കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിത പോയി, ശശികലമാരുടെ 'യുദ്ധം' തുടങ്ങി; തമിഴകത്തെ കാര്യങ്ങള്‍ കുഴഞ്ഞുമറിയുന്നു...

തോഴി ശശികലയെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയാക്കിയതിനെതിരെ ശശികല പുഷ്പ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.

  • By Afeef Musthafa
Google Oneindia Malayalam News

ചെന്നൈ: ജയലളിതയുടെ മരണത്തോടെ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയായ തോഴി വി കെ ശശികലയ്‌ക്കെതിരെ രാജ്യസഭാംഗം ശശികല പുഷ്പ. ശശികലയെ പാര്‍ട്ടിയുടെ സെക്രട്ടറിയാക്കിയത് അംഗീകരിക്കാനാവില്ലെന്നും അവര്‍ക്ക് അതിനുള്ള യോഗ്യതയില്ലെന്നും ശശികല പുഷ്പ പറഞ്ഞു.

തോഴി ശശികലയെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയാക്കിയതിനെതിരെ ശശികല പുഷ്പ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ചിന്നമ്മ എന്നു വിളിക്കുന്ന തോഴി ശശികല നടരാജനെ ജനറല്‍ സെക്രട്ടറിയാക്കിയത് പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും ജയലളിത ഒരിക്കലും അവരെ അംഗീകരിച്ചിരുന്നില്ലെന്നും, ജയലളിതയെ കൊല്ലാന്‍ ശ്രമിച്ച വ്യക്തിയാണ് തോഴി ശശികലയെന്നും എംപി ശശികല പുഷ്പ ആരോപിച്ചു.

ഡിഎംകെ എംപിയെ മര്‍ദിച്ചു

ഡിഎംകെ എംപിയെ മര്‍ദിച്ചു

രാജ്യസഭാംഗമായ ശശികല പുഷ്പയും ഒരുകാലത്ത് ജയലളിതയുടെ വിശ്വസ്തയായിരുന്നു. ദില്ലി വിമാനത്താവളത്തില്‍ വെച്ച് ഡിഎംകെ എംപിയെ പരസ്യമായി മര്‍ദിച്ചതിലൂടെ ശശികല പുഷ്പ വിവാദത്തിലായിരുന്നു.

ശശികല നടരാജനെ അംഗീകരിക്കാനാവില്ല

ശശികല നടരാജനെ അംഗീകരിക്കാനാവില്ല

തോഴി ശശികല നടരാജനെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത് അംഗീകരിക്കാനാവില്ലെന്നും, പാര്‍ട്ടി ഭരണഘടന പ്രകാരം പാര്‍ട്ടിയില്‍ തുടര്‍ച്ചയായി അഞ്ചു വര്‍ഷം പ്രവര്‍ത്തിച്ചവര്‍ക്ക് മാത്രമേ സ്ഥാനങ്ങള്‍ ലഭിക്കുകയുള്ളുവെന്നും ശശികല പുഷ്പ ആരോപിച്ചു.

ജയലളിത തോഴിയെ അംഗീകരിച്ചിരുന്നില്ല

ജയലളിത തോഴിയെ അംഗീകരിച്ചിരുന്നില്ല

ജയലളിതയെ കൊല്ലാന്‍ ശ്രമിച്ച വ്യക്തിയാണ് തോഴി ശശികല നടരാജനെന്നും, ഇതുവരെ അവര്‍ക്ക് ഒരു എംഎല്‍എ സീറ്റോ മറ്റു സ്ഥാനങ്ങളോ നല്‍കാത്തത് ജയലളിത അവരെ അംഗീകരിച്ചിരുന്നില്ല എന്നതിന് തെളിവാണെന്നും ശശികല പുഷ്പ പറഞ്ഞു.

സെക്രട്ടറിയെ ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കണം

സെക്രട്ടറിയെ ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കണം

ജയലളിതയുടെ മരണത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ടും, പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെ ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കണമെന്നാവശ്യപ്പെട്ടും മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ് ശശികല പുഷ്പ.

English summary
AIADMK MP Sasikala Pushpa has moved the Madras high court saying the general council of the party should be restrained from choosing the general secretary of the party.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X