കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തകര്‍ത്തെന്ന് അവകാശപ്പെട്ട ജെയ്ഷയുടെ മദ്രസകള്‍ അവിടെ തന്നെ! സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്ത്

  • By
Google Oneindia Malayalam News

ബാലക്കോട്ട് മിന്നലാക്രമണത്തെ കുറിച്ചുള്ള അവ്യക്ത ഇപ്പോഴും തുടരുകയാണ്. പുല്‍വാമ ഭീകരാക്രമണത്തിന്‍റെ 12ാം നാള്‍ രാജ്യം തിരിച്ചടിച്ചെന്നും ജെയ്ഷ ഇ മുഹമ്മദിന്‍റേതടക്കം പാകിസ്താനിലുള്ള മൂന്ന് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തുവെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നത്. തിരിച്ചടിയില്‍ 300 ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു. അതേസമയം ഔദ്യോഗിക സ്ഥിരീകരണം നടത്താനോ തെളിവ് നല്‍കാനോ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നതാണ് മറ്റൊരു കാര്യം.

<strong>'കൊല്ലപ്പെട്ട ഭീകരരുടെ മൃതദേങ്ങള്‍ അടക്കം ചെയ്യുന്നു! ഇനിയും തെളിവ് വേണോ?" title="'കൊല്ലപ്പെട്ട ഭീകരരുടെ മൃതദേങ്ങള്‍ അടക്കം ചെയ്യുന്നു! ഇനിയും തെളിവ് വേണോ?" യാഥാര്‍ത്ഥ്യം ഇങ്ങനെ" />'കൊല്ലപ്പെട്ട ഭീകരരുടെ മൃതദേങ്ങള്‍ അടക്കം ചെയ്യുന്നു! ഇനിയും തെളിവ് വേണോ?" യാഥാര്‍ത്ഥ്യം ഇങ്ങനെ

അതിനിടെ സര്‍ക്കാരിന്‍റെ വാദങ്ങളെ പൊളിച്ചടുക്കി കൊണ്ടുള്ള ജെയ്ഷ ഇ മുഹമ്മദിന്‍റെ കേന്ദ്രത്തിന്‍റെ സാറ്റലൈറ്റ് ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. റോയിറ്റേഴ്സാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

ഫിബ്രവരി 26 ന്

ഫിബ്രവരി 26 ന്

പുല്‍വാമയ്ക്ക് 12ാം നാള്‍ പാകിസ്താന്‍റെ വടക്ക് കിഴക്കന്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന മദ്രസ എന്ന പേരില്‍ അറിയപ്പെടുന്ന ബാലക്കോട്ടിലുള്ള ജെയ്ഷ ഈ ഭീകരരുടെ ആസ്ഥാനം വ്യാമാക്രമണത്തില്‍ തകര്‍ത്തെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഫിബ്രവരി 26 നായിരുന്നു ഇത്.

ജെയ്ഷ കേന്ദ്രം

ജെയ്ഷ കേന്ദ്രം

ജെയ്ഷയുടെ കേന്ദ്രത്തില്‍ 200 ന് മുകളില്‍ ഭീകരര്‍ ഉണ്ടായിരുന്നു. ഇന്ത്യ നടത്തിയ മിന്നാലാക്രമണത്തില്‍ ഭീകരകേന്ദ്രത്തിലെ പ്രമുഖര്‍ ഉള്‍പ്പെടെയുള്ള കൊടും തീവ്രവാദികള്‍ കൊല്ലപ്പെട്ടെന്നും ജെയ്ഷ കേന്ദ്രം തകര്‍ത്ത് തരിപ്പണമാക്കിയെന്നും വിദേശകാര്യ സെക്രട്ടറി വിജയ് ഖോക്ലേയും പറഞ്ഞിരുന്നു.

കുന്നിന്‍ മുകളില്‍

കുന്നിന്‍ മുകളില്‍

കുന്നിന്‍ മുകളിലെ വനത്തിനുള്ളിലാണ് ജെയ്ഷ കേന്ദ്രം. നിയന്ത്രണ രേഖയില്‍ നിന്ന് 65 കിലോമീറ്റര്‍ മാറിയാണ് ജെയ്ഷ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. 50 ഹെക്ടറിലുള്ള കേന്ദ്രം പൂര്‍ണമായി തകര്‍ത്തെന്നും വിജയ് ഖോക്ല വ്യക്തമാക്കിയിരുന്നു.

സാറ്റലൈറ്റ് ദൃശ്യങ്ങള്‍

സാറ്റലൈറ്റ് ദൃശ്യങ്ങള്‍

എന്നാല്‍ ഇന്ത്യയുട വാദങ്ങളെ പൊളിച്ചടുക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങളാണ് റോയിറ്റേഴ്സ് പുറത്തുവിട്ടിരിക്കുന്നത്.
ഇന്ത്യ തകര്‍ത്തെന്ന് അവകാശപ്പെടുന്ന ക്യാമ്പ് അതുപോലെ തന്നെ ഉണ്ടെന്നും 2018 ലെ കാമ്പിന്‍റെ സാറ്റലൈറ്റ് ദൃശ്യങ്ങളില്‍ നിന്ന് പുതിയ ചിത്രങ്ങള്‍ക്ക് ഒരു വ്യത്യാസവുമില്ലെന്നും റോയിറ്റേഴ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

മദ്രസ കെട്ടിടങ്ങള്‍

മദ്രസ കെട്ടിടങ്ങള്‍

സാന്‍ഫ്രാന്‍സിസ്കോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ സാറ്റലൈറ്റ് ഓപ്പറേറ്റര്‍ ആയ പ്ലാനറ്റ് ലാബ് ഇങ്കാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ദൃശ്യങ്ങളില്‍ മദ്രസയിലെ ആറ് കെട്ടിടങ്ങളും കാണാം.

