കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌കൂള്‍ ബസും ട്രക്കും കൂട്ടിയിടിച്ചു, 12 കുട്ടികള്‍ മരിച്ചു, നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍

സ്കൂള്‍ ബസ് അപകടത്തില്‍ 12 കുട്ടികള്‍ മരിച്ചു

  • By Manu
Google Oneindia Malayalam News

എറ്റ (യുപി): ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ കുട്ടികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു. 12 കുട്ടികള്‍ മരണപ്പെട്ടതായാണ് റിപോര്‍ട്ട്. ഡ്രൈവറും മരിച്ചു.10 വയസ്സിനു താഴെയുള്ള കുട്ടികളാണ് മരിച്ചവരില്‍ അധികവും. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ തന്നെ സമീപകാലത്തെ ഏറ്റവും വലിയ അപകടങ്ങളിലൊന്നാണിത്. മരണപ്പെട്ട 12 കുട്ടികളില്‍ സഹോദരിമാരും ഉള്‍പ്പെടും.

24 പേര്‍ക്കു ഗുരുതര പരിക്ക്

അപകടത്തില്‍ 24 പേര്‍ക്കു ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 27 കുട്ടികളെ മാത്രം ഉള്‍ക്കൊള്ളിക്കാന്‍ ശേഷിയുണ്ടായിരുന്ന ബസില്‍ 62 കുട്ടികളുണ്ടായിരുന്നു.എതിരേ വന്ന ട്രക്കുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പോലിസ് അറിയിച്ചു.

സംഭവം രാവിലെ എട്ടിന്

രാവിലെ എട്ടു മണിയോടെയാണ് സംസ്ഥാനത്തെ നടുക്കിയ അപകടം നടന്നത്. മരിച്ചവരെ മുഴുവനായി തിരിച്ചറിഞ്ഞിട്ടില്ല. ബസ് ഡ്രൈവര്‍ ആരാണെന്നും മനസ്സിലായിട്ടില്ലെന്നു പോലിസ് വ്യക്തമാക്കി.

അപകടത്തില്‍പ്പെട്ടത് ജെഎസ് വിദ്യാനികേതന്‍ സ്‌കൂള്‍ ബസ്

ജെഎസ് വിദ്യാനികേതന്‍ സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. കടുത്ത ശൈത്യത്തെത്തുടര്‍ന്ന് ജില്ലാ മജിസ്‌ട്രേറ്റ് ശംഭുനാഥ് മൂന്നു ദിവസത്തെ അവധി പ്രഖ്യാപിച്ചിരുന്നു. അതിനാല്‍ തന്നെ ഈ ദിവസവും ബസ് സ്‌കൂളിലേക്ക് പോയത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടും സ്‌കൂള്‍ അധികൃതര്‍ ഇതുവകവയ്ക്കാതെ ക്ലാസ് നടത്തുകയായിരുന്നുവെന്ന് അപകടത്തില്‍ മരിച്ച ഏഴു വയസ്സുകാരിരായ ദീക്ഷയുടെ അച്ഛന്‍ രവീന്ദര്‍ സിങ് കണ്ണീരോടെ ചോദിച്ചു.

സമീപവാസി പറയുന്നത്

അപകടം നടന്നയുടനെ ഓടിയെത്തിയ സമീപവാസി പറയുന്നത് ഇങ്ങനെ-ചെറിയ കുട്ടികള്‍ രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണ്. ഭൂരിഭാഗം പേരുടെയും പരിക്ക് അതീവഗുരുതരമാണ്. അപകടത്തില്‍പ്പെട്ട ബസിനുള്ളില്‍ നിന്നു കുട്ടികളെ പുറത്തെടുക്കാന്‍ വളരെ പ്രയാസപ്പെടേണ്ടിവന്നു. ചില കുട്ടികളുടെ ശരീരം രണ്ടായി മുറിഞ്ഞിരുന്നു- ഇടറുന്ന ശബ്ദത്തോടെ അയാള്‍ പറഞ്ഞു. ഏകദേശം അരമണിക്കൂര്‍ കഴിഞ്ഞാണ് സംഭവസ്ഥലത്തേക്ക് ആദ്യത്തെ ആംബുലന്‍സ് വന്നതെന്നു രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായ വ്യക്തി പറഞ്ഞു. എമര്‍ജന്‍സി നമ്പറില്‍ ഏറെ തവണ വിളിച്ചെങ്കിലും തിരക്കിലായിരുന്നുവെന്നു അയാള്‍ വ്യക്തമാക്കി.

സ്‌കൂളിന് അംഗീകാരമില്ല

യോഗ് രാജ്സിങെന്ന വ്യക്തിയുടെ ഉടമസ്ഥതയിലാണ് ജെഎസ് വിദ്യാനികേതന്‍ സ്‌കൂള്‍. എന്നാല്‍ യാതൊരു അംഗീകാരവുമില്ലാതെയാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഒരു ബോര്‍ഡിന്റെയും അംഗീകാരം സ്‌കൂളിനില്ല. മാത്രമല്ല സ്‌കൂള്‍ ബസിന് ആര്‍ടിഒ പെര്‍മിറ്റും നല്‍കിയിട്ടില്ല.സ്കൂളിന്റെ അംഗീകാരവുമായി ബന്ധപ്പെട്ട് അന്വേഷിക്കുമെന്നും തെറ്റുകാരെങ്കില്‍ ഉടമയ്‌ക്കെതിരേ കേസെടുക്കുമെന്നും സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് മോഹന്‍ സിങ് പറഞ്ഞു.

English summary
12 school children died in up.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X