കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിപണിയില്‍ പച്ചകത്തി; ഓഹരികളില്‍ വന്‍ കുതിപ്പ്, മോദി സര്‍ക്കാരിന്റെ പ്രഖ്യാപനം ഫലം കണ്ടെന്ന് സൂചന

  • By Desk
Google Oneindia Malayalam News

മുംബൈ: തുടര്‍ച്ചയായി നഷ്ടത്തിലേക്ക് കൂപ്പ് കൂത്തിയിരുന്ന ഓഹരി വിപണി വീണ്ടും തിരിച്ചുകയറി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം നടക്കുന്ന വ്യാപാരത്തിലാണ് കുതിപ്പ്. പ്രധാനമായും ഐടി ഓഹരികളിലാണ് ഇടപാട് നടക്കുന്നത്. മുംബൈ ഓഹരി സൂചിക സെന്‍സെക്‌സ് 1628 പോയന്റ് ഉയര്‍ന്ന് 29916ലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റിയാകട്ടെ 476 പോയന്റ് ഉയര്‍ന്ന് 8740 ലുമെത്തി.

സാമ്പത്തിക രംഗത്തേക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കാന്‍ ധനമന്ത്രിയുടെ നേതൃത്വത്തില്‍ പ്രത്യേക സമിതിയെ നിയോഗിച്ചുവെന്ന പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനത്തിന്റെ ഫലമാണ് വിപണിയിലെ ഉണര്‍വ് എന്ന് കരുതുന്നു. നിഫ്റ്റിയിലെ 50ല്‍ 48 ഓഹരികളും ഉയര്‍ച്ച കാണിക്കുന്നുണ്ട്. ഒഎന്‍ജിസി, ഗെയില്‍, വിപ്രോ, ടിസിഎസ് തുടങ്ങിയ എല്ലാ കമ്പനികളുടെയും ഓഹരികളുടെ ഉയര്‍ച്ചാ ശതമാനം രണ്ടക്കം കടന്നു. സെന്‍സെക്‌സില്‍ റിലയന്‍സസ് ഇന്‍ഡസ്ട്രീസ്, ടിസിഎസ്, ഇന്‍ഫോസിസ് കമ്പനികളുടെ ഓഹരികള്‍ പച്ച കത്തിയിട്ടുണ്ട്.

s

കഴിഞ്ഞദിവസം വരെ കൊറോണ വൈറസ് രോഗ ഭീതി മൂലമുള്ള ഇടിവായിരുന്നു വിപണിയില്‍ കണ്ടിരുന്നത്. ഇന്ത്യയിലെ മാത്രമല്ല, ലോകത്തെ എല്ലാ ഓഹരി വിപണികളിലും ഈ ഇടിവ് പ്രകടമായിരുന്നു. കൊറോണ ഭീതിയില്‍ നിക്ഷേപകര്‍ ഇടപാട് നടത്താന്‍ മടിക്കുകയും വിറ്റഴിക്കല്‍ നടത്തുകയും ചെയ്തതോടെയാണ് തകര്‍ച്ച നേരിട്ടത്. എന്നാല്‍ മോദി വ്യാഴാഴ്ച രാത്രി നടത്തിയ പ്രഖ്യാപനം നിക്ഷേപകരില്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.

അതിനിടെ, സ്വര്‍ണവില വ്യാഴാഴ്ച രാവിലെ പവന് 29600 ആയി കുറഞ്ഞിരുന്നെങ്കിലും ഉച്ചയ്ക്ക് ശേഷം 29920 രൂപയായി ഉയര്‍ന്നിരുന്നു. വെള്ളിയാഴ്ച വിലയില്‍ മാറ്റമില്ല. ഗ്രാമിന് 3740 രൂപയാണ്. മാര്‍ച്ച് ഒമ്പതിനാണ് സ്വര്‍ണ വില ഏറ്റവും ഉയര്‍ന്നത്. അന്ന് 32320 രൂപയായിരുന്നു വില. അതേസമയം, രൂപയുടെ മൂല്യം നേരിയ തോതില്‍ ഉയര്‍ന്നു. ഡോളറിനെതിരെ 74.78 രൂപ എന്ന നിലയിലാണ് വെള്ളിയാഴ്ചയിലെ രാവിലെയുള്ള വ്യാപാരം. രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താന്‍ ആര്‍ബിഐ ഇടപെടുമെന്നാണ് കരുതുന്നത്. അടുത്ത മാസം മൂന്നിനാണ് ആര്‍ബിഐയുടെ യോഗം. എന്നാല്‍ പ്രത്യേക സാഹചര്യം പരിഗണിച്ച് ഗവര്‍ണര്‍ ശക്തികന്ത ദാസ് അടിയന്തര യോഗം നേരത്തെ വിളിച്ചുചേര്‍ക്കുമെന്ന് സൂചനയുണ്ട്.

എണ്ണ വില താഴ്ന്നതിന്റെ ഗുണം സാധാരണക്കാര്‍ക്ക് ലഭിക്കില്ലെന്നാണ് വിവരം. ഒരുപക്ഷേ കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവ ഇനിയും വര്‍ധിപ്പിച്ചേക്കും. കൊറണോ വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക ഉത്തേജന പാക്കേജ് നടപ്പാക്കുന്നതിന് പണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് എക്‌സൈസ് തീരുവ വര്‍ധിപ്പിക്കുക എന്നാണ് വിവരം. എണ്ണവില താഴ്ന്ന സാഹചര്യത്തില്‍ അതിന്റെ നേട്ടം സാധാരണക്കാര്‍ക്ക് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു.

English summary
Sensex Surges Over 1,600 Points; IT Stocks Spike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X