്തിയും പുറത്താക്കിയവരില്‍ ഉള്‍പ്പെടും. ഇവര്‍ ശശികലയുമായി ഫോണില്‍ സംസാരിച്ചുവെന്ന് വിവരം ലഭിച്ചതിന് പിന്നാലെയാണ് അച്ചടക്ക നടപടി സ്വീകരിച്ചതെന്ന് നേതാക്കള്‍ അറിയിച്ചു.

തിട്ടൂരം ഇങ്ങനെ
ശശികലയുമായി ആരും ബന്ധപ്പെടരുത് എന്ന് പനീര്ശെര്വവും പളനിസ്വാമിയും പ്രവര്‍ത്തകരെ അറിയിച്ചു. ശശികലയുടെ തിരിച്ചുവരവ് ഇവരെ ആശങ്കപ്പെടുത്തുന്നുണ്ട്. കാരണം, ശശികലയോട് അടുപ്പമുള്ള നിരവധി പ്രവര്‍ത്തകരും നേതാക്കളും എഡിഎംകെയിലുണ്ട്. ഇവര്‍ കൂട്ടത്തോടെ കളംമാറുമോ എന്നാണ് ആശങ്ക.

ഓഡിയോ സന്ദേശം
നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ശശികലയുടെ ശിക്ഷാ കാലാവധി കഴിഞ്ഞത്. ക്വാറന്റൈന് കാലാവധിക്ക് ശേഷം ബെംഗളൂരുവില്‍ നിന്ന് അവര്‍ തമിഴ്നാട്ടിലെത്തി. ശശികല രാഷ്ട്രീയത്തിലേക്കില്ല എന്നാണ് ആദ്യ വാര്‍ത്തകള്‍ വന്നത്. എന്നാല്‍ കഴിഞ്ഞാഴ്ച താന്‍ വീണ്ടും രാഷ്ട്രീയത്തിലേക്ക് എത്തുമെന്ന ശശികലയുടെ ഓഡിയോ സന്ദേശം പ്രചരിക്കുകയായിരുന്നു.

പാര്‍ട്ടിയുടെ സ്വാധീനം നഷ്ടമായി
ജയലളിതയുടെ മരണത്തോടെ എഐഎഡിഎംകെയുടെ ശക്തി ക്ഷയിച്ചു എന്നാണ് വിലയിരുത്തല്‍. പാര്‍ട്ടിയെ നയിക്കാന്‍ ശക്തരായ നേതാക്കളില്ലാത്തതാണ് പ്രശ്നം. ജയലളിതയുടെ മരണത്തിന് പിന്നാലെയാണ് തോഴി ശശികല ജയിലിലടയ്ക്കപ്പെട്ടത്. പനീര്‍ശെല്‍വത്തെയും പളനിസ്വാമിയെയും കാര്യങ്ങള്‍ ഏല്‍പ്പിച്ചാണ് ശശികല ജയിലിലേക്ക് പോയത്.

സ്റ്റാലിന്റെ മുന്നേറ്റം
ശശികല ജയിലിലടയ്ക്കപ്പെട്ടതോടെ പാര്‍ട്ടിയുടെ നേതൃത്വം പൂര്‍ണമായും പളനിസ്വാമിയുടെയും പന്നീര്ശെല്വത്തിന്റെയും കൈകളിലെത്തി. ഇവര്‍ക്കിടയിലും ഭിന്നത രൂക്ഷമായി. ഇതോടെ എഐഎഡിഎംകെക്ക് തുടര്‍ഭരണം ലഭിക്കില്ലെന്ന് ഉറപ്പായിരുന്നു. ഈ അവസരം മുതലെടുത്താണ് എംകെ സ്റ്റാലിന്റെ മുന്നേറ്റവും ജയവും.

ഡിഎംകെ അടിമുടി മാറി
എംകെ സ്റ്റാലിന് തമിഴ് രാഷ്ട്രീയത്തില്‍ ശക്തനാകുന്ന കാഴ്ചയാണ് ഇപ്പോള്‍. ഡിഎംകെ പൂര്‍ണമായും അദ്ദേഹത്തിന്റെ നിയന്ത്രണത്തിലാണ്. മാത്രമല്ല, പാര്‍ട്ടിയില്‍ കേഡര്‍ സ്വഭാവം കൊണ്ടുവരുന്നതില്‍ സ്റ്റാലിന് ഒരുപരിധി വരെ വിജയിച്ചു. അച്ചടക്കമുള്ള പ്രവര്‍ത്തനം കാഴ്ചവച്ചതോടെ തമിഴ്ജനത സ്റ്റാലിനില്‍ വിശ്വാസമര്‍പ്പിക്കുകയായിരുന്നു.

100 ദിവസത്തിനകം മാറ്റം
അധികാരത്തിലെത്തിയാല്‍ 100 ദിവസത്തിനകം നടപ്പാക്കുന്ന പദ്ധതികള്‍ ഏതൊക്കെ എന്ന് സ്റ്റാലിന് തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത്് തന്നെ ജനങ്ങളെ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ഒപ്പിട്ട ആദ്യ ഉത്തരവുകള്‍ ഈ വാഗ്ദാനങ്ങള്‍ പാലിക്കുന്നതായിരുന്നു. കൊറോണ ചികില്‍സ, റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സഹായ ധനം, സ്ത്രീകള്‍ക്ക് സൗജന്യ യാത്ര എന്നിവയെല്ലാം ഇതില്‍ ചിലത് മാത്രം.
ഇന്ധന വില വര്‍ധനവിനെതിരെ യുഡിഎഫ് എംപിമാരുടെ രാജ്ഭവന് ധര്‍ണ- ചിത്രങ്ങള്‍
അല്‍പ്പം ഹോട്ടാണ് ഇനിയ; നടിയുടെ പുതിയ ഫോട്ടോകള്‍ കാണാം
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications