• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ക്ഷേമ പ്രവര്‍ത്തനത്തിന് പണം വേണം: പെട്രോള്‍ വില വര്‍ധനവിനെ ന്യായീകരിച്ച് ധര്‍മേന്ദ്ര പ്രധാന്‍

Google Oneindia Malayalam News

ദില്ലി: പെട്രോള്‍ വില വര്‍ധനവിനെ ന്യായീകരിച്ച് കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. പെട്രോളിന്റെയും ഡീസലിന്റെയും വില കുത്തനെ ഉയർന്നത് ഒരു പ്രശ്‌നമാണെന്ന് സമ്മതിച്ചെങ്കിലും കോവിഡ് ദുരിതാശ്വാസ നടപടികൾ കാരണം സർക്കാർ ചെലവുകൾ വർദ്ധിക്കുന്നതിനാൽ ക്ഷേമപദ്ധതികൾക്കായി ചെലവഴിക്കാൻ കേന്ദ്ര സര്‍ക്കാറിന് പണം ആവശ്യമാണെന്നായിരുന്നു പെട്രോളിയം മന്ത്രി കൂടിയായ ധര്‍മേന്ദ്ര പ്രധാന്‍റെ വിശദീകരണം.

യുപി തിരഞ്ഞെടുപ്പില്‍ 100 സീറ്റില്‍ മത്സരിക്കാന്‍ ഉവൈസി: ഗുണം ലഭിക്കുക ബിജെപിക്കെന്ന് വിലയിരുത്തല്‍യുപി തിരഞ്ഞെടുപ്പില്‍ 100 സീറ്റില്‍ മത്സരിക്കാന്‍ ഉവൈസി: ഗുണം ലഭിക്കുക ബിജെപിക്കെന്ന് വിലയിരുത്തല്‍

"ഇന്ധനവില ജനങ്ങളെ ബാധിക്കുന്നതായി ഞാൻ അംഗീകരിക്കുന്നു, ഇക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. എന്നാൽ കോവിഡ് വാക്‌സിനുകൾക്കായി ഒരു വർഷം 35,000 കോടി രൂപ സര്‍ക്കാര്‍ ചെലവഴിച്ചു. പാവപ്പെട്ടവർക്ക് എട്ട് മാസത്തെ റേഷൻ നൽകുന്നതിനായി പ്രധാൻ മന്ത്രി ഗരീബ് കല്യാൺ യോജനയ്ക്കായി ഒരു ലക്ഷം കോടി രൂപ ചെലവഴിച്ചു. പ്രധാനമന്ത്രി കിസാന്‍ പദ്ധതിയുടെ ഭാഗമായി കോടി കണക്കിന് രൂപ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നല്‍കിയിട്ടുണ്ട്. സാഹചര്യം ദുഷ്കരമായിട്ടും ക്ഷേമപദ്ധതികൾക്കായി സര്‍ക്കാര്‍ പണം ചിലവഴിച്ചുകൊണ്ടിരിക്കുകയാണ്".

കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ പഞ്ചാബ്, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ സംസ്ഥാന സര്‍ക്കാര്‍ എന്തുകൊണ്ട് ഇന്ധനവില കുറയ്ക്കുന്നില്ലെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വിമര്‍ശനം സംബന്ധിച്ചുള്ള ചോദ്യത്തിന് മന്ത്രിയുടെ ഉത്തരം. ദരിദ്രരെക്കുറിച്ച് അദ്ദേഹത്തിന് അത്രയധികം ആശങ്കയുണ്ടെങ്കിൽ, മുംബൈയിൽ ഇന്ധനവില വളരെ ഉയന്ന് നില്‍ക്കുന്ന സാഹചര്യമാണല്ലോ. ഇതില്‍ നിന്നും മോചനം നേടാന്‍ നികുതി കുറയ്ക്കാൻ അദ്ദേഹം മഹാരാഷ്ട്ര മുഖ്യമന്ത്രിയോട് നിർദ്ദേശിക്കണമെന്നും ധര്‍മേന്ദ്ര പ്രധാന്‍ ആവശ്യപ്പെട്ടു.

വമ്പന്‍ ശുദ്ധീകരണത്തിന് കെ സുധാകരന്‍: ഇനി സെക്രട്ടറിമാര്‍ ഉണ്ടേയേക്കില്ല, പരമാവധി 51 പേര്‍ മാത്രംവമ്പന്‍ ശുദ്ധീകരണത്തിന് കെ സുധാകരന്‍: ഇനി സെക്രട്ടറിമാര്‍ ഉണ്ടേയേക്കില്ല, പരമാവധി 51 പേര്‍ മാത്രം

cmsvideo
  പെട്രോൾ വിലവർധനവിന്റെ കാലത്ത് കപ്പയിൽനിന്നും ഇന്ധനവുമായി കേരളം

  അതേസമയം, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥനങ്ങളില്‍ പെട്രോൾ വില 100 രൂപ കടന്ന സാഹചര്യത്തില്‍ അവര്‍ നികുതി കുറയ്ക്കുമോയെന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ മന്ത്രി തയ്യാറായില്ല. വാറ്റ് പോലുള്ള പ്രാദേശിക നികുതികളും അവയിൽ നിന്ന് ഈടാക്കുന്ന ചരക്ക് നിരക്കുകളും അനുസരിച്ച് ഇന്ധന വില സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. ഇതുമൂലം രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, എന്നീ ഏഴ് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിലും പെട്രോളിന് ലിറ്ററില്‍ നൂറ് രൂപയില്‍ കൂടുതല്‍ നിരക്കാണ് ഈടാക്കുന്നത്.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  saving money for welfare schemes: Dharmendra Pradhan justifies petrol price hike
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X