സവർക്കർ ചെയ്ത കാര്യങ്ങള്‍ ഇന്നും സ്മരിക്കപ്പെടുന്നു: മന്‍ കി ബാത്തില്‍ അനുസ്മരണവുമായി പ്രധാനമന്ത്രി
ദില്ലി: ഭാരതത്തിന്റെ ശക്തി അതിന്റെ വൈവിധ്യത്തിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ ഭാരതത്തില്‍ കാണാനും അറിയാനും ഏറെ കാര്യങ്ങളുണ്ട്. ഓരോ തവണ കാണുമ്പോഴും അത് നമ്മുടെ ഔത്സ്യുക്യം വര്‍ദ്ധിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ രോമാഞ്ചദായകമായ അനുഭവങ്ങള്‍ അറിയുമ്പോള്‍ നിങ്ങള്‍ക്കും നമ്മുടെ രാജ്യത്തിന്റെ വിഭിന്നങ്ങളായ ഭാഗങ്ങളിലേയ്ക്ക് യാത്ര ചെയ്യുവാനുള്ള പ്രേരണ തീര്‍ച്ചയായും ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ സവർക്കറേയും അദ്ദേഹം അനുസ്മരിച്ചു. സ്വാതന്ത്ര്യസമരസേനാനി വീര്‍ സാവര്‍ക്കറിന്റെ ജയന്തിയാണ് ഇന്ന്. അദ്ദേഹത്തിന്റെ ത്യാഗത്തിന്റെയും സാഹസത്തിന്റെയും സങ്കല്പശക്തിയുടെയും ഗാഥകള്‍ ഇന്നും നമുക്കേവര്‍ക്കും പ്രചോദനമേകുന്നു. ആന്‍ഡമാനില്‍ വീര്‍ സവര്‍ക്കര്‍ നാടുകടത്തല്‍ ശിക്ഷ അനുഭവിച്ച മുറി സന്ദര്‍ശിച്ച ആ ദിവസം എനിയ്ക്ക് മറക്കാന്‍ കഴിയില്ല. വീര്‍ സവര്‍ക്കറിന്റെ വ്യക്തിത്വം ദൃഢതയും വിശാലതയും നിറഞ്ഞതായിരുന്നു. അദ്ദേഹത്തിന്റെ നിര്‍ഭീകവും സ്വാഭിമാനം നിറഞ്ഞതുമായ സ്വഭാവത്തിന് അടിമത്തത്തിന്റെ മാനസികാവസ്ഥ ഉള്‍ക്കൊള്ളാനായില്ല. സ്വാതന്ത്ര്യസമരത്തിനുവേണ്ടി മാത്രമല്ല, സാമൂഹ്യഐക്യത്തിനും സാമൂഹ്യന്യായത്തിനുംവേണ്ടി അദ്ദേഹം ചെയ്ത കാര്യങ്ങള്‍ ഇന്നും സ്മരിക്കപ്പെടുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

നമ്മളെല്ലാവരും ഒരു ചൊല്ല് പല പ്രാവശ്യം കേട്ടിട്ടുണ്ടാകും, ഒട്ടേറെ തവണ കേട്ടിട്ടുണ്ടാകും - 'വെള്ളമാണെല്ലാം.' വെള്ളമില്ലെങ്കില്‍ ജീവിതം പ്രശ്‌നനിബിഡമാകും, വ്യക്തിയുടെയും രാഷ്ട്രത്തിന്റെയും വികസനം നിശ്ചലമാകും. ഭാവിയിലെ ഈ വെല്ലുവിളി മുന്നില്‍ കണ്ടുകൊണ്ട് ഇന്ന് രാജ്യത്തിന്റെ ഓരോ ജില്ലയിലും 75 അമൃതസരോവരങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്. ഈ നിര്‍മ്മാണത്തില്‍ ജനങ്ങളുടെ വലിയ ചേരുന്നുണ്ട്. ഇതുവരെ 50,000 ലധികം അമൃതസരോവരങ്ങള്‍ നിര്‍മ്മിച്ചുകഴിഞ്ഞു എന്ന കാര്യം അറിയുമ്പോള്‍ നിങ്ങള്‍ക്ക് സന്തോഷമാകും. ഇത് ജലസംരക്ഷണകാര്യത്തില്‍ ഒരു വലിയ ചുവടുവയ്പ്പാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
1965 ലെ യുദ്ധകാലത്ത് നമ്മുടെ മുന്‍പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിജി 'ജയ് ജവാന്‍ ജയ് കിസാന്‍' എന്ന മുദ്രാവാക്യം അവതരിപ്പിച്ചു. അതിനുശേഷം അടല്‍ജി അതില്‍ 'ജയ് കിസാന്‍' എന്ന മുദ്രാവാക്യം അവതരിപ്പിച്ചു. അതിനുശേഷം അടല്‍ജി അതില്‍ 'ജയ് വിജ്ഞാന്‍' എന്നുകൂടി ചേര്‍ത്തു. കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പ്, രാജ്യത്തിലെ ശാസ്ത്രജ്ഞരുമായി സംവദിക്കുമ്പോള്‍ ഞാന്‍ 'ജയ് അനുസന്ധാ'നെക്കുറിച്ചു സംസാരിച്ചു. 'മന്‍ കി ബാത്ത്'ലിന്ന് ജയ് ജവാന്‍, ജയ് കിസാന്‍, ജയ് വിജ്ഞാന്‍, ജയ് അനുസന്ധാന്‍ ഇവയ്ക്ക് നാലിനും പ്രതീകമായ ഒരു വ്യക്തിയേയും സ്ഥാപനത്തെക്കുറിച്ചും ഞാന്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുകയാണ്.
