Get Updates
Get notified of breaking news, exclusive insights, and must-see stories!

മകന്‍ 'കൊലപ്പെടുത്തിയ' ബോളിവുഡ് നടി ജീവനോടെ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍; പിന്നാലെ പൊലീസ് കേസ്

മുതിർന്ന ബോളിവുഡ് നടി വീണ കപൂറിനെ സ്വത്ത് തർക്കത്തിനിടെ മൂത്തമകന്‍ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചുവെന്ന വാർത്ത ഞെട്ടലോടെയായിരുന്നു ഏവരും കേട്ടത്. വീണാ കപൂറിനെ മകന്‍ ബേസ്‌ബോൾ ബാറ്റുകൊണ്ട് അടിച്ചുകൊന്ന് കൊക്കയിൽ തള്ളിയെന്നായിരുന്നു വാർത്ത.

സംഭവത്തില്‍ മകൻ സച്ചിൻ കപൂറും ജോലിക്കാരനും അറസ്റ്റിലായി എന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഈ വാർത്തകള്‍ പൂർണ്ണമായും തള്ളിക്കൊണ്ട് നടി വീണകപൂറും മകനും രംഗത്തെത്തിയിരിക്കുകയാണ്.

തന്റെ പേരിലുള്ള മറ്റൊരു സ്ത്രീയാണ്

തന്റെ പേരിലുള്ള മറ്റൊരു സ്ത്രീയാണ് കൊല്ലപ്പെട്ടതെന്നും തനിക്കും മകനുമെതിരെ വ്യാജ വ്യാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും വീണ വ്യക്തമാക്കി. താരത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മുംബൈ പോലീസ് സ്റ്റേഷനിൽ എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

ഒരു വീണ കപൂർ വേറെ എവിടെയോ

"ഇത് തെറ്റായ വാർത്തയാണ്, ഒരു വീണ കപൂർ വേറെ എവിടെയോ കൊല്ലപ്പെട്ടു എന്നതാണ് സത്യം. എന്നാൽ ഞാൻ ആ വീണ കപൂറല്ല, ഞാൻ വേറെ വ്യക്തിയാണ്. പേര് സമാനമാണ്, പക്ഷേ ഞാൻ ഇവിടെ താമസിക്കുന്നത് ജുഹുവിലെ ഗോരേഗാവിലാണ്. എന്റെ മകനോടൊപ്പമാണ് താമസിക്കുന്നത്, അതിനാലാണ് ഞാന്‍ ആണെന്ന് ആളുകൾ കരുതിയത്.'' വാർത്താ ഏജൻസിയായ എ എൻ ഐ പങ്കുവെച്ച ഒരു വീഡിയോയിൽ, വീണ മാധ്യമപ്രവർത്തകരോടായി പറയുന്നു.

ഞാൻ സുഖമായി ജീവിച്ചിരിക്കുന്നു

"ഞാൻ സുഖമായി ജീവിച്ചിരിക്കുന്നു. മരിച്ചിട്ടില്ലെന്ന് അവരോട് പറയാൻ ആഗ്രഹിക്കുന്നു, വ്യാജ വാർത്തകളിൽ വിശ്വസിക്കരുത്. ഞങ്ങൾ ഇപ്പോൾ പരാതിപ്പെട്ടില്ലെങ്കിൽ പിന്നീട് മറ്റുള്ളവരോടും ഇതേ കാര്യം ആവർത്തിക്കും. ഷൂട്ടിങ്ങിനിടയിലും രാവും പകലും ആവർത്തിച്ചുള്ള കോളുകൾ കൊണ്ട് സംഭവിക്കുന്ന മാനസിക പീഡനം മാനസികാവസ്ഥയെ നശിപ്പിക്കുന്നു, എനിക്കു് ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ല" എന്നും വീണ പറഞ്ഞു.

Hair Care: മുടി പട്ടുപോലെ തിളങ്ങണോ; കറ്റാർവാഴ മാത്രമല്ല, പഴവും കാട്ടും അത്ഭുതം

ഞാൻ നിർവികാരനായിരുന്നു

"ഞാൻ നിർവികാരനായിരുന്നു, ഞങ്ങൾ ഒരു എഫ്‌ ഐ ആർ ഫയൽ ചെയ്തു. പോലീസ് ഞങ്ങളെ നന്നായി പിന്തുണച്ചു. എന്റെ ഹൃദയത്തിൽ നിന്ന് ഞാൻ അതിനെ അഭിനന്ദിക്കുകയാണ്. ഞങ്ങൾ ഞങ്ങളെ സഹായിച്ച രീതി മാതൃകാപരമാണ്."- എന്നായിരുന്നു വീണയുടെ മകന്റെ പ്രതികരണം. നടിയുടേയും മകന്റേയും പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് മാനനഷ്ടത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സ്വത്ത് തർക്കത്തിന്റെ പേരിൽ കൊല്ലപ്പെട്ട

സ്വത്ത് തർക്കത്തിന്റെ പേരിൽ കൊല്ലപ്പെട്ട മറ്റൊരു സ്ത്രീയുടേയും നടിയുടേയും പേര് ഒന്ന് തന്നെയായതാണ് തെറ്റായ പ്രചരണത്തിന് ഇടയാക്കിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. . "ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 500-ാം വകുപ്പ് പ്രകാരം മാനനഷ്ടത്തിന് ഞങ്ങൾ ഒരു നോൺ-കോഗ്നിസബിൾ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ അന്വേഷണം നടക്കുകയാണ്," ദിൻദോഷി പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+