മമതയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം: കേന്ദ്ര നിയമത്തെ സംസ്ഥാനം എങ്ങനെ ചോദ്യം ചെയ്യും!

ദില്ലി: ആധാര്‍ കേസില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശം. കേന്ദ്ര നിയമത്തെ സംസ്ഥാന സര്‍ക്കാരിന് എങ്ങനെ ചോദ്യം ചെയ്യാനാവുമെന്ന് ചോദിച്ച കോടതി മമതാ ബാനര്‍ജിയ്ക്ക് വിഷയത്തില്‍ വ്യക്തിപരമായി കോടതിയെ സമീപിക്കാമെന്നും കോടതി ചൂണ്ടിക്കാണിച്ചു. ആധാറും മൊബൈല്‍ നമ്പറും തമ്മില്‍ ബന്ധിപ്പിക്കുന്ന നിയമം ചോദ്യം ചെയ്തുകൊണ്ട് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ചോദ്യം ചെയ്തുകൊണ്ടായിരുന്നു സുപ്രീം കോടതിയുടെ ഈ പരാമര്‍ശം.

ആധാര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കാനുള്ള കേന്ദ്രത്തിന്‍റെ തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. പാര്‍ലമെന്‍റ് പാസാക്കിയ നിയമപ്രകാരമാണ് ഈ നീക്കമെന്ന് ചൂണ്ടിക്കാണിച്ച കോടി കേന്ദ്ര നിയമത്തെ സംസ്ഥാന സര്‍ക്കാരിന് എങ്ങനെ ചോദ്യം ചെയ്യുമെന്നും ആര‍ാഞ്ഞു. വിഷയത്തില്‍ മമതാ ബാനര്‍ജിയ്ക്ക് വ്യക്തിപരമായി ഹര്‍ജി സമര്‍പ്പിക്കാമെന്നും കോടതി ചൂണ്ടിക്കാണിച്ചു. ഈ വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നാല് ആഴ്ചത്തെ സമയവും കോടതി അനുവദിച്ചിട്ടുണ്ട്.

പരസ്യമായി എതിര്‍ത്തു

പരസ്യമായി എതിര്‍ത്തു

ഫോണ്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെ തള്ളി നേരത്തെ തന്നെ രംഗത്തെത്തിയ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തന്റെ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കില്ലെന്നും ഫോണ്‍ ഡിസകണക്ട് ചെയ്യുമെങ്കില്‍ അങ്ങനെ ചെയ്യാനും വെല്ലുവിളിച്ചിരിക്കുകയായിരുന്നു. ജനങ്ങളുടെ അവകാശങ്ങളിലും സ്വകാര്യതയിലും കേന്ദ്രം ഇടപെടുകയാണെന്ന് പറഞ്ഞ മമത ആധാര്‍ നമ്പര്‍ മൊബൈല്‍ ഫോണുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നും കൂട്ടിച്ചേര്‍ത്തിരുന്നു. . തൃണമൂല്‍ കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗത്തിലാണ് മമത ഇക്കാര്യം പറഞ്ഞത്.

രണ്ടംഗ ബെഞ്ചിന്‍റെ ഉത്തരവ്

രണ്ടംഗ ബെഞ്ചിന്‍റെ ഉത്തരവ്

മുന്‍ ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹര്‍, ജസ്റ്റിസ് എന്‍ രമണ, എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് നിലവിലുള്ള പ്രീ പെയ്ഡ് മൊബൈല്‍ ഉപയോക്താക്കളുടെ നമ്പറുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ച് വേരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ഉത്തരവിട്ടത്. ഇതിനായി ഫലപ്രദമായ ഒരു സംവിധാനം ആവിഷ്കരിക്കാനും സുപ്രീം കോടതി ബെഞ്ച് കേന്ദ്രത്തോട് നിര്‍ദേശിച്ചിരുന്നു.