മഹാരാഷ്ട്രക്കാരനായ ശിവാജി ശാമറാവ് ഡോലെയാണ് ആ നല്ല വ്യക്തി. ശിവാജി ഡോലെ നാസിക്ക് ജില്ലയിലെ ഒരു കൊച്ചുഗ്രാമത്തിലെ താമസക്കാരനാണ്. ഒരു ദരിദ്ര ആദിവാസി കര്‍ഷകകുടുംബത്തില്‍ നിന്ന് വരുന്ന ആളാണ്, ഒരു മുന്‍ സൈനികനുമാണ്. സൈന്യത്തിലായിരിക്കുമ്പോള്‍ അദ്ദേഹം തന്റെ ജീവിതം രാജ്യത്തിനുവേണ്ടി വിനിയോഗിച്ചു. റിട്ടയര്‍ ചെയ്തശേഷം പുതുതായി എന്തെങ്കിലും പഠിക്കാന്‍ തീരുമാനം എടുത്തു. അഗ്രികള്‍ച്ചറില്‍ ഡിപ്ലോമ കരസ്ഥമാക്കി. അതായത് അദ്ദേഹം ജയ് ജവാനില്‍ നിന്ന് ജയ് കിസാനിലേയ്ക്ക് പ്രവേശിച്ചു.
കാര്‍ഷികമേഖലയില്‍ ഏറ്റവും അധികം തന്റേതായ സംഭാവന നല്‍കുന്നതിലാണ് ഓരോ നിമിഷവും അദ്ദേഹത്തിന്റെ യജ്ഞം. ഈ യജ്ഞത്തില്‍ ശിവാജി ഡോലെ 20 ആളുകളുടെ ഒരു ചെറിയ സംഘമുണ്ടാക്കി കുറച്ച് മുന്‍സൈനികരെയും ഇതില്‍ ഉള്‍പ്പെടുത്തി. അതിനുശേഷം അദ്ദേഹത്തിന്റെ ഈ സംഘം വെങ്കടേശ്വര കോര്‍പ്പറേറ്റീവ് പവര്‍ ആന്റ് ആഗ്രോ പ്രൊസസിംഗ് ലിമിറ്റഡ് എന്ന പേരില്‍ ഒരു സഹകരണസ്ഥാപനത്തിന്റെ മാനേജ്‌മെന്റും ഏറ്റെടുത്തു.

നിഷ്‌ക്രിയമായി കിടക്കുകയായിരുന്ന ഈ സഹകരണസംഘത്തെ പുന:രുജ്ജീവിപ്പിക്കാനുള്ള ചുമതല അദ്ദേഹം ഏറ്റെടുത്തു. വളരെവേഗം വെങ്കടേശ്വര കോ-ഓപ്പറേറ്റീവിന്റെ പ്രവര്‍ത്തനം അനേകം ജില്ലകളില്‍ വ്യാപിച്ചു. ഇന്ന് ഈ സംഘം മഹാരാഷ്ട്രയിലും കര്‍ണാടകയിലും പ്രവര്‍ത്തിച്ചുവരുന്നു. ഏകദേശം പതിനെട്ടായിരം ആള്‍ക്കാര്‍ ഈ സംഘത്തില്‍ ചേര്‍ന്നിട്ടുണ്ട്. അവയില്‍ ധാരാളംപേര്‍ നമ്മുടെവിമുക്ത ഭടന്മാരാണ് . നാസിക്കിലെ മാലേഗാവില്‍ ഈ സംഘത്തിലെ അംഗങ്ങള്‍ 500 ഏക്കറിലധികം ഭൂമിയില്‍ അഗ്രോ ഫാർമിങ് നടത്തിവരുന്നു. ഈ സംഘം ജലസംരക്ഷണത്തിനായി അനേകം ജലാശയങ്ങള്‍ നിര്‍മ്മിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. ഇവര്‍ ജൈവ കൃഷിയും ഡയറിയും ആരംഭിച്ചിട്ടുണ്ട് എന്നുള്ളതും പ്രത്യേകം എടുത്തുപറയേണ്ട കാര്യമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഇപ്പോള്‍ അവര്‍ വിളയിക്കുന്ന മുന്തിരിപ്പഴങ്ങള്‍ യൂറോപ്പിലേയ്ക്കും കയറ്റി അയയ്ക്കുന്നു. ഈ സംഘത്തിന്റെ ജയ് വിജ്ഞാന്‍, ജയ് അനുസന്ധാന്‍ എന്നീ രണ്ട് വലിയ വിശേഷതകള്‍ എന്റെ ശ്രദ്ധ ആകര്‍ഷിച്ചു. ഇതിലെ അംഗങ്ങള്‍ ടെക്‌നോളജിയും മോഡേണ്‍ ആഗ്രോ പ്രാക്ടീസസ്സും ധാരാളം ഉപയോഗിച്ച് വരുന്നു. ഇവര്‍ കയറ്റുമതിക്കായി ആവശ്യമുള്ള പലതരം സര്‍ട്ടിഫിക്കേഷന്‍സിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. സഹകരണത്തിലൂടെ സമൃദ്ധി എന്ന സങ്കല്‍പത്തിലൂടെ പ്രവര്‍ത്തിക്കുന്ന ഈ സംഘത്തെ ഞാന്‍ പ്രശംസിക്കുന്നു. ഈ പ്രയത്‌നത്തിലൂടെ വലിയ അളവില്‍ ആളുകളുടെ ശാക്തീകരണം നടന്നു എന്നു മാത്രമല്ല, ജീവിതമാര്‍ഗ്ഗത്തിന് അനേകം വഴികളുമുണ്ടായി. ഈ പ്രയത്‌നം മന്‍ കി ബാത്തിലെ ഓരോ ശ്രോതാവിനും പ്രേരണയാകുമെന്നാണ് എന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications