തമിഴ് രാഷ്ട്രീയം ശശികലയെ തിരിഞ്ഞുകൊത്തുന്നു; സ്തംഭനാവസ്ഥയ്ക്കിടെ നിര്‍ണ്ണായക വിധി തിങ്കളാഴ്ച!!

  • Written By:
Subscribe to Oneindia Malayalam

ചെന്നൈ: തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുമതി ലഭിയ്ക്കാത്തതില്‍ പ്രതിഷേധത്തിനൊരുങ്ങുന്ന ശശികലയ്ക്ക് ഇരുട്ടടി. ശശികല ഉള്‍പ്പെട്ട അനധികൃത സ്വത്തുസമ്പാദന കേസിന്റെ വിധി തിങ്കളാഴ്ച പുറപ്പെടുവിച്ചേക്കുമെന്ന് സൂചനയുണ്ട്. അനധികൃത സ്വത്തുസമ്പാനക്കേസില്‍ ശശികലയെ കുറ്റവിമുക്തയാക്കിക്കൊണ്ടുള്ള വിധിയ്‌ക്കെതിരെ കര്‍ണ്ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി പുറപ്പെടുവിയ്ക്കുക.

ശശികലയുടെ സത്യപ്രതിജ്ഞ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഉടന്‍ പരിഗണിക്കില്ലെന്നും അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിധി വരാനിരിക്കുന്നതിനാലാണ് ഈ നീക്കമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ തമിഴ്‌നാട്ടിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയ്ക്ക് പരിഹാരം കാണാന്‍ സുപ്രീം കോടതി വിധി ഉടന്‍ വന്നേക്കുമെന്നാണ് സൂചന.

വിധി വൈകില്ല

വിധി വൈകില്ല

കഴിഞ്ഞ വര്‍ഷം കേസിലെ വിധി പുറപ്പെടുവിക്കാതെ മാറ്റിവച്ച ജസ്റ്റിസ് പി സി ഗോസ്, ജസ്റ്റിസ് അമിതാവ റോയ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് ഒരാഴ്ചയ്ക്കിടെ കേസില്‍ വിധി പ്രസ്താവം നടത്തുമെന്ന് ഫെബ്രുവരി ആറിന് വ്യക്തമാക്കിയിരുന്നു.

കോടതി വെറുതെവിട്ടു

കോടതി വെറുതെവിട്ടു

63 കോടിയുടെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിചാരണ കോടതി നാല് വര്‍ഷം തടവിന് വിധിച്ചിരുന്നു. പിന്നീട് കര്‍ണ്ണാടക ഹൈക്കോടതി ഇവരെ വെറുതെ വിടുകയായിരുന്നു. തുടര്‍ന്ന് കര്‍ണാടകയാണ് അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചത്.

അമര്‍ഷമൊടുങ്ങാതെ ശശികല

അമര്‍ഷമൊടുങ്ങാതെ ശശികല

എംഎല്‍എമാര്‍ക്കൊപ്പം ഗവര്‍ണറെ കാണാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് ശശികല ശനിയാഴ്ച വൈകിട്ട് ഗവര്‍ണര്‍ക്ക് കത്തയച്ചിരുന്നു. ഭൂരിപക്ഷ ം തെളിയിച്ച് സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള നീക്കങ്ങള്‍ മുന്‍കൂട്ടി കണ്ടായിരുന്നു ശശികലയുടെ നീക്കം. എന്നാല്‍ ഗവര്‍ണര്‍ അനുകൂല നിലപാട് സ്വീകരിക്കാത്തതില്‍ ശശികലയ്ക്ക് കടുത്ത അമര്‍ഷവുമുണ്ട്. ഗവര്‍ണറുടെ നിലപാടില്‍ നിഗൂഢതയുണ്ടെന്ന് ശശികല കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

 ഗവര്‍ണര്‍ വഴങ്ങിയില്ല

ഗവര്‍ണര്‍ വഴങ്ങിയില്ല

ശശികലയ്‌ക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ ശശികല മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് എത്തുന്നതിനോട് ഗവര്‍ണര്‍ക്ക് യോജിപ്പില്ലെന്നാണ് പുറത്തുവരുന്ന ചില റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി പദത്തിലെത്തിയ ശേഷം കേസില്‍ വിധി വന്നാല്‍ രാജി മാത്രമേ മാര്‍ഗ്ഗമുള്ളൂവെന്നും അതിനാല്‍ അതിനാല്‍ കോടതി വിധി വന്നശേഷം മുഖ്യമന്ത്രിയായി ശശികലയെ പരിഗണിക്കുന്നത് സംബന്ധിച്ച് നിലപാടെടുക്കാമെന്നുമാണ് വര്‍ണറുടെ നീക്കമെന്നാണ് സൂചനകള്‍.

പ്രതിഷേധം ഫലം കാണുമോ

പ്രതിഷേധം ഫലം കാണുമോ

തനിയ്ക്കമുള്ള എംഎല്‍എമാരുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിയ്ക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ശശികല മറീന ബീച്ചിലെ ജയലളിത സ്മാരകത്തിന് മുമ്പിലോ രാജ്ഭവന് മുമ്പിലോ നിരാഹാരമിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നീക്കം പാര്‍ട്ടിയെ പിളര്‍ത്താനോ

നീക്കം പാര്‍ട്ടിയെ പിളര്‍ത്താനോ

പാര്‍ട്ടിയെ പിളര്‍ത്തുന്നതിന് ഗവര്‍ണര്‍ നടപടിക്രമങ്ങള്‍ മനപൂര്‍വ്വം വൈകിപ്പിക്കുകയാണെന്നാണ് ശശികല ഉന്നയിക്കുന്ന ആരോപണം. ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കാത്തതും ഒപിഎസ് പക്ഷത്തേയ്ക്ക് കൂടുതല്‍ പേര്‍ പോകുന്നതും ആശങ്ക സൃഷ്ടിച്ചതോടെയാണ് ശശികലയുടെ പ്രതികരണം.

ബിജെപിയുടെ താങ്ങ് ഒപിഎസിന്

ബിജെപിയുടെ താങ്ങ് ഒപിഎസിന്

ശശികല പാളയത്തില്‍ നിന്ന് എംഎല്‍എമാരും മന്ത്രിമാരും ഉള്‍പ്പെടെയുള്ളവര്‍ ഒപിഎസ് പക്ഷത്തേയ്ക്ക് കൂറുമാറുന്നിനൊപ്പം ബിജെപിയും ഒപിഎസ്സിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മുസ്ലിം ലീഗും ഒപിഎസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

English summary
The impending verdict is seen to be the reason for governor Vidyasagar Rao’s reluctance to swear in Sasikala as chief minister.
Please Wait while comments are loading...