ഉടന്‍ കശ്മീര്‍ വിടണം: അമര്‍നാഥ് തീര്‍ഥാടകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും കര്‍ശന നിര്‍ദേശം
Recommended Video
ശ്രീനഗര്‍: അമര്‍നാഥ് യാത്ര തീര്‍ത്ഥാടകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ജമ്മുകശ്മീര്‍ വിടാന്‍ നിര്‍ദേശം. കശ്മീര്‍ താഴ്വരയിലെ താമസം വെട്ടിച്ചുരുക്കി എത്രയും പെട്ടെന്ന് തിരിച്ചുപോകാനുള്ള നിര്‍ദേശമാണ് കശ്മീര്‍ സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. കശ്മീരില്‍ ഭീകരാക്രമണ ഭീഷണിയുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് നിര്‍ദേശം. അമര്‍നാഥ് യാത്ര ലക്ഷ്യമിട്ട് ഭീകരാക്രമണം നടത്തുമെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച ഏറ്റവും പുതിയ വിവരം. കശ്മീരിലെ നിലവിലെ സാഹചര്യത്തില്‍ അമര്‍നാഥ് തീര്‍ത്ഥാടകരുടെയും വിനോദസഞ്ചാരികളുടേയും സുരക്ഷ മുഖ്യമാണ്. കശ്മീര്‍ താഴ്വരയില് താമസിക്കുന്നത് വെട്ടിച്ചുരുക്കി എത്രയും പെട്ടെന്ന് തിരിച്ചുപോകണമെന്നാണ് കശ്മീര്‍ ഭരണകൂടം നല്കുന്ന നിര്‍ദേശം. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്.
സൈന്യവും പോലീസും നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുള്ളത്. അമര്‍നാഥ് യാത്ര തടസ്സപ്പെടുത്താന്‍ പാക് സൈന്യത്തിന്റെ പിന്തുണയോടെ ഭീകരര്‍ ശ്രമിക്കുന്നുവെന്നും വാര്‍ത്താസമ്മേളനത്തില്‍ പറയുന്നു. കഴിഞ്ഞ നാല് ദിവസത്തിനിടെ നടത്തിയ പരിശോധനയില്‍ ഭീകരാക്രമണ ഭീഷണി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. പാകിസ്താനില്‍ നിര്‍മിച്ച ലാന്‍ഡ് മൈനും ടെലിസ്കോപ്പ് ഉള്‍പ്പെട്ട എം24 അമേരിക്കന്‍ സ്നിപ്പര്‍ റൈഫിളും പരിശോധനയില്‍ കണ്ടെടുത്തിട്ടുണ്ട്.

വാര്‍ത്താ സമ്മേളനത്തില്‍
സൈന്യവും പോലീസും നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് കശ്മീരില്‍ ഭീകരാക്രമണ ഭീഷണി നിലനില്‍ക്കുന്നത് സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുള്ളത്. അമര്‍നാഥ് യാത്ര തടസ്സപ്പെടുത്താന്‍ പാക് സൈന്യത്തിന്റെ പിന്തുണയോടെ ഭീകരര്‍ ശ്രമിക്കുന്നുവെന്നും വാര്‍ത്താസമ്മേളനത്തില്‍ പറയുന്നു. കഴിഞ്ഞ നാല് ദിവസത്തിനിടെ നടത്തിയ പരിശോധനയില്‍ ഭീകരാക്രമണ ഭീഷണി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. പാകിസ്താനില്‍ നിര്‍മിച്ച ലാന്‍ഡ് മൈനും ടെലിസ്കോപ്പ് ഉള്‍പ്പെട്ട എം24 അമേരിക്കന്‍ സ്നിപ്പര്‍ റൈഫിളും പരിശോധനയില്‍ കണ്ടെടുത്തിട്ടുണ്ട്.

അമര്‍നാഥ് യാത്രയുടെ വഴി
അമര്‍നാഥ് തീര്‍ത്ഥാടനത്തിനുള്ള റൂട്ട് മൂന്ന് ദിവസമായി ശുചീകരിച്ച് വരികയാണ്. സംഭവത്തില്‍ പാകിസ്താന് നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന മൈനുകളും സ്ഫോടക വസ്തുുക്കളും കണ്ടെടുത്തിട്ടുണ്ട്. അമര്‍നാഥ് യാത്രയ്ക്കുള്ള റൂട്ടില്‍ നിന്ന് ക്രൂഡ് ബോംബുകളും ബോംബുകളും കണ്ടെടുത്തിട്ടുണ്ട്. ഇപ്പോഴും പ്രദേശത്ത് സൈന്യം തിരച്ചില്‍ നടത്തിവരികയാണ്. ഇന്ത്യയില്‍ സമാധാനം തടസ്സപ്പെടുത്താനാണ് പാകിസ്താന് ശ്രമിക്കുന്നതെന്നും ഇത് അനുവദിക്കില്ലെന്നും ലെഫ്. ജനറല്‍ ധിലിയണ് വ്യക്തമാക്കി.

സൈനികവിന്യാസം ഉയര്‍ത്തി
സുരക്ഷാ ഭീഷണിയുണ്ടെന്ന സൂചനകളെത്തുടര്‍ന്ന് കശ്മീരില്‍ വിന്യസിച്ചിട്ടുള്ള സൈനികരുടെ എണ്ണം വര്‍ധിപ്പിച്ചിരുന്നു.
കേന്ദ്ര സേനയില്‍ നിന്ന് 10000 ഉദ്യോഗസ്ഥരെ വിന്യസിക്കാന്‍ ഒരാഴ്ച മുമ്പ് ഉത്തരവിട്ടിരുന്നു. സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ സംബന്ധിച്ചും കേന്ദ്രസര്‍ക്കാര്‍ കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്. രാജ്യം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ തിരക്കിലായിരിക്കെ ഭീകര സംഘടനങ്ങള്‍ ആക്രമണം നടത്താനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് നീക്കം.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications