കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമതര്‍ക്ക് സുപ്രീംകോടതിയില്‍ തിരിച്ചടി; ആവശ്യങ്ങള്‍ തള്ളി, ദിഗ്‌വിജയ് സിങ് ഹൈക്കോടതിയില്‍

  • By Desk
Google Oneindia Malayalam News

മധ്യപ്രദേശിലെ വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് സുപ്രീംകോടതിയില്‍ തിരിച്ചടി. ഇവരുടെ അഭ്യര്‍ഥന കോടതി തള്ളി. ബിജെപിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയെ അനുകൂലിക്കുന്ന കോണ്‍ഗ്രസ് എംഎല്‍എമാരാണ് ബെംഗളൂരുവിലെ ഹോട്ടലില്‍ കഴിയുന്നത്. ഇവരോട് തിരിച്ചുവരണമെന്ന് മുഖ്യമന്ത്രി കമല്‍നാഥും കോണ്‍ഗ്രസും ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ തയ്യാറായിട്ടില്ല.

കാണാന്‍ വന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങുമായി ചര്‍ച്ചയ്ക്കും ഇവര്‍ വന്നില്ല. ഒരു കോണ്‍ഗ്രസ് നേതാവിനെയും തങ്ങളെ കാണാന്‍ അനുവദിക്കരുത് എന്നാണ് വിമതര്‍ കര്‍ണാടക ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടത്. ഇതിനിടെയാണ് സുപ്രീംകോടതിയില്‍ നിന്ന് വിമതര്‍ക്ക് തിരിച്ചടി നേരിട്ടത്. വിവരങ്ങള്‍ ഇങ്ങനെ....

16 പേരുടെ രാജി അനിശ്ചിതത്വത്തില്‍

16 പേരുടെ രാജി അനിശ്ചിതത്വത്തില്‍

ബെംഗളൂരുവിലെത്തിയ ശേഷമാണ് മധ്യപ്രദേശിലെ 22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവയ്ക്കുന്ന കാര്യം പ്രഖ്യാപിച്ചത്. ഇതില്‍ ആറ് മന്ത്രിമാരുടെ രാജി സ്പീക്കര്‍ എന്‍പി പ്രജാപതി സ്വീകരിച്ചു. എന്നാല്‍ ബാക്കി 16 എംഎല്‍എമാരുടെ രാജിക്കത്ത് സ്വീകരിച്ചിട്ടില്ല. തങ്ങളുടെ രാജി സ്വീകരിക്കണമെന്ന് വീണ്ടും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.

മൂന്നു വിഭാഗവും കോടതിയില്‍

മൂന്നു വിഭാഗവും കോടതിയില്‍

നേരിട്ട് എത്താനാണ് സ്പീക്കര്‍ വിമതരോട് ആവശ്യപ്പെട്ടത്. എന്നാല്‍ അവര്‍ തയ്യാറായില്ല. വിശ്വാസ വോട്ടെടുപ്പിന് ശേഷമേ മധ്യപ്രദേശില്‍ തിരിച്ചെത്തൂ എന്നാണ് വിമതര്‍ പറയുന്നത്. അതിനിടെയാണ് അവര്‍ സുപ്രീംകോടതിയെ സമീപിച്ചത്. വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ബിജെപിയും എംഎല്‍എമാരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും സുപ്രീംകോടതിയെ സമീപ്പിച്ചിരുന്നു.

നേരിട്ട് എത്താമെന്ന വാദം കോടതി തള്ളി

നേരിട്ട് എത്താമെന്ന വാദം കോടതി തള്ളി

സുപ്രീംകോടതിയില്‍ നേരിട്ട് ഹാജരാകാമെന്നാണ് വിമതര്‍ അറിയിച്ചത്. എന്നാല്‍ കോടതി ഇക്കാര്യം അംഗീകരിച്ചില്ല. രജിസ്ട്രാര്‍ ജനറലിന് മുമ്പാകെ ഹാജരാകാമെന്ന വാദവും തള്ളി. വിമതരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്താന്‍ രജിസ്ട്രാറെ അനുവദിക്കണമെന്ന ആവശ്യവും കോടതി തള്ളി.

