കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനധികൃത സ്വത്ത് സമ്പാദനം; ജയലളിതക്കെതിരായ ഹര്‍ജി വിധിപറയാന്‍ മാറ്റി

Google Oneindia Malayalam News

ദില്ലി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ കുറ്റവിമുക്തയാക്കിയതിനെതിരായ കര്‍ണാടക സര്‍ക്കാറിന്റെ അപ്പീല്‍ സുപ്രീംകോടതി വിധി പറയാനായി മാറ്റി. കോസില്‍ ഫെബ്രുവരി 23ന് ആരംഭിച്ച വാദം കഴിഞ്ഞയാഴ്ച പൂര്‍ത്തിയായിരുന്നു.

സമ്പാദിച്ച സ്വത്തിന്റെ ഉറവിടം നിയമവിരുദ്ധമാണെന്ന് തെളിയാത്തിടത്തോളം കാലം അനധികൃത സ്വത്ത് സമ്പാദനം കുറ്റമല്ലെന്ന് വാദത്തിനെതിരെ സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു. കേസിലെ കക്ഷികളോട് പത്താം തീയ്യതിക്കകം രേഖാമൂലം അഭിപ്രായങ്ങള്‍ അറിയിക്കാനും ജസ്റ്റിസുമാരായ പിസി ഘോഷ്, അമിതാവ റോയ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

Jayalalitha

2014 സെപ്തംബറിലാണ് അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയലളിതയെ ബെംഗളൂരുവിലെ പ്രത്യേക കോടതി നാല് വര്‍ഷം തടവിനും 100കോടി രൂപ പിഴയ്ക്കും ശിക്ഷിച്ചത്. ജയലളിതയെ കൂടാതെ ശശികല, ഇലവരശി, വളര്‍ത്തു മകന്‍ സുധാകരന്‍ എന്നിവരെയും ശിക്ഷിച്ചിരുന്നു.

English summary
The Supreme Court on Tuesday reserved its judgement on a petition filed by the Karnataka government and others against the acquittal of Tamil Nadu Chief Minister J Jayalalithaa in the disproportionate assets case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X