 ഇടപെടല്‍ തേടി

ഇടപെടല്‍ തേടി

മൊബൈല്‍ ഫോണുകളില്‍ അനുവാദമില്ലാതെ നിരവധി സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച ലോക് നീതി ഫൗണ്ടേഷന്‍ വിഷയത്തില്‍ സുപ്രീം കോടതിയുടെ ഇടപെടല്‍ തേടിയിരുന്നു.

ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം

ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം

രാജ്യത്ത് നിലവിലുള്ള പ്രീ പെയ്ഡ് മൊബൈല്‍ നമ്പറുകളുടെ വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കമെന്ന സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് കേന്ദ്രം ഇക്കാര്യം മൊബൈല്‍ ഉപയോക്താക്കളെ അറിയിക്കാന്‍ ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതോടെ ആധാര്‍ കാര്‍‍ഡുമായി മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ടെലികോം കമ്പനികള്‍ ഇമെയില്‍ വഴിയും എസ്എംഎസുകള്‍ വഴിയും പരസ്യങ്ങള്‍ വഴിയും ഉപയോക്താക്കളെ വിവരമറിയിച്ചിരുന്നു.

മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കല്‍

മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കല്‍

2017 ഫെബ്രുവരിയില്‍ സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ് പ്രകാരം ഒരു വര്‍ഷത്തിനുള്ളില്‍ ആധാറും മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചിരിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നോട്ടീസില്‍ ചൂണ്ടിക്കാണിക്കുന്നത്. ഉത്തരവ് പുറത്തുവന്ന് ഒരു വര്‍ഷത്തിനുള്ളില്‍ വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയിരിക്കണമെന്നും അല്ലാത്ത പക്ഷം ഒരു വര്‍ഷത്തിന് ശേഷം സിം കാര്‍ഡ‍് അസാധുവാക്കുമെന്നും കേന്ദ്രം ചൂണ്ടിക്കാണിക്കുന്നു. ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത എല്ലാ മൊബൈല്‍ നമ്പറുകളും അസാധുവാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വീണ്ടും അറിയിച്ചതോടെ നടപടി ക്രമങ്ങളെക്കുറിച്ച് പലര്‍ക്കും ആശങ്കയുണ്ട്. ആധാറുമായി ബന്ധിപ്പിക്കാത്ത മൊബൈല്‍ നമ്പറുകള്‍ 2018 ഫെബ്രുവരിയ്ക്ക് ശേഷം അസാധുവാക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ സെപ്തംബര്‍ ഒമ്പതിന് അറിയിച്ചത്.

നടപടി എങ്ങനെ

നടപടി എങ്ങനെ

ഇ- കെവൈസി നടപടികള്‍ പൂര്‍ത്തിയായ ശേഷം വിവരങ്ങള്‍ ഡാറ്റാ ബേസില്‍ രേഖപ്പെടുത്തുന്നതിനായി മൂന്നുദിവസത്തെ കാലതാമസം കൂടി ഉണ്ടായിരിക്കും. ഇതിന് മുന്നോടിയായി വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തുന്നതിനായി ഉപയോക്താവിന് എസ്എംഎ​സ് അയയ്ക്കണമെന്നും ചട്ടമുണ്ട്. ഡാറ്റ ഉപയോഗിക്കുന്നതിന് മാത്രമായി ഉപയോഗിക്കുന്ന നമ്പറുകള്‍ ഉപയോക്താവിന്‍റെ മറ്റേതെങ്കിലും നമ്പറിലേയ്ക്ക് എസ്എംഎസ് അയച്ചാണ് സ്ഥിരീകരിക്കേണ്ടത്.

