കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാസിൻ മാലിക് അറസ്റ്റിൽ: ഗീലാനിയും മിർവൈസ് ഉമറും വീട്ടുതടങ്കലിൽ, എൻഐഎ അങ്കത്തിനൊരുങ്ങിത്തന്നെ

മൈസുമയിലെ വീട്ടിൽ നടത്തിയ റെയ്ഡിനിടൊണ് യാസിൻ മാലിക്കിനെ പോലീസ് അറസ്റ്റ് ചെയ്തത്

Google Oneindia Malayalam News

ശ്രീനഗർ: വിഘടനവാദി നേതാവ് യാസിൻ മാലിക് അറസ്റ്റില്‍. ജമ്മു കശ്മീരിൽ വച്ചാണ് അറസ്റ്റിലായത്. ഇതിന് പുറമേ സയീദ് അലി ഷാ ഗീലാനി, മിര്‍വെയ്സ് ഉമർ എന്നിവരെ വീട്ടുതടങ്കലിലാക്കുകയും ചെയ്തിട്ടുണ്ട്. ശ്രീനഗറിൽ തിങ്കളാഴ്ച വിഘടനവാദികൾ നടത്താനിരുന്ന സംയുക്ത പ്രതിരോധ പരിപാടിയിൽ പങ്കെടുക്കുന്നത് തടസ്സപ്പെടുത്തുന്നതിന് വേണ്ടിയാണ് അറസ്റ്റ്. ശ്രീനഗറിലെ മൈസുമയിലെ വീട്ടിൽ നടത്തിയ റെയ്ഡിനിടൊണ് യാസിൻ മാലിക്കിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. മാലിക്കും ഗീലാനിയുമാണ് സംയുക്ത യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനം നടത്താനിരുന്നത്.

യോഗം നടക്കുന്ന സയീദ് അലി ഷാ ഗീലാനിയുടെ ഹൈദര്‍പൊരയിലെ വസതിയിലേയ്ക്ക് ആളുകൾ പ്രവേശിപ്പിക്കുന്നത് തടയുന്നതിനായി പോലീസ് പ്രത്യേക പ്രതിരോധം തീർത്തിട്ടുണ്ട്. സ്ഥലത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ഹുറിയത്ത് നേതാക്കൾക്കെതിരെ എന്‍ഐഎ നടത്തിവരുന്ന നീക്കങ്ങള്‍ തടസ്സപ്പെടുത്തുന്നതിനുള്ള ഭാവി പദ്ധതികൾ ചർച്ച ചെയ്ത തീരുമാനിക്കുന്നതിനായാണ് തിങ്കളാഴ്ച അലി ഷാ ഗീലാനിയുടെ വീട്ടില്‍ യോഗം ചേരാൻ നിശ്ചയിച്ചിട്ടുള്ളത്. മിര്‍വൈസ് ഉമര്‍ ഫറൂഖിനെ ഞായറാഴ്ച തന്നെ വീട്ടുതടങ്കലിലാക്കിയിരുന്നു.

photo-20

ഞായറാഴ്ച എൻഐഎ വിഘടവാദി നേതാക്കളുടെ വീട്ടിൽ നടത്തിയ റെയ്ഡില്‍ വിദേശ കറന്‍സികള്‍ പിടിച്ചെടുത്തിരുന്നു. 29 ഇടങ്ങളിലാണ് എൻഐഎ ഞായറാഴ്ച റെയ്ഡ് നടത്തിയത്. ഇവിടങ്ങളിൽ നിന്ന് പുസ്തകങ്ങൾ, രണ്ട് കോടി രൂപ, നിരോധിത ഭീകരസംഘടനയുടെ ലെറ്റർഹെഡ‍് എന്നിവയും കണ്ടെടുത്തിരുന്നു. പാകിസ്താനി, യുഎഇ, സൗദി കറന്‍സികളും രേഖകളും എൻഐഎ പിടിച്ചെടുത്തിരുന്നു.

English summary
eperatist leader Yasin Malik arrested from Kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X