ബാബറി- അയോധ്യ കേസ്; സുബ്രഹ്മണ്യന്‍ സ്വാമിക്ക് തിരിച്ചടി, ഹര്‍ജി കോടതി തള്ളി

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: അയോധ്യയിലെ ബാബറി മസ്ജിദ്-രാമജന്‍മ ഭൂമി വിവാദ കേസില്‍ കക്ഷി ചേരാനുള്ള ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ നീക്കത്തിന് തിരിച്ചടി. ഇദ്ദേഹത്തിന്റേതുള്‍പ്പെടെ സമാനമായ ആവശ്യമുന്നയിച്ച് സമര്‍പ്പിച്ച എല്ലാ ഹര്‍ജികളും സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ്എ നജീബ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ തള്ളിയത്.

യുദ്ധഭൂമിയില്‍ വനിതകള്‍ കുഴഞ്ഞുവീഴുന്നു; 10 ലക്ഷം സ്ത്രീകള്‍ മയക്കുമരുന്നിന് അടിമകള്‍!! കുട്ടികളും

നേരത്തെ അലഹാബാദ് ഹൈക്കോടതിയില്‍ കക്ഷി ചേര്‍ന്നിട്ടുള്ളവര്‍ക്ക് മാത്രമേ കേസില്‍ കക്ഷി ചേരാന്‍ അനുമതയുണ്ടാകൂവെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. പുതിയ അപേക്ഷകള്‍ സ്വീകരിക്കില്ലെന്നും കോടതി അറിയിച്ചു. സുബ്രഹ്മണ്യന്‍ സ്വാമി നേരത്തെ കേസില്‍ കക്ഷിയായിരുന്നില്ല. പുതിയ പശ്ചാത്തലത്തിലാണ് അദ്ദേഹം സുപ്രീംകോടതിയില്‍ കക്ഷി ചേരാന്‍ ഹര്‍ജി സമര്‍പ്പിച്ചത്.

babri

ബാബറി മസ്ജിദ് കേസില്‍ തുടര്‍ച്ചയായി വാദം തുടങ്ങുകയാണ് സുപ്രീംകോടതി. 2010ലെ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. കേസിലെ ഹര്‍ജിക്കാരായ മൂന്ന് കക്ഷികള്‍ക്കും തുല്യമായി ബാബറി മസ്ജിദ് നിന്ന സ്ഥലം വീതിച്ചുനല്‍കുകയാണ് ഹൈക്കോടതി ചെയ്തത്. ഇതുപ്രകാരം സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാര, രാം ലല്ല എന്നീ കക്ഷികള്‍ക്ക് ഭൂമി ലഭിക്കും. ഇതിനെതിരേയാണ് അപ്പീലുകള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. അതിന് പുറമെ സുപ്രീംകോടതിയില്‍ കക്ഷി ചേരാന്‍ നല്‍കിയ അപേക്ഷകളാണ് കോടതി തള്ളിക്കളഞ്ഞത്.

ഗള്‍ഫ് പ്രതിസന്ധി തീര്‍ന്നോ? ഖത്തറും അബുദാബിയും തമ്മില്‍ കരാര്‍!! സത്യം വെളിപ്പെടുത്തി ഭരണകൂടം

സുബ്രഹ്മണ്യന്‍ സ്വാമിക്ക് പുറമെ സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദ്, ശ്യാം ബെനഗന്‍ എന്നിവരും കക്ഷി ചേരാന്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതെല്ലാം കോടതി തള്ളി. പുതിയ ഒരു അപേക്ഷയും സ്വീകരിക്കരുതെന്ന് രജിസ്ട്രാര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. കേസില്‍ സമവായം വേണ്ടെന്ന് പറയാന്‍ സാധിക്കില്ല. കക്ഷികള്‍ക്ക് സ്വന്തം നിലയ്ക്ക് സമവായ ശ്രമം നടത്തി കോടതിയെ സമീപിക്കാമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. കേസ് തുടര്‍വാദത്തിനായി ഈ മാസം 23ലേക്ക് മാറ്റി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
SC dismisses all intervention applications in Ram temple-Babri masjid case

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്