സൗന്ദര്യം പോരത്രെ, 18കാരി ഡോക്ടറെ സമീപിച്ചു, പരിശോധനയില്‍ തെളിഞ്ഞ രോഗം സെല്‍ഫിസൈഡ്!!!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ന്യൂജനറേഷന്‍കാരുടെ വീക്ക്‌നെസായ സെല്‍ഫി ഒരു രോഗമായി മാറുകയോണോ? ആണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്റെ കണക്കുപ്രകാരം ലോകത്ത് 60 ശതമാനത്തോളം പേര്‍ക്കും ഈ രോഗമുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

സെല്‍ഫി ഭ്രമത്തെത്തുടര്‍ന്ന് ദില്ലിയിലെ എയില്‍സില്‍ മൂന്നു പേരെയാണ് ചികില്‍സയ്ക്കായി അഡ്മിറ്റ് ചെയ്തിരിക്കുന്നത്. കൂടാതെ ദില്ലിയിലെ തന്നെ ഗംഗാറാം ആശുപത്രിയില്‍ രണ്ടു പേരും ചികില്‍സയിലുണ്ട്.

സെല്‍ഫിസൈഡാണ് രോഗം

സെല്‍ഫി ഭ്രമത്തിന് മെഡിക്കല്‍ വിഭാഗം ഇട്ടിരിക്കുന്ന പേര് സെല്‍ഫിസൈഡെന്നാണ്. കഴിഞ്ഞ മൂന്നു മാസത്തിനിടെ അഞ്ചു പേരാണ് ഇന്ത്യയില്‍ ഈ രോഗം പിടിപെട്ടു ചികില്‍സയിലുണ്ടെന്നു കണ്ടെത്തിയത്.

18കാരി ഡോക്ടറെ സമീപിച്ചത്

ദില്ലി യൂനിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന 18കാരി തന്റെ മൂക്കിന് ഭംഗി പോരെന്നും ശസ്തക്രിയ നടത്തണമെന്നുമുള്ള ആവശ്യവുമായി ഇഎന്‍ടി ഡോക്ടറെ സമീപിച്ചു. എന്നാല്‍ കുട്ടിയെ ഡോക്ടര്‍ മനശാസ്ത്ര വിഭാഗത്തിലേക്ക് പറഞ്ഞയക്കുകയായിരുന്നു. പരിശോധനയില്‍ കുട്ടിയുടെ മൂക്കിനല്ല മനസ്സിനാണ് പ്രശ്‌നമെന്ന് ഡോക്ടര്‍ കണ്ടെത്തി.

രോഗലക്ഷണം

ഇവര്‍ നിരന്തരമായി മൊബൈല്‍ ഫോണില്‍ സെല്‍ഫികള്‍ എടുക്കുകയും അത് സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്ത് മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിക്കുകയും ചെയ്യും. ഇടയ്ക്കിടെ സ്വന്തം ഫോട്ടോകള്‍ പരിശോധിക്കുന്നതും വിശകലനം ചെയ്യുന്നതും ഇവരുടെ മറ്റൊരു ഹോബിയാണ്.

സൗന്ദര്യം പോരെന്ന കുറ്റബോധം

സെല്‍ഫിയെടുക്കുമ്പോള്‍ സൗന്ദര്യം പോരെന്ന കുറ്റബോധം സെല്‍ഫിസൈഡിന്റെ ലക്ഷണങ്ങളിലൊന്നാണ്. ശസ്ത്ര ക്രിയയിലൂടെ ശരീരസൗന്ദര്യം വര്‍ധിപ്പിക്കാനുള്ള ശ്രമമാണ് പിന്നീട് ഇവരില്‍ നിന്നുണ്ടാവുക. ഇതിനു സാധിക്കാതിരുന്നാല്‍ അത് അവരെ കടുത്ത മാനസികസംഘര്‍ഷത്തിലേക്ക് തള്ളിയിടുകയും ചെയ്യും. ഇത്തരം നിരവധി സംഭവങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

English summary
In the last couple of months, there have at least three cases have been registered in AIIMS, and three in Sir Ganga Ram Hospital, of people suffering from what in urban terminology has come to be known as 'selficide'.
Please Wait while comments are loading...