കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് എം പി മഹാരാജ് ബിജെപിയില്‍

Google Oneindia Malayalam News

ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിടുന്നത് തുടരുന്നു. ഉത്തരാഖാണ്ഡിലെ മുതിര്‍ന്ന പാര്‍ട്ടി നേതാവായ സത്പാല്‍ മഹാരാജാണ് ഒടുവിലായി കോണ്‍ഗ്രസിനോട് വിട പറഞ്ഞത്. ഗര്‍വാളില്‍ നിന്നുള്ള കോണ്‍ഗ്രസ് എം പി കൂടിയാണ് 62 കാരനായ സത്പാല്‍ മഹാരാജ്.

കോണ്‍ഗ്രസ് വിട്ടുവന്ന സത്പാല്‍ മഹാരാജിനെ പ്രതിപക്ഷ പാര്‍ട്ടിയായ ബി ജെ പി ഇരുകൈകളും നീട്ടി സ്വീകരിച്ചു. മഹാരാജിന്റെ വരവോടെ ഉത്തരാഖണ്ഡില്‍ പാര്‍ട്ടി കൂടുതല്‍ ശക്തിയാര്‍ജിക്കുമെന്ന് ബി ജെ പി അധ്യക്ഷന്‍ രാജ് നാഥ് സിംഗ് പറഞ്ഞു.

ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയെ തിരഞ്ഞെടുക്കണമെന്ന് മഹാരാജ് അഭ്യര്‍ഥിച്ചു. മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയ്ക്ക് ഏറെ മുന്നോട്ടുപോകാനുണ്ട്. ചൈനയ്ക്ക് വികസിക്കാമെങ്കില്‍ എന്തുകൊണ്ട് ഇന്ത്യയ്ക്ക് ആയിക്കൂടാ, മോദിക്ക് ഒരവസരം നല്‍കണം - സത്പാല്‍ മഹാരാജ് പറഞ്ഞു.

ഉത്തരാഖണ്ഡിലെ പ്രമുഖ നേതാവായ സത്പാല്‍ മഹാരാജിന് പത്ത് എം എല്‍ എമാരുടെ പിന്തുണയുണ്ട്. ഇവര്‍ കൂടി പാര്‍ട്ടി വിട്ടാല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് പാര്‍ട്ടി കടുത്ത പ്രതിസന്ധിയിലാകും. കഴിഞ്ഞ ദിവസം കോണ്‍ഗ്രസിലെ തലമൂത്ത നേതാക്കളിലൊരാളും മുന്‍ കേന്ദ്രമന്ത്രിയുമായ ഭൂട്ടാ സിംഗ് കോണ്‍ഗ്രസ് വിട്ട് എസ് പിയില്‍ ചേര്‍ന്നിരുന്നു.

English summary
Satpal Maharaj quits Congress, joins BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X