കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശികലയുടെ ഭര്‍ത്താവിന്റെ കരളും വൃക്കയും മാറ്റിവച്ചു; എല്ലാം വിജയകരം, പക്ഷേ ചിന്നമ്മ ഇപ്പോഴും അകത്ത്

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ചെന്നൈ: ഭര്‍ത്താവിനെ ചികിത്സയ്ക്ക് പരോള്‍ അനുവദിക്കണം എന്ന ആവശ്യപ്പെട്ട് ശശികല കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി ആ ആവശ്യം തള്ളി.

എന്തായാലും ശശികലയുടെ ഭര്‍ത്താവിന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി. ഇരട്ട അവയവ മാറ്റ ശസ്ത്രക്രിയ ആയിരുന്നു വിജയകരമായി പൂര്‍ത്തിയാക്കിയത്.

Natarajan

74 കാരനായ നടരാജന്‍ ഏറെ കാലമായി കരള്‍ രോഗബാധിതന്‍ ആയിരുന്നു. ഇപ്പോള്‍ കരളും വൃക്കയും ആണ് മാറ്റി വച്ചത്. ഏഴരമണിക്കൂര്‍ ദൈര്‍ഘ്യമേറിയതായിരുന്നു ശസ്ത്രക്രിയ.

ചെന്നൈയിലെ ഗ്ലെന്‍ ആങ്കിള്‍ ഗ്ലോബല്‍ ഹെല്‍ത്ത് സിറ്റിയില്‍ വച്ചായിരുന്നു ശസ്ത്രക്രിയ. 19 കാരനായ കാര്‍ത്തിക് എന്ന ചെറുപ്പക്കാരന്റെ കരളും വൃക്കയും ആണ് ദാനം ചെയ്തത്. ദിവസവേതനക്കാരനായ കാര്‍ത്തിക് അപകടത്തില്‍ പെട്ട് മസ്തിഷ്‌ക മരണം സംഭവിച്ച സാഹചര്യത്തില്‍ ആയിരുന്നു അവയവദാനം.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലില്‍ ആണ് ശശികല. ജയലളിത ഒരിക്കല്‍ പോയസ് ഗാര്‍ഡനില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്ന് നടരാജനുമായുള്ള എല്ലാ ബന്ധവും ശശികല അവസാനിപ്പിച്ചിരുന്നു. എന്നാല്‍ ജയലളിതയുടെ മരണശേഷം ഇവര്‍ വീണ്ടും അടുത്തു.

English summary
Doctors in Gleneagles Global Health City in Chennai have successfully completed a dual organ transplant on M Natarajan, husband of jailed AIADMK leader V K Sasikala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X