Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍: പരോള്‍ തേടി ചിന്നമ്മ!! ഭര്‍ത്താവിനെ കാണാനോ പകവീട്ടാനോ!!

ചികിത്സയില്‍ കഴിയുന്ന ഭര്‍ത്താവിന്‍റെ നില ഗുരുതരമായതോടെയാണ് ഭര്‍ത്താവ് നടരാജനെ കാണുന്നതിനായി പരോള്‍ തേടിയിട്ടുള്ളത്

ബെംഗളൂരു: ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഭര്‍ത്താവിനെ കാണാന്‍ പരോള്‍ തേടി വികെ മുന്‍ അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല. അസുഖ ബാധിതനായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭര്‍ത്താവിന്‍റെ നില ഗുരുതരമായതോടെയാണ് ഭര്‍ത്താവ് നടരാജനെ കാണുന്നതിനായി 15 ദിവസത്തെ പരോള്‍ അനുവദിക്കണമെന്ന ആവശ്യവുമായി ശശികല കോടതിയെ സമീപിച്ചിട്ടുള്ളത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന ശശികലയെ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ് കഴിയുന്നത്.

കരള്‍ രോഗമുള്‍പ്പെടെയുള്ള രോഗങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ള 74കാരനായ നടരാജന് കരള്‍മാറ്റ ശസ്ത്രക്രിയ നടക്കാനിരിക്കെ ഭാര്യയെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചുവെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ഭര്‍ത്താവിന്‍റെ ആരോഗ്യസ്ഥിതി മോശമായി തുടരുന്ന സാഹചര്യത്തില്‍ ശശികലയ്ക്ക് പരോള്‍ ലഭിക്കുമെന്ന ചില റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

 അനധികൃത സ്വത്ത് സമ്പാദനക്കേസ്

അനധികൃത സ്വത്ത് സമ്പാദനക്കേസ്

മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറിയുമായിരുന്ന ജയലളിതയുടെ തോഴിയായിരുന്ന ശശികല ജയലളിതയുടെ മരണത്തോടെയാണ് അണ്ണാ ഡിഎംകെയുടെ അധികാരം പിടിച്ചെടുക്കുന്നത്. എന്നാല്‍ ജയലളിതയും ശശിലകലയും പ്രതി ചേര്‍ക്കപ്പെട്ട അനധികൃത സ്വത്തു സമ്പാദനക്കേസിലെ വിധി വന്നതോടെ ശശികലയുടെ മുഖ്യമന്ത്രി മോഹത്തിന് മങ്ങലേറ്റു. പാര്‍ട്ടിയുടെ തലപ്പത്ത് എത്തിയതിന് പിന്നാലെയാണ് അനധികൃത സ്വത്തു സമ്പാദനക്കേസില്‍ കുറ്റക്കാരിയാണെന്ന സുപ്രീം കോടതി വിധി വരുന്നത്.

33 വര്‍ഷം മുമ്പ് വിവാഹം

33 വര്‍ഷം മുമ്പ് വിവാഹം

33 വര്‍ഷം മുമ്പാണ് ജയലളിതയുടെ തോഴിയായിരിക്കെ ശശികല സര്‍ക്കാര്‍ പിആര്‍ഒ ആയിരുന്ന എം നടരാജനെ വിവാഹം കഴിക്കുന്നത്. പിന്നീട് ജയലളിത പോയസ് ഗാര്‍ഡനില്‍ നിന്ന് പുറത്താക്കിയ ശശികലയുടെ ബന്ധുക്കളില്‍ ഒരാളായി നടരാജന്‍ മാറുകയും ചെയ്തു. തന്‍റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി ഇവര്‍ പ്രവര്‍ത്തിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. ശശികലയുടെ മരുമകന്‍ ടിടിവി ദിനകരനും ഇക്കൂട്ടത്തില്‍ ഉള്‍പ്പെട്ടിരുന്നു.

 മരുമകനെ ആളാക്കി

മരുമകനെ ആളാക്കി


ശിക്ഷിക്കപ്പെട്ടതോടെ മരുമകനായ ടിടിവി ദിനകരനെ പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങള്‍ നല്‍കിയാണ് ശശികല ജയിലേയ്ക്ക് പോകുന്നത്. പാര്‍ട്ടിയുടെ അധികാരം വിട്ടുപോകാന്‍ പയറ്റിയ തന്ത്രങ്ങള്‍ ഇരുവരെയും തിരിഞ്ഞു കൊത്തിയതോടെ കഴിഞ്ഞ മാസം ഇരുവരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ഒപിഎസ്- ഇപിഎസ് പക്ഷത്തിന്‍റെ ലയനമാണ് ശശികലയ്ക്കും ടിടിവിയ്ക്കും തിരിച്ചടിയായത്. എന്നാല്‍ മരുകമനെ പാര്‍ട്ടിയില്‍ തിരികെയെത്തിക്കാനുള്ള ചരടുവലികളാണ് ചിന്നമ്മ നടത്തിക്കൊണ്ടിരിക്കുന്നത്.

 ശശികല നടരാജന്‍ വികെയിലെത്തി

ശശികല നടരാജന്‍ വികെയിലെത്തി


ശശികല നടരാജന്‍ എന്ന പേരിലറിയപ്പെട്ടിരുന്ന ജയലളിതയുടെ തോഴി അണ്ണാ ഡിഎംകെയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തതോടെയാണ് നടരാജന്‍ എന്ന ഭര്‍ത്താവിന്‍റെ പേര് മാറ്റി വികെ ശശികലയായി മാറുന്നത്.

 ജയിലില്‍ സുഖവാസം

ജയിലില്‍ സുഖവാസം

അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് തടവ് ശിക്ഷ അനുഭവിക്കുന്ന വികെ ശശികലയ്ക്ക് രാജകീയ പരിഗണനയാണ് ജയിലില്‍ ലഭിക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+