• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊവിഷീൽഡ് അടിയന്തര ഉപയോഗത്തിനായി അപേക്ഷ നൽകും:അഡാർ പൂനെവാല, വാക്സിനിൽ ഇന്ത്യയ്ക്ക് മുൻഗണന

മുംബൈ: അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ 'കോവിഷീൽഡ്' അടിയന്തരമായി ഉപയോഗിക്കുന്നതിനുള്ള അംഗീകാരത്തിനായി അപേക്ഷിക്കുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്. പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാർമ കമ്പനി സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒ അഡാർ പൂനെവാലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ഓക്സ്ഫോർഡ് സർവകലാശാലയും അസ്ട്രാസെനെക്കയും ചേർന്ന് വികസിപ്പിച്ചെടുത്ത കൊവിഡ് വൈറസ് വാക്സിനാണ് കോവിഷീൽഡ്.

ജോ ബൈഡന്‍ എങ്ങനെയുള്ള പ്രസിഡന്റായിരിക്കും, കമലാ ഹാരിസ് പറയുന്നത് ഇങ്ങനെ, ലോകം ബഹുമാനിക്കും

ആദ്യം ഇന്ത്യയിലേക്ക് വാക്സിനുകൾ വിതരണം ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് നേരത്തെ അഡാർ പൂനെവാല വ്യക്തമാക്കിയിരുന്നു. കൊവിഡ് വാക്സിൻ പുറത്തിറക്കുമ്പോൾ ആദ്യം നമ്മുടെ രാജ്യത്തെ പരിഗണിക്കുന്നത് വളരെ പ്രധാനമാണ്. അതിനുശേഷം മാത്രമാണ് മറ്റ് രാജ്യങ്ങളുമായുള്ള ഇടപാടുകളിൽ ഏർപ്പെടുകയെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചിരുന്നു.

ഇപ്പോഴുള്ള കണക്ക് അനുസരിച്ച് ഇന്ത്യ എത്ര ഡോസുകൾ വാങ്ങുമെന്ന് ഇതുവരെയും അറിയില്ല. 2021 വരെയുള്ള കാലയളവിനുള്ളിൽ ഏകദേശം 300-400 മില്യൺ ഡോസുകൾ വാങ്ങുമെന്നാണ് കരുതുന്നത്. ഇതു സംബന്ധിച്ച് രേഖാമൂലം സർക്കാരുമായി ധാരണയിലെത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ശനിയാഴ്ച പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് കേന്ദ്രം സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ ഗവേഷക സംഘങ്ങളുമായി ആശയവിനിമയം നടത്തിയ ശേഷമാണ് മടങ്ങിയത്. വാക്സിൻ നിർമ്മാണം കൂടുതൽ വേഗത്തിലാക്കാൻ കമ്പനി നടത്തുന്ന നീക്കങ്ങളെക്കുറിച്ചും ച്ചുള്ള ഇതുവരെയുള്ള പുരോഗതിയെക്കുറിച്ചുള്ള വിശദാംശങ്ങൾ അവർ പ്രധാനമന്ത്രിയുമായി പങ്കുവെച്ചിരുന്നു. അവരുടെ ഉൽ‌പാദന കേന്ദ്രവും പരിശോധിച്ചതായും, "പ്രധാനമന്ത്രി മോദി ട്വീറ്റിൽ കുറിച്ചു.

കൊവിഡ് വാക്സിൻ വികസിപ്പിച്ചെടുക്കുന്ന ഹൈദരാബാദിലെ ഭാരത് ബയോടെക് കേന്ദ്രവും പ്രധാനമന്ത്രി സന്ദർശിച്ചിരുന്നു. അവിടെ വെച്ച് ഗവേഷകർ തദ്ദേശീയമായി വികസിപ്പിച്ചെടുക്കുന്നത് സംബന്ധിച്ച കാര്യങ്ങളും പ്രധാനമന്ത്രിയോട് വിശദീകരിച്ചിരുന്നു. കോവിഡ് വാക്സിൻ പരീക്ഷണങ്ങളിൽ ഇതുവരെയുള്ള പുരോഗതിയിൽ ശാസ്ത്രജ്ഞരെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. വേഗത്തിലുള്ള പുരോഗതി കൈവരിക്കുന്നതിനായി ഈ സംഘം ഐസി‌എം‌ആറുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

ശനിയാഴ്ച, പ്രധാനമന്ത്രി മോദി അഹമ്മദാബാദിലെ സിഡസ് ബയോടെക് പാർക്കും മോദി സന്ദർശിച്ചു. കൊവിഡ് വാക്സിൻ പരീക്ഷണത്തിന് പിന്നിലുള്ള സംഘത്തെ "അവരുടെ പ്രവർത്തനത്തിന് പിന്നിലുള്ള ടീമിനെ ഞാൻ അഭിനന്ദിക്കുന്നു. ഈ യാത്രയിൽ അവരെ പിന്തുണയ്ക്കാൻ ഇന്ത്യൻ സർക്കാർ അവരോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സാജിദ് മിറിന്റെ തലയ്ക്ക് വിലയിട്ട് യുഎസ്: വിവരം നൽകിയാൽ 5 മില്യൺ യുഎസ് ഡോളർ, യുഎസ് നീക്കം 12 വർഷങ്ങൾക്ക് ശേഷം!!

ബിഎംസിയിലും മഹാവികാസ് അഗാഡി ഒറ്റക്കെട്ട്, കോണ്‍ഗ്രസും സഖ്യത്തില്‍, ബിജെപിയുടെ മോഹം നടക്കില്ല!!

English summary
Serum Institute says it will apply for Emergency use of Covid vaccine within 14 days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X