വാക്സീന്‍ വാങ്ങല്‍: മറ്റ് രാജ്യങ്ങള്‍ മുന്നേറിയപ്പോള്‍ ഇന്ത്യ വൈകിപ്പിച്ചു: ഡോ. ഗഗന്‍ദീപ് കാങ്
ദില്ലി: കൊവിഡ് വ്യാപനത്തെ പ്രതിരോധിക്കാന്‍ മറ്റ് രാജ്യങ്ങള്‍ കോവിഡ് വാക്സിനുകള്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടിയപ്പോള്‍ ഇന്ത്യ ഇക്കാര്യത്തില്‍ വേണ്ടത്ര കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ലെന്ന് മുതിര്‍ന്ന വൈറോളജിസ്റ്റ് ഡോ.ഗഗന്‍ദീപ് കാങ്. ഇന്ത്യ വാക്സീന്‍ വാങ്ങിക്കാനായി ഇറങ്ങിയപ്പോഴേക്കും അന്താരാഷ്ട്ര വിപണിയിലെ വാക്സീന്‍ ലഭ്യത വലിയ തോതില്‍ കുറഞ്ഞു. അപകടസാധ്യത മുന്നില്‍ കണ്ട് മറ്റു രാജ്യങ്ങള്‍ ഒരു വര്‍ഷത്തോളമായി വാക്‌സിനുകള്‍ വാങ്ങിവെച്ചുവെന്നും മെഡിക്കല്‍ ഓക്‌സിജന്‍ ലഭ്യതയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിയോഗിച്ച സമിതിയിലെ അംഗം കൂടിയായ ഡോ. ഗഗന്‍ദീപ് കാങ് അഭിപ്രായപ്പെടുന്നു.
മഹാരാഷ്ട്ര, ഒഡീഷ, ദില്ലി, ഉത്തർപ്രദേശ് എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങൾ വാക്‌സിൻ വിതരണത്തിനായി ആഗോള ടെൻഡറുകളുമായി മുന്നോട്ട് കൊണ്ടുപോയിരിക്കുമ്പോഴാണ് ഡോ. കാങിന്റെ അഭിപ്രായങ്ങൾ. വാക്‌സിനുകളുടെ വർദ്ധിച്ചുവരുന്ന അഭാവം മൂന്നാമത്തെ കോവിഡ് തരംഗത്തെ തടയാനുള്ള ശ്രമത്തെ പ്രതികൂലമായി ബാധിക്കും. വേണ്ടത്ര ഡോസ് വാക്സിന്‍ ലഭ്യമല്ലാത്തതിനാല്‍ പല സംസ്ഥാനങ്ങളിലും വാക്സിന്‍ വിതരണ കേന്ദ്രങ്ങള്‍ അടച്ച് പൂട്ടിയെന്നും ഇദ്ദേഹം സൂചിപ്പിക്കുന്നു.
സത്യപ്രതിജ്ഞ ചെയ്ത് എംഎൽഎമാർ, നിയമസഭയിൽ നിന്നുളള ചിത്രങ്ങൾ

ഈ വര്‍ഷം അവസാനത്തോടെ വാക്‌സിനുകള്‍ നിര്‍മിക്കുമെന്ന് പ്രതീക്ഷിക്കുന്ന സൈഡസ് കാഡില, ബയോളജിക്കല്‍ ഇ തുടങ്ങിയ എല്ലാ കമ്പനികളേയും ഇപ്പോള്‍ തന്നെ സമീപിക്കണം. വാക്സിന്‍ വിജയകരമാണെങ്കില്‍ അവരോട് അത് വലിയ തോതില്‍ ഉത്പാദിപ്പിക്കാനും ആവശ്യപ്പെടണം. അതിലൂടെ രാജ്യത്ത് കൂടുതല്‍ ഡോസ് വാക്സിന്‍ ലഭ്യമാക്കാന്‍ സാധിക്കും. വാക്സിന്‍ പരീക്ഷണ രംഗത്ത് മറ്റ് രാജ്യങ്ങള്‍ വന്‍തോതില്‍ പണം നിക്ഷേപിച്ചപ്പോള്‍ ഇന്ത്യ ഇത്തരത്തില്‍ ഒരു നിക്ഷേപം നടത്തിയില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
നാടന്‍ സുന്ദരിയായി തിളങ്ങി സായ് പല്ലവി; പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ












Click it and Unblock the Notifications