കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരം തെറ്റിച്ച സ്‌കൂള്‍ വിദ്യാര്‍ഥിയെ ടീച്ചര്‍ അടിച്ചുകൊന്നു

  • By Muralidharan
Google Oneindia Malayalam News

ലഖ്‌നൊ: ഉത്തര്‍ പ്രദേശില്‍ അധ്യാപകന്റെ മര്‍ദ്ദനമേറ്റ് വിദ്യാര്‍ഥി മരിച്ചു. 10 വയസ്സുകാരനായ റാംജി എന്ന കുട്ടിയാണ് മരിച്ചത്. അധ്യാപകന്റെ ചോദ്യത്തിന് ശരിയായി ഉത്തരം പറയാത്തതിനെ തുടര്‍ന്നായിരുന്നു റാംജിക്ക് മര്‍ദ്ദനമേറ്റത്. ഉത്തര്‍ പ്രദേശിലെ ഗദ്വാറിലാണ് സംഭവം. വിദ്യാര്‍ഥിയുടെ മരണത്തിന് കാരണക്കാരനായ സ്‌കൂള്‍ അധ്യാപകന്‍ വിജയ് റാമിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ചൊവ്വാഴ്ചയാണ് ക്ലാസില്‍ വെച്ച് വിജയ് റാം, റാംജിയെ മര്‍ദ്ദിച്ചത്. ചോദ്യം ചോദിച്ചപ്പോള്‍ കൃത്യമായ ഉത്തരം പറയാത്തതിനെ തുടര്‍ന്നായിരുന്നു മര്‍ദ്ദനം. കുട്ടിയെ ഇയാള്‍ അടിക്കുകയും ഉപദ്രവിക്കുകയും ചെയ്തു. കുട്ടി പിന്നീട് മരിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ സ്‌കൂളിലേക്ക് പ്രകടനം നടത്തി.

student-murder

നവാരന്‍ വില്ലേജിലെ പ്രൈമറി സ്‌കൂളില്‍ നാലാം ക്ലാസില്‍ പഠിക്കുകയായിരുന്നു റാംജി. അധ്യാപകനായ വിജയ് റാമിനെതിരെ അന്വേഷണം പ്രഖ്യാപിച്ചതായി വിദ്യാഭ്യാസ മന്ത്രി രാം ഗോവിന്ദ് ചൗധരി പറഞ്ഞു. വിദ്യഭ്യാസവകുപ്പില്‍ നിന്നും വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി ജില്ലാ മജിസ്‌ട്രേറ്റ് ശരദ് കുമാര്‍ പറഞ്ഞു. ഇതാദ്യമായിട്ടല്ല സംസ്ഥാനത്ത് അധ്യാപകന്റെ മര്‍ദ്ദനമേറ്റ് വിദ്യാര്‍ഥിക്ക് ജീവന്‍ നഷ്ടമാകുന്നത്.

English summary
A 10-year-old student died after being allegedly beaten-up by a teacher in Gadwar area here following which the state government has ordered a probe into the matter.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X