ശശികലയുടെ എംഎല്‍എമാര്‍ ചോരുന്നു? ദില്ലിയിലേക്ക് കടത്തല്‍ നടന്നില്ല; ഒളിപ്പിച്ച ഹോട്ടലില്‍ കോടികള്‍?
ശശികലയെ മുട്ടുകുത്തിക്കുന്ന നീക്കമാണ് ഇപ്പോള്‍ പനീര്‍ശെല്‍വം നടത്തിയിരിക്കുന്നത്. ശശികലയ്ക്ക് പോയസ് ഗാര്‍ഡന്‍ വിട്ട് പുറത്ത് ഇറങ്ങേണ്ടിവന്നാല്‍
ചെന്നൈ: തനിക്കൊപ്പമുള്ള എംഎല്‍എമാരെം ചേര്‍ത്ത് പിടിക്കാനുള്ള ശശികലയുടെ നീക്കങ്ങള്‍ പാളുന്നതായി റിപ്പോര്‍ട്ട്. എഐഎഡിഎംകെ ആസ്ഥാനത്ത് കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ 131 എംഎല്‍എമാര്‍ പങ്കെടുത്തു എന്നായിരുന്നു അവകാശവാദം. എന്നാല്‍ ഇത് തെറ്റാണെന്ന് പിന്നീട് റിപ്പോര്‍ട്ടുകള്‍ വന്നു.
129 എംഎല്‍മാര്‍ പങ്കെടുത്തുന്നു എന്നായിരുന്നു പിന്നീട് പുറത്ത് വന്ന വിവരം. ഈ എംഎല്‍എമാരെയെല്ലാം രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.
എന്നാല്‍ ശശികല വിളിച്ച യോഗത്തില്‍ 120 ല്‍പരം എംഎല്‍എമാര്‍ മാത്രമാണ് പങ്കെടുത്തത് എന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. എംഎല്‍എമാരെ വിമാനമാര്‍ഗ്ഗം ദില്ലിയിലേക്ക് കടത്താനുള്ള നീക്കവും ശശികല കഴിഞ്ഞ ദിവസം ഉപേക്ഷിച്ചിരുന്നു.

ആദ്യം പറഞ്ഞത് 131 പേരെന്ന്. പിന്നീട് പറഞ്ഞു 129 പേരെന്ന്. ഈ വാദത്തില്‍ തന്നെയാണ് ഇപ്പോഴും എഐഎഡിഎംകെ ഉറച്ച് നില്‍ക്കുന്നത്. എന്നാല്‍ അത്ര ആളുകള്‍ പോലും ശശികലയ്‌ക്കൊപ്പം ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം 120 ല്‍പരം എംഎല്‍എമാരാണ് ശശികലയ്‌ക്കൊപ്പം ഉള്ളത്. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 118 എംഎല്‍എമാരുടെ പിന്തുണ മതി.

കഴിഞ്ഞ ദിവസം ചെന്നൈയിലെ എഐഎഡിഎംകെ ആസ്ഥാനത്ത് നടന്ന യോഗത്തിന് ശേഷം എംഎല്‍എമാരെ മുഴുവന്‍ പ്രത്യേക ബസ്സില്‍ 'അജ്ഞാത' കേന്ദ്രത്തിലേക്ക് മാറ്റി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എംഎല്‍എമാരെ ദില്ലിയിലെത്തിക്കും എന്നായിരുന്നു പറഞ്ഞിരുന്നത്.

തനിക്കൊപ്പമുള്ള എംഎല്‍എമാരെ മുഴുവന്‍ പ്രത്യേക വിമാനത്തില്‍ ദില്ലിയിലെത്തിക്കാനായിരുന്നു ശശികലയുടെ നീക്കം എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇവരെയെല്ലാം ചെന്നൈ വിമാനത്താവളത്തിനടുത്തുളള നക്ഷത്ര ഹോട്ടലുകളില്‍ താമസിപ്പിച്ചിരിക്കുകയാണ്.

എംഎല്‍എമാര്‍ക്കൊപ്പം ശശികലയും ദില്ലിയ്ക്ക് പോകാനിരുന്നതായിരുന്നു. രാഷ്ട്രപതിയെ കണ്ട് ഭൂരിപക്ഷം തെളിയിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഗവര്‍ണര്‍ അടുത്ത ദിവസം എത്തും എന്ന് ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്ന് യാത്ര ഉപേക്ഷിക്കുകയായിരുന്നത്രെ.

ശശികലയ്‌ക്കൊപ്പമുള്ള എംഎല്‍എമാരെല്ലാം തന്നെ ഇപ്പോഴും വിമാനത്താവളത്തിനടുത്തുള്ള നക്ഷത്ര ഹോട്ടലുകളിലാണ് ഉള്ളത്. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതുവരെ ഇവരെ ഹോട്ടലില്‍ നിന്ന് പുറത്ത് വിട്ടേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

എംഎല്‍എമാര്‍ ഏതെങ്കിലും തരത്തില്‍ സ്വാധീനിക്കപ്പെടുമോ എന്ന് ഭയന്ന് അവര്‍ക്ക് മൊബൈല്‍ ഫോണുകള്‍ പോലും നിഷേധിച്ചിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. മിക്ക എഐഎഡിഎംകെ എംഎല്‍എമാരേയും ഫോണില്‍ കിട്ടുന്നില്ലെന്നാണ് പറയപ്പെടുന്നത്.

ഹോട്ടലുകളില്‍ താമസിക്കുന്ന എംഎല്‍എമാര്‍ക്ക് വേണ്ടി ആഡംബര സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. മസാജിങ് മുതല്‍ വാട്ടര്‍ സ്‌പോര്‍ട്‌സ് അടക്കമുള്ളയാണ് ലഭ്യമാക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഒരു സംഘം എംഎല്‍എമാര്‍ മഹാബലിപുരത്തെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടിലുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എംഎല്‍എമാരെ താമസിപ്പിച്ച ഹോട്ടലുകളില്‍ കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന നടത്തിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. കോടിക്കണക്കിന് രൂപ ഇവിടെ നിന്ന് പിടിച്ചെടുത്തതായും പറയുന്നു.

ഇപ്പോള്‍ തമിഴകത്ത് നടക്കുന്നത് രാഷ്ട്രീയ കുതിരക്കച്ചവടമാണെന്നാണ് ആക്ഷേപം. അതിനിടെ ശശികല ക്യാമ്പിലെ ഒരു എംഎല്‍എ ഹോട്ടലില്‍ നിന്ന് മുങ്ങി പനീര്‍ശെല്‍വത്തോടൊപ്പം ചേര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications