കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹോസ്റ്റലില്‍ പെണ്‍കുട്ടികളെ കടന്ന് പിടിച്ച് സെക്യൂരിറ്റി; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Google Oneindia Malayalam News

ഡൽഹി: സ്വകാര്യ ഹോസ്റ്റലിലെ പെണ്‍കുട്ടികളെ കടന്നുപിടിക്കാനും, മര്‍ദിക്കാനും ശ്രമിച്ച് സെക്യൂരിറ്റി ഗാർഡ്. സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. റൂമിന് പുറത്തേക്ക് പെണ്‍കുട്ടികള്‍ വരുന്നതും തുടര്‍ന്ന് സെക്യൂരിറ്റി ഗാർഡിന്റെ ആക്രമണത്തില്‍ ഭയന്ന് ഓടുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം.

മദ്യപിച്ച ഗാർഡിൽ നിന്ന് രക്ഷപ്പെടാൻ ഇടനാഴികളിലൂടെ പെൺകുട്ടികൾ ഓടുകയും ഒരാളെ ബലമായി പിടിക്കാൻ ഗാർഡ് ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഡൽഹി കരോൾ ബാഗ് മേഖലയിൽ ഗോൾഡ്സ് വില്ല പിജിയിൽ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. നിയമനടപടിക്കായി കരോൾ ബാഗ് പോലീസ് സ്റ്റേഷൻ പെൺകുട്ടികളെ ബന്ധപ്പെട്ടപ്പോൾ മൊഴി നൽകാൻ അവർ വിസമ്മതിച്ചതയാണ് പോലീസ് പറയുന്നത്.

delhi

photo courtesy-Twitter/@ABHISHEKishere

സ്വാതന്ത്ര്യ ദിനത്തില്‍ സവര്‍ക്കറുടെ വേഷം; പ്രധാന അധ്യാപികയെ എംഎസ്എഫ് പൂട്ടിയിട്ടുസ്വാതന്ത്ര്യ ദിനത്തില്‍ സവര്‍ക്കറുടെ വേഷം; പ്രധാന അധ്യാപികയെ എംഎസ്എഫ് പൂട്ടിയിട്ടു

എന്നാൽ സിസിടിവി ദൃശ്യങ്ങൾ വച്ച് സ്വമേധയ പോലീസ് കേസെടുത്തിട്ടുണ്ട്. എഫ്ഐആർ എടുക്കണമെന്ന് കാട്ടി സംസ്ഥാന വനിത കമ്മിഷൻ ഡ‍ൽഹി പോലീസിന് നിർദേശം നൽകി. ട്വിറ്ററിലാണ് വിഡിയോ ആദ്യമായി പോസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 13ലെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. സംഭവത്തെത്തുടർന്ന് പിറ്റേന്ന് തന്നെ ഒരു പെൺകുട്ടി ഹോസ്റ്റലിൽ നിന്ന് പോയിരുന്നു.

ഓഗസ്റ്റ് 16നാണ് വിഡിയോ പുറത്തുവന്നത്. അതേസമയം, വിഡിയോ പുറത്തുവന്നിട്ടും ഹോസ്റ്റലിന്റെ ഉടമ ഒരു നടപടിയും എടുത്തിട്ടില്ലെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Recommended Video

cmsvideo
'നാട്ടിൻപുറത്ത് ആണുങ്ങൾ തോർത്തുടുത്ത് പണിക്ക് പോകും, സ്ത്രീകൾ അവരെ ബലാത്സംഗം ചെയ്യുമോ?'

പുത്തൻ സിനിമ, പുത്തൻ ലുക്ക്.. ഈ ക്യൂട്ട് ചിരിയില്‍ ഞങ്ങള്‍ വീണു പോകും; അനശ്വര എന്തൊരു ഭംഗിയാണ് കാണാന്‍

English summary
security guard beats molests girls at Karol Bagh hostel shocking incident caught on CCTV police starts probe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X