കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്രപ്രവര്‍ത്തകനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രഫുല്‍ ബിദ്വായ് അന്തരിച്ചു

  • By Aiswarya
Google Oneindia Malayalam News

ആംസ്റ്റര്‍ഡാം: മുതിര്‍ന്ന പത്രപ്രവര്‍ത്തകനും സാമൂഹ്യപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷനുമായ പ്രഫുല്‍ ബിദ്വായ് (66) അന്തരിച്ചു. ആംസ്റ്റര്‍ഡാമില്‍വെച്ചായിരുന്നു അന്ത്യം. ഭക്ഷണം കഴിക്കുന്നതിനിടെ ആഹാരം തൊണ്ടയില്‍ക്കുടുങ്ങി ശ്വാസം മുട്ടിയാണ് മരണമെന്നാണ് റിപ്പോര്‍ട്ട്.

എക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലി ഓഫ് ഇന്ത്യയിലൂടെയാണ് ബിദ്വായ് പത്രപ്രവര്‍ത്തന ജീവിതത്തിന്റെ തുടക്കം കുറിക്കുന്നത്. തുടര്‍ന്ന് ബിസിനസ് ഇന്ത്യ, ഫീനാന്‍ഷ്യല്‍ എക്‌സ്പ്രസ് ,ടൈംസ് ഓഫ് ഇന്ത്യ എന്നീ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു.

-praful-

പിന്നീട് ഫ്രീലാന്‍സ് പത്രപ്രവര്‍ത്തനം തുടങ്ങിയ അദ്ദേഹം ഫ്രണ്ട് ലൈന്‍, ഹിന്ദുസ്ഥാന്‍ ടൈംസ് എന്നിവയില്‍ കോളം കൈകാര്യം ചെയ്തിരുന്നു. ദി ഗാര്‍ഡിയന്‍(ലണ്ടന്‍), ദി നേഷന്‍(ന്യൂയോര്‍ക്ക്) തുടങ്ങി ഇന്ത്യക്ക് പുറത്തുമുള്ള ദിനപത്രങ്ങളിലും പതിവായി എഴുതാറുണ്ടായിരുന്നു.

ഇന്ത്യപാക് സമാധാന ശ്രമങ്ങളുടെ പ്രധാന വക്താക്കളില്‍ ഒരാളായിരുന്നു ബിദ്വായ്. സമാധാന ദൗത്യങ്ങള്‍ കണക്കിലെടുത്ത് അദ്ദേഹത്തിന് സീന്‍ മക്‌ബ്രൈഡ് പുരസ്‌കാരം ലഭിച്ചു. ബിദ്വായ് ശക്തനായ ആണവ വിരുദ്ധ പ്രചാരകന്‍ കൂടിയാണ്. കൂടാതെ ആണവ നിരായൂധികരണ പ്രചാരണ സംഘടനയുടെ സ്ഥാപകാംഗമാണ് പ്രഫുല്‍ ബിദ്വായ്.

English summary
Praful Bidwai, a senior journalist and well-known columnist, has died, a family friend said on Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X