കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ ഡ്രോണ്‍ ആക്രമണം; രണ്ടു വിമാനത്താവളങ്ങള്‍ക്ക് നേരെ, ലക്ഷ്യം കണ്ടെന്ന് ഹൂത്തികള്‍

Google Oneindia Malayalam News

റിയാദ്: യമന്‍ അതിര്‍ത്തിയോട് ചേര്‍ന്ന സൗദി നഗരങ്ങളില്‍ ഹൂത്തികളുടെ ആക്രമണം. മൂന്നിടങ്ങളില്‍ നടത്തിയ ആക്രമണം ലക്ഷ്യം കണ്ടുവെന്ന് ഹൂത്തികള്‍ അവകാശപ്പെട്ടു. എന്നാല്‍ ഹൂത്തികള്‍ തൊടുത്തുവിട്ട ഡ്രോണുകള്‍ സൈന്യം വെടിവച്ചിട്ടുവെന്ന് സൗദി അധികൃതര്‍ പറഞ്ഞു. അബഹയിലേയും നജ്‌റാനിലെയും വിമാനത്താവളങ്ങളാണ് ആക്രമിച്ചതെന്ന് ഹൂത്തികള്‍ പറയുന്നു. കൂടാതെ കിങ് ഖാലിദ് വ്യോമതാവളവും ആക്രമിച്ചുവെന്ന് ഹൂത്തികള്‍ അവകാശപ്പെടുന്നു.

കോണ്‍ഗ്രസിന് വേണ്ടി അടിമയെ പോലെ ജോലി ചെയ്തുവെന്ന് കുമാരസ്വാമി; ആരും അഭിനന്ദിച്ചില്ല

കഴിഞ്ഞദിവസം യമനില്‍ അറബ് സഖ്യസേന നടത്തിയ ആക്രമണത്തിന് തിരിച്ചടിയായിട്ടാണ് അതിര്‍ത്തി നഗരങ്ങളില്‍ ഹൂത്തികളുടെ ആക്രമണമുണ്ടായത്. യമന്‍ തലസ്ഥാനമായ സന്‍ആ ഉള്‍പ്പെടെയുള്ള മേഖലകള്‍ ഹൂത്തികളുടെ നിയന്ത്രണത്തിലാണ്. പുതിയ സംഭവത്തിന്റെ അല്‍ജസീറ, റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ.....

തങ്ങളുടെ ലക്ഷ്യം നേടി

തങ്ങളുടെ ലക്ഷ്യം നേടി

സൗദിയിലെ മൂന്നിടങ്ങളാണ് തങ്ങള്‍ ലക്ഷ്യമിട്ടതെന്നും അത് നടന്നുവെന്നും ഹൂത്തി സൈനിക വക്താവ് യഹ്യ സരിയ പറയുന്നു. രണ്ടു വിമാനത്താവളങ്ങളിലേയും ഗതാഗതം താറുമാറായെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍ ഇത് തള്ളി സഖ്യസേന രംഗത്തെത്തി. ഹൂത്തികളുടെ ഡ്രോണുകള്‍ സൈന്യം വെടിവച്ചിട്ടുവെന്ന് അദ്ദേഹം പറഞ്ഞു.

ഇറാന്റെ പിന്തുണ

ഇറാന്റെ പിന്തുണ

സൗദിയിലെ തെക്കുപടിഞ്ഞാറന്‍ മേഖലയിലുള്ള യമന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളിലാണ് മൂന്ന് ആക്രമണങ്ങളും നടന്നത്. യമനില്‍ ശക്തമായ സ്വാധീനമുള്ള സായുധ സംഘമാണ് ഹൂത്തികള്‍. ഇറാന്റെ പിന്തുണയുള്ള ഷിയാ വിഭാഗമായ ഇവര്‍ യമന്റെ അധികാരം ബലം പ്രയോഗിച്ച് പിടിക്കുകയായിരുന്നു.

സൈന്യത്തെയും ആക്രമിച്ചു

സൈന്യത്തെയും ആക്രമിച്ചു

കഴിഞ്ഞ കുറച്ചു മാസങ്ങളായി സൗദി സഖ്യസേന യമനില്‍ ശക്തമായ ആക്രമണമാണ് നടത്തുന്നത്. സന്‍ആ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ആക്രമണം ശക്തമാക്കിയതിനുള്ള തിരിച്ചടിയാണ് മൂന്ന് കേന്ദ്രങ്ങള്‍ ആക്രമിച്ചതെന്ന് ഹൂത്തികള്‍ പറയുന്നു. സൗദി അംഗീകരിക്കുന്ന യമനിലെ സര്‍ക്കാര്‍ സൈന്യത്തെയും ഹൂത്തികള്‍ ആക്രമിച്ചു.

ഏദന്‍ കേന്ദ്രമായി ഭരണം

ഏദന്‍ കേന്ദ്രമായി ഭരണം

സൗദി പിന്തുണയുള്ള യമന്‍ സര്‍ക്കാര്‍ ഏദന്‍ കേന്ദ്രമായിട്ടാണ് ഭരണം നടത്തുന്നത്. ചെറിയ പ്രദേശമാണ് ഇവരുടെ നിയന്ത്രണത്തിലുള്ളത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച ഏദനില്‍ സര്‍ക്കാര്‍ സൈന്യം പരേഡ് നടത്തിയിരുന്നു. ഈ പരേഡിന് നേരെ ഹൂത്തികള്‍ നടത്തിയതിന് പിന്നാലെയാണ് അബഹ വിമനത്താവളം ആക്രമിക്കാന്‍ ശ്രമിച്ചത്.

ഇറാന്റെ നിഴല്‍ യുദ്ധം

ഇറാന്റെ നിഴല്‍ യുദ്ധം

സൗദിയെ ആക്രമിക്കാന്‍ ഇറാന്‍ ഭരണകൂടം ഹൂത്തികളെ ഉപയോഗിക്കുകയാണെന്ന സൗദി ആരോപിക്കുന്നു. ഹൂത്തികള്‍ക്ക് പിന്നില്‍ ഇറാനാണെന്ന് നേരത്തെ വിദേശരാജ്യങ്ങളും സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇറാന്‍ ഇക്കാര്യം നിഷേധിച്ചു. സൗദിയുടെയും യുഎഇയുടെയും സൈനികരാണ് യമനില്‍ ഹൂത്തികള്‍ക്കെതിരെ ആക്രമണം നടത്തുന്നത്.

English summary
Saudi airports, airbase attacked; Houthi Says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X