അടയാളം ഇല്ല

അടയാളം ഇല്ല

1000 കിലോ ശേഷിയുള്ള ബോംബാണ് കേന്ദ്രങ്ങള്‍ തകര്‍ക്കാനായി ഉപയോഗിച്ചതെന്നാണ് ഇന്ത്യയുടെ അവകാശവാദം. എന്നാല്‍ സാറ്റലൈറ്റ് ചിത്രങ്ങള്‍ പരിശോധിച്ചാല്‍ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ ഒന്നും സംഭവിച്ചതായി തെളിയിക്കുന്ന ഒരു അടയാളങ്ങളും ഇല്ല.

ബോംബുകള്‍

ബോംബുകള്‍

കുറഞ്ഞ ശേഷിയുള്ള ബോംബുകള്‍ ഉപയോഗിച്ച് തന്നെ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ കഴിയുമെന്നിരിക്കെ വെറും 250 കിലോ ബോംബുകള്‍ എങ്കിലും ഇന്ത്യന്‍ സേന ഉപയോഗിച്ചിട്ടുണ്ടോയെന്ന സംശയങ്ങളും ഉന്നയിക്കപ്പെടുന്നുണ്ട്.

മിറാഷ് വിമാനങ്ങള്‍

മിറാഷ് വിമാനങ്ങള്‍

ദൃശ്യങ്ങളില്‍ മൂന്ന് ഇടങ്ങളില്‍ ചെറിയ രീതിയില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നത് തെളിയുന്നുണ്ട്. എന്നാല്‍ അത് മിറാഷ് വിമാനങ്ങളുടെ ആക്രമണത്തില്‍ സംഭവിച്ചതാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പൈന്‍ മരങ്ങള്‍

പൈന്‍ മരങ്ങള്‍

ബാലക്കോട്ട് ഇന്ത്യ ആക്രമണം നടത്തിയെന്നതിന് യാതൊരു തെളിവും ഇല്ലെന്ന് നേരത്തേ തന്നെ റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യ വര്‍ഷിച്ച ബോംബ് ഭീകരകേന്ദ്രങ്ങളില്‍ അല്ല മറിച്ച് പൈന്‍ മരങ്ങളിലാണ് പതിച്ചതെന്നായിരുന്നു പ്രദേശവാസികള്‍ അടക്കം പറഞ്ഞത്.

നാല് കുഴികള്‍

നാല് കുഴികള്‍

പ്രദേശത്ത് ആളപായമമുണ്ടായിട്ടില്ല. മറിച്ച് നിരവധി മരങ്ങള്‍ നശിച്ചിരുന്നു. പ്രദേശത്ത് നാല് കുഴികള്‍ കണ്ടെത്തിയിരുന്നെന്നും പ്രദേശവാസികള്‍ പറഞ്ഞിരുന്നു.

പ്രദേശവാസികള്‍

പ്രദേശവാസികള്‍

ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ നശിച്ച മരങ്ങള്‍ വെട്ടികളഞ്ഞിട്ടുണ്ട്. ആരും മരിച്ചതായി തെളിവില്ല. ആക്രമമണത്തില്‍ ഒരു കാക്ക ചത്ത് കിടിപ്പുണ്ടെന്നായിരുന്നു റോയിറ്റേഴ്സ് റിപ്പോര്‍ട്ടറോട് പ്രദേശവാസികള്‍ പറഞ്ഞത്.

<strong>ബാലക്കോട്ട്:കണക്ക് ചോദിച്ചതിന് രാജ്യദ്രോഹിയാക്കിയ മന്ത്രിക്ക് മാസ് മറുപടിയുമായി മാധ്യമപ്രവര്‍ത്തകന്‍</strong>ബാലക്കോട്ട്:കണക്ക് ചോദിച്ചതിന് രാജ്യദ്രോഹിയാക്കിയ മന്ത്രിക്ക് മാസ് മറുപടിയുമായി മാധ്യമപ്രവര്‍ത്തകന്‍

<strong>പാക് ആര്‍മിയെ കുറിച്ച് എന്താണ് അഭിപ്രായം? അഭിനന്ദിന്‍റെ മറുപടി ഇങ്ങനെ! വൈറല്‍</strong>പാക് ആര്‍മിയെ കുറിച്ച് എന്താണ് അഭിപ്രായം? അഭിനന്ദിന്‍റെ മറുപടി ഇങ്ങനെ! വൈറല്‍

English summary
Satellite images show madrasa buildings still standing at scene of Indian bombing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X