 വേരിഫിക്കേഷന്‍ എങ്ങനെ

വേരിഫിക്കേഷന്‍ എങ്ങനെ

ഒടിപി, ആപ്, വോയ്സ് റെക്കഗ്നീഷന്‍, ഐവിആര്‍എസ് എന്നീ സംവിധാനങ്ങള്‍ ടെലികോം വകുപ്പ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ആധാര്‍- മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കലിന് സര്‍വ്വീസ് സെന്‍ററുകളെ ആശ്രയിക്കുന്നത് ഒഴിവാക്കാനും ഉപഭോക്താക്കള്‍ക്ക് നടപടി ക്രമങ്ങള്‍ എളുപ്പം പൂര്‍ത്തിയാക്കുന്നതിനും വേണ്ടിയായിരുന്നു ഈ നീക്കം.

 ആധാറില്ലെങ്കില്‍ റീ വേരിഫിക്കേഷന്‍

ആധാറില്ലെങ്കില്‍ റീ വേരിഫിക്കേഷന്‍

12 അക്ക ബയോമെട്രിക് തിരിച്ചറിയല്‍ നമ്പറില്ലാത്തവര്‍ക്ക് പ്രത്യേക സംവിധാനമാണ് റീ- വേരിഫിക്കേഷനായി ടെലികോം മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ളത്. ഇന്ത്യയില്‍ സ്ഥിര താമസക്കാരല്ലാത്തവര്‍ക്ക് പാസ്പോര്‍ട്ട് അല്ലെങ്കില്‍ റേഷന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, എന്നിവ ഉപയോഗിച്ച് ആധാര്‍ - മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കുന്ന നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാം.

 ഒടിപി ഉപയോഗിച്ച് എങ്ങനെ

ഒടിപി ഉപയോഗിച്ച് എങ്ങനെ

ആധാര്‍ ഡാറ്റാബേസുമായി ബന്ധിപ്പിച്ചുള്ള ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഒരു ഉപഭോക്താവിന്‍റെ മറ്റ് മൊ ബൈല്‍ നമ്പറുകളുടെ റീ വേരിക്കേഷന്‍ നടത്താന്‍ കഴിയുന്നതാണ് ഒടിപി വഴിയുള്ള വേരിഫിക്കേഷന്‍. മൊബൈല്‍ ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ ആണ് ഒടിപി ഉപയോഗിച്ചുള്ള വേരിഫിക്കേഷന്‍. പ്രത്യേകം ഡിസൈന്‍ ചെയ്ത ആപ്പില്‍ വോയ്സ് റെസ്പോണ്‍സ് സിസ്റ്റം വഴിയാണ് മൊബൈല്‍ നമ്പര്‍ വേരിഫിക്കേഷന്‍ നടത്തേണ്ടത്.

 വിവരങ്ങള്‍ ശേഖരിക്കപ്പെടരുത്

വിവരങ്ങള്‍ ശേഖരിക്കപ്പെടരുത്

ആധാര്‍ ഉപയോഗിച്ച് റീ വേരിഫിക്കേഷന്‍ നടത്തുമ്പോള്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ടെലികോം കമ്പനിയുടെ ഏജന്‍റുമാരുടെ ഫോണുകളില്‍ സൂക്ഷിക്കരുതെന്ന് ടെലികോം മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആധാര്‍ ഉടമകളുടെ ബയോമെട്രിക് വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന് വേണ്ടിയാണിത്. ആധാര്‍ നമ്പര്‍ ടൈപ്പ് ചെയ്യുമ്പോള്‍ ഉപഭോക്താക്കളുടെ ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഏജന്‍റുമാരുടെ ദൃശ്യമാകുന്നതാണ് പുതിയ സംവിധാനം.

റീ വേരിഫിക്കേഷന്‍ വീട്ടിലെത്തി പൂര്‍ത്തിയാക്കണം

റീ വേരിഫിക്കേഷന്‍ വീട്ടിലെത്തി പൂര്‍ത്തിയാക്കണം

ഭിന്നശേഷിക്കാര്‍, പ്രായമുള്ളവര്‍, രോഗികള്‍ എന്നിവരുടെ വീടുകളില്‍ നേരിട്ടെത്തി മൊബൈല്‍ നമ്പര്‍ വേരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയതായി കേന്ദ്രമന്ത്രി മനോജ് സിന്‍ഹ അറിയിച്ചു. 2018 ഫെബ്രുവരി ആറിനുള്ളില്‍ മൊബൈല്‍ നമ്പറും ആധാറും തമ്മില്‍ ബന്ധിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശം.

