സര്‍ക്കാര്‍ ഭൂമി കൈയ്യേറി ആശ്രമം; ഒഴിപ്പിക്കാനെത്തിയപ്പോള്‍ പെണ്‍കുട്ടികള്‍, ആള്‍ദൈവം അറസ്റ്റില്‍

  • Written By:
Subscribe to Oneindia Malayalam

സര്‍ക്കാര്‍ ഭൂമി കൈയ്യേറി ആശ്രമം പണിത ആള്‍ദൈവം അറസ്റ്റില്‍. ആശ്രമം ഒഴിപ്പിക്കാന്‍ വന്ന പോലീസ് കണ്ടത് ആറ് പെണ്‍കുട്ടികളെ. ആശ്രമത്തില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടികളെ പോലീസ് രക്ഷപ്പെടുത്തി. ഉത്തര്‍ പ്രദേശിലെ ബദോഹി ജില്ലയിലാണ് സംഭവം.

Dc

ആശ്രമം പോലീസ് പൂട്ടി. ആള്‍ദൈവം രാജേന്ദ്ര പ്രസാദും സംഘവും നാല് മാസത്തോളമായി ആശ്രമം തുടങ്ങിയിട്ട്. നട്‌വ ഗ്രാമപഞ്ചായത്തിന്റെ സ്ഥലം കൈയ്യേറിയാണ് ആശ്രമം പണിതിരുന്നത്. കളക്ടറുടെ നിര്‍ദേശപ്രകാരമാണ് പോലീസ് നടപടി സ്വീകരിച്ചത്.

പ്രസാദിനെ കൂടാതെ ഇയാളുടെ അഞ്ച് സഹായികളെയും പോലീസ് പിടികൂടി. ആശ്രമത്തിലുണ്ടായിരുന്ന പെണ്‍കുട്ടികളെ ബലകല്യാണ്‍ സമിതിക്ക് കൈമാറി. ആശ്രമം നടത്തുക മാത്രമല്ല പ്രസാദ് ചെയ്തിരുന്നത്. ആശ്രമത്തിന്റെ മറവില്‍ 20 ലക്ഷം രൂപ പിരിക്കുകയും ചെയ്തിരുന്നു.

മാത്രമല്ല, ആശ്രമത്തില്‍ പ്രസാദ് പറയുന്നതാണ് നിയമം. സുരക്ഷയ്ക്ക് വേണ്ടി ഒരുകൂട്ടം യുവാക്കളെ ഇയാള്‍ ഒരുക്കി നിര്‍ത്തിയിരുന്നു. മിര്‍സാപൂര്‍ സ്വദേശിയായ പ്രസാദ് നേരത്തെ അധാര്‍മിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് അറസ്റ്റിലായിരുന്നുവെന്ന് എസ്പി ശചീന്ദ്ര പട്ടേല്‍ പറഞ്ഞു.

പ്രസാദിന്റെ ക്രമിനല്‍ സംഘത്തെ കുറിച്ചും നക്‌സല്‍ ബന്ധത്തെ കുറിച്ചും അന്വേഷണം തുടങ്ങിയെന്നും എസ്പി പറഞ്ഞു. ആശ്രമം പൂട്ടിക്കാന്‍ പോലീസ് എത്തിയ ഉടനെ ഇയാളുടെ നിരവധി അനുയായികള്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു. ഇവര്‍ വീണ്ടും പോലീസിനെതിരേ ആക്രമണം നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

English summary
Self-styled 'godman' arrested from Uttar Pradesh ashram, 6 minor girls rescued

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്