• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

സ്‌കൂള്‍ തുറക്കാന്‍ തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കണം; പ്രവേശനം പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം!!!

  • By Jince K Benny

പിത്തോറാഗര്‍: ഉത്തരഖണ്ഡിലെ പിത്തോറാഗര്‍ ജില്ലയില്‍ പ്രേത ഭവനം പോലെ തോന്നിപ്പിക്കുന്ന കെട്ടിടങ്ങളുണ്ട്. ഒരു കാലത്ത് വിദ്യാര്‍ത്ഥികളുടെ കലപില ശബ്ദങ്ങളും പാഠങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകരുടെ മുഴങ്ങുന്ന ശബ്ദങ്ങളുമായി സജീവമായി നിന്ന പള്ളിക്കൂടങ്ങള്‍. ഇന്നവിടെ തളംകെട്ടി കിടക്കുന്നത് നിശബ്ദത മാത്രം. പിത്തോറാഗര്‍ ജില്ലയില്‍ ഇതുപോലെ അമ്പതോളം സ്‌കൂളുകളാണ് പൂട്ടിയിട്ടിരിക്കുന്നത്. എന്നാല്‍ ഇവയില്‍ ചിലതൊക്കെ തിരഞ്ഞെടുപ്പ് കാലങ്ങളില്‍ സജീവമാകും. പക്ഷെ പ്രവേശനം കുട്ടികള്‍ക്കല്ലെന്ന് മാത്രം.

തിരഞ്ഞെടുപ്പുകളില്‍ പോളിംഗ് ബൂത്തുകളാക്കാനാണ് ഈ അടച്ചിട്ട സ്‌കൂളുകള്‍ തുറക്കുന്നത്. ഉള്‍ഗ്രാമങ്ങളിലുള്ള ഇത്തരം സ്‌കൂളുകള്‍ നിരവധിയാണിവിടെ. എന്ന് കരുതി സാക്ഷരതയില്‍ ഒട്ടും പിന്നിലല്ല ഉത്തരഖണ്ഡ്. 79.63 ശതമാനമാണ് ഇവിടുത്തെ സാക്ഷരതാ നിരക്ക്, രാജ്യത്തെ മൊത്തം നിരക്ക് 74.04 ശതമാനമാണെന്നിരിക്കെ ഇതത്ര മോശമല്ല.

ബോണ ഗ്രാമത്തിലെ പോളിംഗ് ബൂത്ത്

632 വോട്ടര്‍മാര്‍ വോട്ട് ചെയ്യാനായി എത്തുന്ന ബോണ ഗ്രാമത്തിലെ ഒരു സ്‌കൂളുണ്ട്. 2013ലാണ് ഈ സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. ഇന്ന് ധാര്‍ചുല നിയോജക മണ്ഡലത്തിലെ ബോണ, ഗോള്‍ഫ ഗ്രാമങ്ങളിലെ വോട്ട് രേഖപ്പെടുത്താന്‍ എത്തുന്നത് ഇവിടെയാണ്. ഏറ്റവും സമീപത്തുള്ള പ്രധാന പാതയില്‍ നിന്നും പത്ത് കിലോമീറ്റര്‍ ഉള്ളിലായാണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ഏക തൊഴില്‍ കൃഷിയാണ്. അതുകൊണ്ടുതന്നെ മക്കള്‍ വിദ്യാഭ്യാസം നല്‍കണമെന്നുള്ളവര്‍ ഇവിടെ നിന്നും മുന്‍സിയാരിയിലേക്ക് കുടിയേറി. കാലക്രമേണ വിദ്യാര്‍ത്ഥികള്‍ ഇല്ലാതായതോടെ സ്‌കൂള്‍ അടച്ചുപൂട്ടി.

387 വോട്ടര്‍മാര്‍ക്കായി സ്‌കൂള്‍

ബോണ ഗ്രാമത്തിലെ സ്‌കൂളിന് സമാനമായ കഥയാണ് ദിദിഹാത് നിയോജകമണ്ഡലത്തിലെ ഗ്രാമത്തിലെ സ്‌കൂളിനും. വിദ്യാര്‍ത്ഥികളുടെ ക്ഷാമത്തേത്തുടര്‍ന്ന മുന്ന് വര്‍ഷം മുമ്പാണ് അവിടുത്തെ സ്‌കൂള്‍ അടച്ച് പൂട്ടിയത്. ഭുലഗോണ്‍ ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളാണ് ഇത്തരത്തില്‍ മൂകമായി മാറിയത്. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സ്‌കൂള്‍ തുറന്ന് വൃത്തിയാക്കാന്‍ ആരംഭിച്ചിട്ടുണ്ട്. ഭുലഗോണിന് സമാനമായ അദാലി, മജേര എന്നീ ഗ്രാമങ്ങളിലെ വോട്ടര്‍മാരും വോട്ടിംഗിനായി എത്തുന്നതിവിടെയാണ്. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിലും പോളിംഗ് സ്‌റ്റേഷനായിരുന്നു ഈ സ്‌കൂള്‍. 387 വോട്ടര്‍മാരാണിവിടെ വോട്ട് ചെയ്യാനെത്തുക.

പിത്തോറാഗറില്‍ മാത്രമല്ല

പിത്തോറാഗര്‍ ജില്ലയിലെ കഥ മാത്രമല്ലിത്. ഇത്തരത്തില്‍ സംസ്ഥാനത്തുട നീളം പൂട്ടിപ്പോയ നിരവധി സ്‌കൂളുകളുണ്ട്. മലയോര ജില്ലയായ കുമയോണിനും സമാന സംഭവങ്ങളുണ്ട്. ചംപവത്തിലെ സുനാദി ഗ്രാമത്തില്‍ 55 കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. വൈകാതെ 20 കുടുംബങ്ങള്‍ ഗ്രാമം ഉപേക്ഷിച്ച് പോയി. ഇതോടെ ഇവിടെയലുണ്ടായിരുന്ന സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ അടച്ചുപൂട്ടേണ്ടതായി വന്നു. പിന്നീട് തിരഞ്ഞെടുപ്പുകളില്‍ ഈ സ്‌കൂളും പോളിംഗ് ബൂത്തായി മാറി.

ദയനീയമായ ജീവിതം

ആവശ്യത്തിനുള്ള വൈദ്യസഹായമോ വിദ്യാഭ്യാസത്തിനുള്ള അവസരമോ ലഭിക്കാത്ത ഗ്രാമത്തില്‍ ആളുകള്‍ എങ്ങനെ താമസിക്കാനാണെന്ന് പ്രദേശവാസിയായ നരേഷ് ജോഷി ചോദിക്കുന്നു. വളരെ ദയനീയമായ അവസ്ഥയിലാണ് ഇവിടുത്തെ ഗ്രാമവാസികളുടെ ജീവിതം. കൃഷി ചെയ്യുന് ധാന്യ വിളകള്‍ ഒന്നും വന്യമൃഗങ്ങള്‍ ബാക്കി വയ്ക്കാറില്ല. കുടാതെ ഇവിടെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യക്കുന്നത് വളരെ മോശം വിദ്യാഭ്യാസവുമാണ്. ഇത് രണ്ട് കിലോമീറ്ററിലധികം ദൂരെയുള്ള സ്വകാര്യ സ്‌കൂളിലേക്ക് കുട്ടികളെ അയക്കാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിതരായി തീരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ കുറവ്

ഈ പ്രദേശങ്ങളിലെ സ്‌കൂളുകള്‍ തുറക്കാന്‍ കഴിയാത്തതിന്റെ നിസാഹായതയേക്കുറിച്ചാണ് പിത്തോറാഗര്‍ ജില്ലയിലെ വിദ്യാഭ്യാസ ഓഫീസര്‍ എകെ ജുകാരിയയ്ക്ക് പറയാനുള്ളത്. വിദ്യാര്‍ത്ഥികളുടെ കുറവാണ് ഈ സ്‌കൂളുകള്‍ അടച്ച് പൂട്ടാന്‍ കാരണമെന്നാണ് അദ്ദേഹം പറയുന്നത്. ആവശ്യത്തിന് കുട്ടികളെ കിട്ടിയാല്‍ സ്‌കൂള്‍ പ്രവര്‍ത്തിച്ച് തുടങ്ങാനാകും. പക്ഷെ, ഈ സ്‌കൂളുകള്‍ തുറന്ന പ്രവര്‍ത്തിക്കുന്നത് എത്രത്തോളം വിജയപ്രദമാകുമെന്നതിന് ഉറപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
Over 50 schools in Pithoragarh district have remained closed for the past few years. However, come election time and some of them are opened, hastily cleaned up and converted into poll booths.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more