സൗദി അറേബ്യയും ഇറാഖും വീണു; ക്രൂഡിൽ നേട്ടം ഈ രാജ്യത്തിന്..ഇന്ത്യ നയം മാറ്റുമോ?
യുഎസ് ഭീഷണിക്കിടയിലും കുതിച്ച് ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി. ഓഗസ്റ്റിൽ പ്രതിദിനം 2 ദശലക്ഷം ബാരൽ എണ്ണയാണ് ഇറക്കുമതി ചെയ്തത്. ജുലൈയിൽ 1.6 ദശലക്ഷം ബാരലായിരുന്നു പ്രതിദിന ഇറക്കുമതി.
ആഗോള തലത്തിലെ തത്സമയ ഡാറ്റാ, അനലിറ്റിക്സ് ദാതാക്കളായ കെപ്ലർ പറയുന്നതനുസരിച്ച് ഓഗസ്റ്റ് ആദ്യ പകുതിയിൽ ഇന്ത്യ ഇറക്കുമതി ചെയ്തത് ഏകദേശം 5.2 ദശലക്ഷം ബാരൽ ക്രൂഡ് ഓയിലായിരുന്നു. ഇതിൽ 38 ശതമാനവും റഷ്യയിൽ നിന്നാണ്.അതേസമയം റഷ്യയിൽ നിന്നുള്ള ഇറക്കുമതി വർദ്ധിച്ചപ്പോൾ ഇറാഖിൽ നിന്നും സൗദി അറേബ്യയിൽ നിന്നുമുള്ള ഇറക്കുമതി കുത്തനെ കുറയുകയും ചെയ്തു.

ഇറാഖിൽ നിന്നുള്ള ഇറക്കുമതി ഓഗസ്റ്റിൽ 730,000 ബിപിഡിയായും സൗദി അറേബ്യയിൽ നിന്നുള്ള ഇറക്കുമതി 526,000 ബിപിഡിയായും കുറഞ്ഞു. യുഎസ് ആണ് അഞ്ചാം സ്ഥാനത്ത്. 264,000 ബിപിഡിയാണ് യുഎസിൽ നിന്നും ഇറക്കുമതി ചെയ്തത്.
'ട്രംപ് ഭരണകൂടത്തിന്റെ താരിഫ് പ്രഖ്യാപനത്തിന് ശേഷവും ഓഗസ്റ്റിൽ റഷ്യൻ ക്രൂഡ് ഇറക്കുമതി ഇന്ത്യയിൽ ശക്തമായി തുടരുകയാണ്. എന്നാൽ ഓഗസ്റ്റിലെ കാർഗോകൾ ജൂണിലും ജൂലൈ ആദ്യത്തിലും കരാർ ചെയ്തതിനാൽ നിലവിലെ സ്ഥിരത താത്കാലികമാണ്', കെപ്ലറിലെ ലീഡ് റിസർച്ച് അനലിസ്റ്റ് (റിഫൈനിംഗ് & മോഡലിംഗ്) സുമിത് റിറ്റോലിയ പറഞ്ഞു. നയപരമായ മാറ്റങ്ങൾ സെപ്റ്റംബർ അവസാനം മുതൽ ഒക്ടോബർ വരെയുള്ള ഇറക്കുമതിയിലായിരിക്കും പ്രകടമാകുക.റഷ്യൻ ഇറക്കുമതി വെട്ടിക്കുറയ്ക്കാൻ സർക്കാർ നിർദേശം നൽകിയിട്ടില്ലെന്നും റിറ്റോലിയ സൂചിപ്പിച്ചു.
