കൊവിഡ് കാലത്ത് പരോളിലിറങ്ങിയ തടവുകാര്‍ ഉടന്‍ മടങ്ങിവരേണ്ട; നിര്‍ദ്ദേശവുമായി സുപ്രീം കോടതി
ദില്ലി: കോവിഡ് 19 ന്റെ രണ്ടാം തരംഗത്തിനിടെ സംസ്ഥാനളില്‍ സ്ഥാപിച്ച ഉന്നതാധികാര സമിതികള്‍ (എച്ച്പിസി) പരോള്‍ അനുവദിച്ച തടവുകാരെ മറ്റൊരു ഉത്തരവ് പുറത്തുവരുന്നതു വരെ തിരിച്ചുവരാന്‍ ആവശ്യപ്പെടേണ്ടെന്ന് സുപ്രീം കോടതി വെള്ളിയാഴ്ച ഉത്തരവിട്ടു. തടവുകാരെ വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട് മെയ് 7 ലെ ഉത്തരവ് നടപ്പാക്കുന്നതിന് സ്വീകരിച്ച മാനദണ്ഡങ്ങള്‍ അഞ്ച് ദിവസത്തിനകം സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് എന്‍വി രമണയുടെ പ്രത്യേക ബെഞ്ച് ആവശ്യപ്പെട്ടു.
സംസ്ഥാനങ്ങളില്‍ സ്ഥാപിച്ച ഉന്നതാധികാര സമിതികളുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം അതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേശീയ നിയമ സേവന അതോറിറ്റിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. കോവിഡ് -19 കേസുകളില്‍ പെട്ടന്നുണ്ടായ കുതിച്ചുചാട്ടം കണക്കിലെടുത്ത് പരോള്‍ അപേക്ഷകളില്‍ അടിയന്തരമായി തീരുമാനെമടുക്കാന്‍ കഴിഞ്ഞ മേയ് 7 ന് സുപ്രീം കോടതി ബെഞ്ച് ഉത്തരവിട്ടിരുന്നു. കൊവിഡ് ഒന്നാം തരംഗത്തില്‍ പരോള്‍ ലഭിച്ചവര്‍ക്ക് വീണ്ടും പരോള്‍ ലഭിക്കുന്നതിന് കോടതി നിര്‍ദ്ദേശിച്ചിരുന്നു.
മകളുമായി അദ്ദേഹം വലിയ അടുപ്പമായിരുന്നു; ഒടുവിൽ ജാനിനെ കുറിച്ച് വെളിപ്പെടുത്തി ആര്യ

ഇപ്പോള്‍ പാരോളില്‍ പുറത്തിറങ്ങിയവരോട് ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ ജയിലുകളിലേക്ക് മടങ്ങാന്‍ ആവശ്യപ്പെടരുത് എന്നാണ് സുപ്രീം കോടതി അറിയിച്ചിരിക്കുന്നത്. ഒരോ സംസ്ഥാനങ്ങളിലും വ്യത്യസ്ത മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് പരോള്‍ അനുവദിച്ചത്. ഇത് എന്തൊക്കെയാണെന്ന് പരിശോധിക്കുന്നതിന് വേണ്ടിയാണ് ഇപ്പോള്‍ കോടതിയുടെ നിര്‍ദ്ദേശം. അഞ്ച് ദിവസത്തിനകം ഈ മാനദണ്ഡങ്ങള്‍ സുപ്രീം കോടതിയെ അറിയിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഇതിനിടെ, ജാമ്യം അനുവദിക്കുന്ന സുപ്രീം കോടതി ഉത്തരവുകള്‍ നേരിട്ട് ജയിലുകളില്‍ ഇലക്ട്രോണിക് മാര്‍ഗ്ഗത്തിലൂടെ എത്തിക്കാനുള്ള സംവിധാനം ഉടന്‍നിലവില്‍ വരുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സുപ്രീം കോടതി ജാമ്യം അനുവദിക്കുന്ന കേസുകളില്‍ പോലും ഉത്തരവ് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി തടവുകാരുടെ ജയില്‍ മോചനം വൈകാറുണ്ടെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications