ബിജെപി സ്ഥാനാർത്ഥി ഉൾപ്പെടെ കോൺഗ്രസിൽ ചേർന്നു;തിരഞ്ഞെടുപ്പിന് മുൻപ് ഞെട്ടിച്ച നീക്കം.. ഒപ്പം നിരവധി നേതാക്കളും
ചണ്ഡീഗഡ്; അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബിൽ ഭരണത്തുടർച്ച സ്വപ്നം കാണുകയാണ് കോൺഗ്രസ്. കഴിഞ്ഞ തവണ 77 സീറ്റുകൾ നേടി ഭരണം പിടിച്ച പാർട്ടിക്ക് ഇക്കുറിയും പഞ്ചാബിൽ അനുകൂല കാലവസ്ഥയാണെന്നാണ് നേതൃത്വം കരുതുന്നത്. കാർഷിക ബില്ലിനെ ചൊല്ലി ശിരോമണി അകാലിദൾ-ബിജെപി ബന്ധം അവസാനിച്ചതോടെ ഇതും തങ്ങൾക്ക് ഗുണകരമാകുമെന്ന വിലയിരുത്തൽ നേതൃത്വത്തിനുണ്ട്. അതിനിടെ കോൺഗ്രസിന്റെ പ്രതീക്ഷ ഉയർത്തി ബിജെപി നേതാവ് ഉൾപ്പെടെ കോൺഗ്രസിൽ ചേർന്നിരിക്കുകയാണ്. വിശദാംശങ്ങളിലേക്ക്
പ്രേക്ഷകരെ ഞെട്ടിച്ച് മെറീന മൈക്കിൾ; ഫോട്ടോസ് വൈറലാകുന്നു

കാർഷിക നിയമങ്ങളും തുടർ പ്രതിസന്ധികളും പഞ്ചാബിൽ ശിരോമണി അകാലിദളിന് കടുത്ത തലവേദന തീർക്കുകയാണ്. നിയമത്തിന്റെ പേരിൽ ബിജെപി ബന്ധം അവസാനിച്ചെങ്കിലും വർഷങ്ങളോളം ഭരിച്ച സംസ്ഥാനത്ത് തനിച്ചൊരു തിരിച്ചുവരവ് പാർട്ടിക്ക് വെല്ലുവിളിയാകും. സമാന സാഹചര്യമാണ് സംസ്ഥാനത്ത് ബിജെപിയും നേരിടുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പിൽ വെറും 9 ശതമാനം വോട്ടുകൾ മാത്രം നേടി വിജയിച്ച ബിജെപിക്ക് പഞ്ചാബ് ഭരണം എന്നത് എളുപ്പമല്ല. എന്നിരുന്നാലും ദളിത് കാർഡ് ഇറക്കിയും മറ്റ് പാർട്ടികളിൽ ഇടഞ്ഞ് നിൽക്കുന്ന സിഖ് നേതാക്കളെ പാർട്ടിയിൽ എത്തിച്ചും സംസ്ഥാന ഭരണം പിടിക്കാനുള്ള ശ്രമങ്ങളാണ് ഇവിടെ ബിജെപി നടത്തുന്നത്. അധികാരത്തിലേറാനുള്ള നീക്കങ്ങൾക്ക് അമിത് ഷാ തന്നെ നേരിട്ട് ചുക്കാൻ പിടിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം ഭരണം നിലനിർത്താനുള്ള അനുകൂല ഘടകങ്ങൾ ഉണ്ടെന്ന് കോൺഗ്രസ് നേതൃത്വം അവകാശപ്പെടുന്നുണ്ടെങ്കിലും പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങളാണ് കോൺഗ്രസിന് വെല്ലുവിളി. അമരീന്ദർ-സിദ്ധു അധികാര തർക്കമാണ് നിലവിലെ പ്രശ്നം. അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിർത്തണമെന്നതായിരുന്നു സിദ്ധുവിന്റെ ആവശ്യം.

തർക്കം കടുത്തതോടെ ഹൈക്കമാൻറ് വിഷയത്തിൽ ഇടപെട്ടിരുന്നു. പ്രശ്ന പരിഹാരമെന്ന നിലയിൽ അമരീന്ദർ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിലനിർത്തി സിദ്ധുവിന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷ പദവി നൽകാമെന്നാണ് ഹൈക്കമാന്റ് അറിയിച്ചത്. എന്നാൽ ഈ നീക്കം അംഗീകരിക്കാൻ അമരീന്ദർ തയ്യാറല്ല.

പിസിസി അധ്യക്ഷനും മുഖ്യമന്ത്രിയും ഒരു സമുദായത്തില്‍ നിന്ന് വേണ്ടെന്ന നിലപാടിലാണ് അമരീന്ദര്‍ സിംഗ്.അമരീന്ദറും സിദ്ദുവും ജാട്ട് സിഖ് സമുദായക്കാരാണ്. തിരുമാനത്തെ എതിർത്ത് അമരീന്ദർ സോണിയ ഗാന്ധിയ്ക്ക് കത്തയച്ചിരുന്നു. ലോക്സഭ, രാജ്യസഭ എംപിമാരെ ഒപ്പം നിർത്തി സിദ്ധുവിനെതിരെ പടനയിക്കാനുള്ള നീക്കങ്ങളും അണിയറയിൽ അമരീന്ദർ നടത്തുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.

അതേസമയം ആഭ്യന്തര തർക്കം മുറുകുമ്പോഴും കോൺഗ്രസിലേക്കുള്ള നേതാക്കളുടെ ഒഴുക്ക് തുടരുകയാണ്. ഏറ്റവും അവസാനമായി ബിജെപി സ്ഥാനാർത്ഥി ഉൾപ്പെടെയാണ് കോൺഗ്രസിൽ ചേർന്നത്. ബഡിണ്ട മുൻസിപ്പൽ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി ബിജെപി ഒബിസി ജനറൽ സെക്രട്ടറിയുമായ ബൽവന്ത് റായ് ആണ് കോൺഗ്രസിൽ ചേർന്നത്.

ബിജെപി നേതാവിനെ കൂടാതെ ചില പ്രാദേശിക നേതാക്കളും പ്രവർത്തകരും 500 ഓളം യുവാക്കളും കോൺഗ്രസിൽ ചേർന്നിട്ടുണ്ട്. നേരത്തേ മൂന്ന് എംഎൽഎമാർ കോൺഗ്രസിൽ ചേർന്നിരുന്നു. പഞ്ചാബ് ഏക്ത പാർട്ടി നേതാക്കളായിരുന്നു കോൺഗ്രസിൽ ചേർന്നത്. എംഎൽഎമാരും പാർട്ടിയും കോൺഗ്രസിൽ ലയിക്കുകയായിരുന്നു.
മഞ്ഞുമലകളെ തൊട്ട്; വെക്കേഷൻ മൂഡിൽ ഷഫ്ന നിസാം












Click it and Unblock the Notifications