 ഒന്നിലധികം നമ്പറുകള്‍ ബന്ധിപ്പിക്കാം

ഒന്നിലധികം നമ്പറുകള്‍ ബന്ധിപ്പിക്കാം

ഒന്നിലധികം മൊബൈല്‍ കണക്ഷന്‍ സ്വന്തമായുള്ളവര്‍ക്ക് ആധാറുമായി രജിസ്റ്റര്‍ ചെയ്ത ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ബാക്കിയുള്ള നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ സാധിക്കും. മൊബൈല്‍ വേരിഫിക്കേഷന്‍ നടപടികള്‍ സുതാര്യമാക്കിയതോടെയാണ് ഈ സൗകര്യം ലഭിക്കും.

 നടപടി എന്തിന്

നടപടി എന്തിന്

ഇതിനായി മൊബൈല്‍ കമ്പനികള്‍ പ്രത്യേക ഓണ്‍ലൈന്‍ സൗകര്യം ഒരുക്കേണ്ടതുണ്ട്. മൊബൈല്‍ നമ്പര്‍ ദുരുപയോഗം രാജ്യത്ത് വലിയതോതില്‍ വര്‍ധിച്ചുവരുന്നതിനാലാണ് ആധാര്‍ നമ്പരുകള്‍ മൊബൈല്‍ ഫോണുമായി ലിങ്ക് ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്നത്. പലകോണുകളില്‍ നിന്നും ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ടെങ്കിലും ആധാര്‍ ലിങ്ക് ചെയ്യാത്ത ഫോണ്‍ ഡിസ്‌കണക്ട് ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം.

ഭീഷണി മാത്രം ബാക്കി

ഭീഷണി മാത്രം ബാക്കി

ഉടന്‍ തന്നെ ആധാറും സിം കാര്‍ഡും തമ്മില്‍ ബന്ധിപ്പിച്ച് വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ മൊബൈല്‍ കണക്ഷന്‍ റദ്ദാക്കുമെന്ന ഭീഷണിയാണ് സ്വകാര്യ ടെലികോം കമ്പനികള്‍ ഉപഭോക്താക്കളോട് മുഴക്കുന്നത്. എന്നാല്‍ അടുത്ത ഫെബ്രുവരി വരെയാണ് ടെലികോം മന്ത്രാലയം അനുവദിച്ചിട്ടുള്ള സമയം. ഇതിനിടെ ടെലികോം കമ്പനികളുടെ ഭീഷണി ചോദ്യം ചെയ്ത് പലരും രംഗത്തെത്തിയിട്ടുണ്ട്.

 ടെലികോം കമ്പനികള്‍ക്ക് ഭയം

ടെലികോം കമ്പനികള്‍ക്ക് ഭയം

ആധാറുമായി ബന്ധിപ്പിക്കാത്ത സിം കാര്‍ഡുകളുടെ കണക്ഷന്‍ വിഛേദിക്കുന്നതോടെ മൊബൈല്‍ കമ്പനികള്‍ക്ക് വന്‍തോതില്‍ ഉപഭോക്താക്കളെ നഷ്ടമാകും. ഇത് മുന്‍കൂട്ടി കണ്ടാണ് ഫെബ്രുവരിയ്ക്ക് മുമ്പുതന്നെ വേരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സ്വകാര്യ കമ്പനികള്‍ മത്സരിക്കുന്നത്. എന്നാല്‍ സാങ്കേതികമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതിനാലാണ് ഈ നീക്കമെന്നാണ് വോഡഫോണ്‍ നല്‍കുന്ന വിശദീകരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+