ദിഗ്‌വിജയ് സിങ് ഹൈക്കോടതിയില്‍

ദിഗ്‌വിജയ് സിങ് ഹൈക്കോടതിയില്‍

അതേസമയം, വിമതരെ കാണാന്‍ എത്തിയ കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് ബെംഗളൂരുവിലാണ്. ഇദ്ദേഹം കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു. വിമതരെ കാണാന്‍ അനുമതി തേടിയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. സുപ്രീംകോടതിയും ഹൈക്കോടതിയും തീരുമാനം എടുത്ത ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് ദിഗ്‌വിജയ് സിങ് പറഞ്ഞു.

വിമതരുടെ പരാതി

വിമതരുടെ പരാതി

അതിനിടെ ബെംഗളൂരുവിലെ ഹോട്ടലില്‍ കഴിയുന്ന വിമത എംഎല്‍എമാര്‍ കര്‍ണാടക ഡിജിപിക്ക് കത്തെഴുതി. ഒരു കോണ്‍ഗ്രസ് നേതാവിനെയും തങ്ങളെ കാണാന്‍ അനുവദിക്കരുതെന്നാണ് അവരുടെ ആവശ്യം. കോണ്‍ഗ്രസ് നേതാക്കള്‍ തങ്ങളെ കാണുന്നത് സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അവര്‍ കത്തില്‍ പറയുന്നു. വിമതരെ കാണാനെത്തിയ ദിഗ്‌വിജയ് സിങിനെയും കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാറിനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

ബിജെപിയെ വെല്ലുവിളിച്ച് കമല്‍നാഥ്

ബിജെപിയെ വെല്ലുവിളിച്ച് കമല്‍നാഥ്

വേണ്ടി വന്നാല്‍ വിമത എംഎല്‍എമാരെ കാണാന്‍ ബെംഗളൂരുവിലേക്ക് പോകുമെന്ന് മുഖ്യമന്ത്രി കമല്‍നാഥ് പറഞ്ഞു. ബിജെപി എന്തുകൊണ്ടാണ് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാത്തത്. അവര്‍ക്ക് അറിയാം കോണ്‍ഗ്രസ് സര്‍ക്കാര്‍ വീഴില്ലെന്ന്. 16 എംഎല്‍എമാര്‍ തിരിച്ച് മധ്യപ്രദേശില്‍ എത്തുന്നതിനെ ബിജെപി ഭയക്കുകയാണെന്നും കമല്‍നാഥ് പറഞ്ഞു.

ഡികെ ശിവകുമാര്‍ പറയുന്നത്

ഡികെ ശിവകുമാര്‍ പറയുന്നത്

ബെംഗളൂരുവില്‍ വിമത എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്ന ഹോട്ടലിലേക്ക് മാര്‍ച്ച് നടത്താന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. ബിജെപി നേതാക്കള്‍ തങ്ങളുടെ എംഎല്‍എമാരെ വിട്ടയച്ചില്ലെങ്കില്‍ കോണ്‍ഗ്രസുകാര്‍ ഹോട്ടലിലേക്ക് ഇരച്ചു കയറുമെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ മുന്നറിയിപ്പ് നല്‍കി.

കോണ്‍ഗ്രസിന്റെ പുതിയ സഖ്യനീക്കത്തില്‍ ഞെട്ടി ബിജെപി; 13 സീറ്റില്‍ മല്‍സരിക്കും, സഖ്യമില്ലാതെ ബിജെപികോണ്‍ഗ്രസിന്റെ പുതിയ സഖ്യനീക്കത്തില്‍ ഞെട്ടി ബിജെപി; 13 സീറ്റില്‍ മല്‍സരിക്കും, സഖ്യമില്ലാതെ ബിജെപി

English summary
SC Rejects Plea by Madhya Pradesh Rebel MLAs to Appear Before It
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X