മാധ്യമപ്രവർത്തകൻ കെജെ സിംഗും അമ്മയും മരിച്ച നിലയിൽ.. കൊലപാതകമെന്ന് സംശയം

  • Posted By: Anamika
Subscribe to Oneindia Malayalam

ചണ്ഡീഗഡ്: സംഘപരിവാറിനെതിരെ നിരന്തരം ശബ്ദിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകം രാജ്യത്തെ ഞെട്ടിച്ചതാണ്. തൊട്ട് പിന്നാലെ ത്രിപുരയില്‍ ശന്തനു എന്ന മാധ്യമപ്രവര്‍ത്തകനും ക്രൂരമായി കൊല്ലപ്പെട്ടു. മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെയുള്ള അക്രമം അവസാനിക്കുന്നില്ല എന്നതിന് തെളിവായി രാജ്യത്ത് ഒരു കൊലപാതകം കൂടി നടന്നിരിക്കുന്നു.മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെജെ സിംഗിനേയും അമ്മ ഗുരുചരണ്‍ കൗറിനേയുമാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. മൊഹാലിയിലെ വീട്ടിലാണ് സിംഗിന്റേയും തൊണ്ണൂറ്റിരണ്ട്കാരിയായ അമ്മയേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ടൈംസ് ഓഫ് ഇന്ത്യ, ദി ഇന്ത്യന്‍ എക്‌സ്പ്രസ്, ദി ട്രൈബ്യൂണല്‍ എന്നീ പ്രമുഖ പത്രങ്ങളിലെ മാധ്യമപ്രവര്‍ത്തകനായിരുന്നു കെജെ സിംഗ്.

കല്ലെറിയുന്നവർ എറിയട്ടേ.. ദിലീപിനെ കൈവിടാതെ മുൻഭാര്യ മഞ്ജു വാര്യർ..! അന്ന് പറഞ്ഞ ക്രിമിനൽ ഗൂഢാലോചന?

journalisat

കഴുത്ത് മുറിച്ച നിലയിലായിരുന്നു കെജെ സിംഗിന്റെ മൃതദേഹം കിടന്നിരുന്നത്. ഗുരുചരണ്‍ കൗറിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. വീട്ടിലെത്തിയ ഒരാള്‍ ഇവരെ വിളിച്ച് നോക്കിയപ്പോള്‍ പ്രതികരണമൊന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്നാണ് വീടിനകത്ത് കയറി പരിശോധിക്കുകയും മൃതദേഹങ്ങള്‍ കണ്ടെത്തുകയും ചെയ്തത്. സിംഗിന്റെ ഫോര്‍ഡ് ഐക്കണ്‍ കാര്‍ കാണാതായതായും പോലീസ് പറയുന്നു.

English summary
Senior journalist KJ Singh foud dead along with his mother

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്