'ഞങ്ങളോട് റഷ്യൻ എണ്ണ വാങ്ങണമെന്നോ വാങ്ങരുതെന്നോ സർക്കാർ നിർദേശിച്ചിട്ടില്ല. റഷ്യൻ ക്രൂഡിന്റെ വിഹിതം വർദ്ധിപ്പിക്കാനോ കുറയ്ക്കാനോ ഞങ്ങളും ശ്രമിക്കുന്നില്ല',കോർപ്പറേഷൻ (ഐ.ഒ.സി) ചെയർമാൻ അർവിന്ദർ സിംഗ് സാഹ്നി പറഞ്ഞു. ഏപ്രിൽ-ജൂൺ മാസങ്ങളിൽ ഐ.ഒ.സി സംസ്കരിച്ച ക്രൂഡിന്റെ 22% റഷ്യൻ എണ്ണയായിരുന്നു, സമീപഭാവിയിൽ ഇത് മാറ്റമില്ലാതെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, റഷ്യൻ എണ്ണ ഇറക്കുമതി കഴിഞ്ഞ മാസം കുറഞ്ഞതായി ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബി.പി.സി.എൽ) ഡയറക്ടർ (ഫിനാൻസ്) വെത്സ രാമകൃഷ്ണ ഗുപ്ത അറിയിച്ചു. ജൂൺ പാദത്തിലെ 34% എന്നതിൽ നിന്ന് ഇറക്കുമതി കുറയാൻ കാരണം, കിഴിവ് ഒരു ബാരലിന് 1.5 ഡോളറായി താഴ്ന്നതാണ്.
പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുന്നില്ലെങ്കിൽ, ഈ വർഷം മുഴുവൻ റഷ്യയിൽ നിന്ന് 30-35% ക്രൂഡ് ഓയിൽ വാങ്ങുന്നത് തുടരുമെന്നും അദ്ദേഹം നിക്ഷേപകരുമായുള്ള ചർച്ചയിൽ വ്യക്തമാക്കി.
ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോക്താവും ഇറക്കുമതി രാജ്യവുമാണ് ഇന്ത്യ. 2022 ഫെബ്രുവരിയിൽ യുക്രെയ്ൻ അധിനിവേശത്തിന് ശേഷമാണ് പാശ്ചാത്യ രാജ്യങ്ങൾ മോസ്കോയ്ക്ക് ഉപരോധം ഏർപ്പെടുത്തിയപ്പോൾ, വിപണി വിലയുള്ള എണ്ണയ്ക്ക് പകരം കിഴിവുള്ള റഷ്യൻ ക്രൂഡ് ഓയിൽ ഇന്ത്യ വാങ്ങിത്തുടങ്ങിയത്..
യുക്രൈൻ യുദ്ധത്തിന് മുമ്പ് ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 0.2 ശതമാനത്തിൽ താഴെ മാത്രമായിരുന്നു റഷ്യൻ എണ്ണയുടെ പങ്ക്. എന്നാൽ നിലവിൽ ഇത് 35-40 ശതമാനമായി വർദ്ധിച്ചിട്ടുണ്ട്. റഷ്യൻ എണ്ണയ്ക്ക് മുമ്പ് ലഭിച്ചിരുന്ന വലിയ വിലക്കിഴിവ് ഇപ്പോൾ കുറഞ്ഞുവരികയാണ്. വില ഉയർന്നാൽ സ്വാഭാവികമായും റഷ്യൻ എണ്ണയോടുള്ള താത്പര്യം ഇല്ലാതാകും.
ഇന്ത്യൻ എണ്ണ ശുദ്ധീകരണശാലകൾ നിലവിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. റഷ്യൻ എണ്ണയെ പൂർണ്ണമായി ഒഴിവാക്കാനല്ലെങ്കിലും, വിതരണ ശൃംഖലയിൽ ഉണ്ടാകാനിടയുള്ള തടസ്സങ്ങളെ നേരിടാൻ യു.എസ്, പടിഞ്ഞാറൻ ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ നിന്ന് എണ്ണ വാങ്ങാൻ താല്പര്യമേറുന്നുണ്ട്.ലാഭം മാത്രം ലക്ഷ്യമിടുന്നതിനുമപ്പുറം, ഊർജ്ജ സുരക്ഷ ഉറപ്പാക്കുക കൂടിയാണ് കമ്പനികൾ ലക്ഷ്യം വെയ്ക്കുന്നത്', റിറ്റോലിയ പറഞ്ഞു.
-
സൗദി അറേബ്യയ്ക്ക് എട്ടിന്റെ പണി; ഹോര്‍മുസ് മാത്രമല്ല, ബാബുല്‍ മന്തിബും അടയും, ക്രൂഡ് വില 116ല്‍ -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ












Click it and Unblock the Notifications