യുപിയിൽ യോഗി സർക്കാരിന്റെ നൂറാം ദിനം!!! നൂറിൽ നൂറ് മാർക്കിട്ട് ആദിത്യനാഥ്!!!

  • Posted By:
Subscribe to Oneindia Malayalam

ലക്നൗ: ഉത്തർ പ്രദേശ് സർക്കാരിന്റെ 100 ദിവസത്തെ പ്രവർത്തനങ്ങളിൽ സംതൃപ്തനാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്ത് അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനും ക്രമസമാധാനപാലത്തിനും സർക്കാർ കൂടുതൽ പരിഗണന നൽകിയിട്ടുണ്ടെന്നു യോഗി പറഞ്ഞു.സംസ്ഥാന സർക്കാരിന്റെ നൂറാം ദിനം ആഘോഷിക്കുന്നതിനോട് അനുബന്ധിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാലം മാറി!!! തന്നെ അപമാനിക്കാൻ ശ്രമിച്ച യുവാവിന് പെൺകുട്ടി കൊടുത്ത എട്ടിന്റെ പണി!!

ഉത്തർപ്രദേശിൻറെ സമ്പൂർണ മാറ്റത്തിന് നൂറ് ദിവസം മതിയാകില്ലെന്നു യോഗി പറഞ്ഞു. എങ്കിലും മാറ്റത്തിന് തുടക്കമിടാൻ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. കർഷകരുടെ സംരക്ഷണത്തിന് കർശന നടപടി സ്വീകരിക്കുമെന്നും യോഗി പറഞ്ഞു. കൂടാതെ കർഷകരുടെ 22,000 കോടി രൂപയുടെ കടം സർക്കാർ എഴുതി തള്ളിയെന്നും ആദിത്യനാഥ് പറഞ്ഞു. 2017 മാർച്ച് 19 നായിരുന്നു ഉത്തർ പ്രദേശിൽ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. യോഗിയും രണ്ട് ഉപമുഖ്യമന്ത്രിമാരും 44 മന്ത്രിമാരും ചേർന്നാണ് സംസ്ഥാനത്ത് ഭരണം നടത്തുന്നത്.

yogi

യുപിയിൽ യോഗി ആദിത്യനാഥ് സർക്കാർ അധികാരത്തിലേറിയ ശേഷം നിരവധി മാറ്റങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. അധികാരത്തിലേറി 50 ദിനം പൂർത്തിയാക്കിപ്പോൾ തന്നെ ഒരു മന്ത്രിസഭാ യോഗം പോലും ചേരാതെ 50 ഓളം തീരുമാനങ്ങളാണ് യോഗി എടുത്തിരുന്നത്. അതിൽ ഏറ്റവും വലിയ വിമർശനം കേട്ടിരുന്നത് അനധികൃത അറവ് ശാലകളുടെ അടച്ചു പൂട്ടൽ ആയിരുന്നു. ഇതു സംബന്ധിച്ചു സംസ്ഥാനത്ത് വലിയ പ്രക്ഷോഭം തന്നെയാണ് ഉണ്ടായത്.

English summary
Yogi Adityanath said his government was working for all sections of the society without any discrimination as the Uttar Pradesh chief minister completed 100 days in office on Tuesday .
Please Wait while comments are loading...