Get Updates
Get notified of breaking news, exclusive insights, and must-see stories!

സെല്‍ഫി; മോദിക്ക് മറുപടിയുമായി ഗുജറാത്ത് കലാപത്തിന് ഇരയായ യുവതി

അഹമ്മദാബാദ്: പെണ്‍കുട്ടികള്‍ക്ക് സമൂഹത്തിലുള്ള സ്ഥാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സെല്‍ഫി കാമ്പയിന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഗുജറാത്ത് കലാപത്തിന്റെ ഇരയുടെ മറുപടി. ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി ഇഹ്‌സാന്‍ ജാഫ്രിയുടെ മകള്‍ നിഷ്‌റിന്‍ ആണ് പിതാവിനൊപ്പമുള്ള ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് മറുപടി നല്‍കിയത്.

മകളും പിതാവും തമ്മിലുള്ള ഊഷ്മളമായ ബന്ധം വെളിപ്പെടുത്തുന്നതാണ് ചിത്രം. 'ഈ ചിത്രം എക്കാലത്തും അയാളെ വേട്ടയാടും' എന്ന് നിഷ്‌റിന്‍ അടിക്കുറിപ്പും നല്‍കി. പേരെടുത്ത് പറയാതെയാണ് മോദിക്ക് നിഷ്‌റിന്‍ മറുപടി നല്‍കിയത്. നിഷ്‌റിന്റെ ചിത്രം ഫേസ്ബുക്കില്‍ അടക്കം വൈറലാവുകയും ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയാകുകയും ചെയ്തത് മോദിക്ക് കനത്ത തിരിച്ചടിയാണ്.

nishrinjafrihussain

ഗുജറാത്ത് കലാപത്തിന്റെ ഓര്‍മപ്പെടുത്തലുകള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ എത്തുന്നത് മോദിക്കും അദ്ദേഹം ആഹ്വാനം ചെയ്ത കാമ്പയിനും മോശം പ്രതിഛായ സൃഷ്ടിക്കുമെന്ന് വിമര്‍ശകര്‍ പറഞ്ഞു. പ്രത്യേകിച്ചും ഇഹ്‌സാന്‍ ജാഫ്രിയുടെ ഓര്‍മകള്‍. വെറും മതവൈരത്തിന്റെ പേരില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ കൊലപ്പെടുത്തയത് വന്‍ വിവാദത്തിന് ഇടവെച്ചിരുന്നു.

അക്രമിസംഘം വീട്ടിലെത്തിയപ്പോള്‍ പോലീസിനെ അടക്കം വിളിച്ച് സഹായം അഭ്യര്‍ഥിച്ചിരുന്നെങ്കിലും ഇഹ്‌സാന്‍ ജാഫ്രിയെ ആരും രക്ഷിക്കാന്‍ എത്തിയിരുന്നില്ല. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ മുഖം വികൃതമാക്കിയ ഇത്തരം സംഭവങ്ങള്‍ ഗുജറാത്തില്‍ നടന്നത്. അതുകൊണ്ടുതന്നെ മോദി ആഹ്വാനം ചെയ്ത സെല്‍ഫി വിത്ത് ഡോട്ടറിലൂടെ ഒരിക്കല്‍ക്കൂടി ജെഫ്രിയുടെ കഥ ലോകത്തിന് മുന്നില്‍ എത്തുമ്പോള്‍ അത് പ്രധാനമന്ത്രിയെ വേട്ടയാടുമെന്നുറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+