Get Updates
Get notified of breaking news, exclusive insights, and must-see stories!

മല്യയ്‌ക്കെതിരെ എസ്ബിഐ നടപടികളെടുക്കുന്നില്ലെന്ന് വിവരാവകാശ പ്രവര്‍ത്തകന്‍

മുംബൈ: മദ്യ വ്യവസായി വിജയ് മല്യയ്‌ക്കെതിരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നടപടികളെടുക്കുന്നില്ലെന്ന് വിവരാവകാശ പ്രവര്‍ത്തകന്‍. വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖകളുടെ പിന്തുണയോടെ അനില്‍ ഗാഗലിയാണ് എസ്ബിഐക്കെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്.

9000 കോടി രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ ബാങ്കുകളെ വെട്ടിച്ച് മുങ്ങിയ മദ്യ വ്യവസായിയാണ് വിജയ്മല്യ. ബാങ്കില്‍ മല്യ അടയ്ക്കാനുള്ള തുക തിരിച്ച് പിടിക്കാനോ അന്വേഷണം നടത്താനോ ഉള്ള നീക്കം എസ്ബിഐ നടത്തുന്നില്ലെന്നാണ് വിവരാവകാശ പ്രവര്‍ത്തകന്‍ അനില്‍ ഗാഗലി പറയുന്നത്.

Vijay Mallya

എത്ര രൂപ എസ്ബിഐക്ക് നല്‍കാനുണ്ടെന്നോ എന്ത് നടപടിയെടുത്തുവെന്നോ ഉള്ള വിവരം നല്‍കാന്‍ ബാങ്ക് തയ്യാറാകുന്നില്ല. ലോണ്‍ അനുവദിച്ച രീതി, പദ്ധതികള്‍, മിനുറ്റ്‌സ്, അപേക്ഷ എന്നീ വിവരങ്ങളൊന്നും തന്റെ അപേക്ഷയ്ക്ക് മറുപടിയായി തന്നില്ല. ഈ വിവരങ്ങളൊക്കെ തന്നു കഴിഞ്ഞാല്‍ പിന്നീട് മല്യക്കെതിരെയുള്ള നടപടികളില്‍ അത് പ്രശ്‌നമാകുമെന്നാണ് ബാങ്ക് കരുതുന്നതെന്ന് അനില്‍ ഗാഗലി പറഞ്ഞു.

ഏതൊക്കെ ഓഫീസര്‍മാരാണ് മല്യയുടെ ലോണ്‍ പാസാക്കാനുള്ള താരുമാനമെടുത്ത മീറ്റിങ്ങില്‍ പങ്കെടുത്തതെന്ന വിവരങ്ങള്‍ പുറത്ത് വിടുന്നില്ല. മല്യക്ക് ആരൊക്കെയാണ് ലോണ്‍ അനുവദിച്ചതെന്ന് അറിയാനുള്ള അവകാശമുണ്ടെന്ന് ഗാഗലി പറഞ്ഞു. ബാങ്ക് വിവരങ്ങള്‍ പുറത്ത് വിടാന്‍ തയ്യാറാകാത്തതിനാല്‍ മനോജ് ഗാഗലി കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്.

ബാങ്ക് നിയമിച്ച അന്വേഷണ കമ്മീഷന്‍ മല്യയുമായുള്ള ഇടപാടുകളെ കുറിച്ച് അന്വേഷണം നടത്തുകയാണ്. ഈ സമയത്ത് വിവരാവകാശ നിയമപ്രകാരംകാര്യങ്ങളെല്ലാം വെളിപ്പെടുത്തിയാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. 8(1)(h)പ്രകാരമാണ് മറുപടി കൊടുക്കാത്തതെന്നും അധികൃതര്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+