ലൈംഗികത മൗലികാവകാശം:ഹര്‍ദികിന് മേവാനിയുടെ പിന്തുണ, സ്വകാര്യത ലംഘിക്കാനാവില്ല, മറുപടി നല്‍കി

  • Written By:
Subscribe to Oneindia Malayalam

അഹമ്മദാബാദ്: പാട്ടീദാര്‍ നേതാവ് ഹര്‍ദിക് പട്ടേലിന്‍റെതെന്ന പേരില്‍ വീഡിയോ പ്രചരിച്ച സംഭവത്തില്‍ ഹര്‍ദികിന് പിന്തുണയുമായി ജിഗ്നേഷ് മേവാനി. ‍ലൈംഗികത മൗലികാവകാശമാണെന്നും ആര്‍ക്കും നിങ്ങളുടെ സ്വകാര്യത ലംഘിക്കാനാവില്ലെന്നും ജിഗ്നേഷ് മേവാനി ട്വിറ്ററില്‍ കുറിച്ചു. ഹര്‍കിന്‍റേതെന്ന പേരില്‍ ഒരു യുവതിയ്ക്കൊപ്പമുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ ഗുജറാത്തിലെ പ്രാദേശിക ചാനലുകളും വീഡിയോ പ്രക്ഷേപണം ചെയ്തിരുന്നു. ഡിസംബറില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹര്‍ദിക് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വീഡിയോ പുറത്തുവന്നത്.

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക 21 മുതല്‍, ഗുജറാത്ത് കാവിയണിയുമോ!


ചിന്നമ്മ വീണ്ടും കുടുങ്ങും!! റെയ്ഡില്‍ പിടിച്ചെടുത്തത് 1,430 കോടി, കേന്ദ്രം അണ്ണാഡിഎംകെയെക്കെതിരെ കുരുക്ക് മുറുക്കുന്നു!!

ഹോട്ടല്‍ മുറിയില്‍ വച്ച് രഹസ്യ ക്യാമറ ഉപയോഗിച്ച് പകര്‍ത്തിയ ഹര്‍ദികിനെ പോലുള്ള ഒരാളും ഒരു യുവതിയും ഉള്‍പ്പെട്ട വീഡിയോ ആണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ കഴിഞ്ഞ ദിവസം വൈറലായത്. 2017 മെയ് മാസത്തില്‍ പകര്‍ത്തിയ വീഡിയോയാണ് ഇതോടെ പുറത്തുവന്നിട്ടുള്ളത്. എന്നാല്‍ വീഡിയോയുടെ ആധികാരികത സംബന്ധിച്ചും വീഡിയോയിലുള്ള വ്യക്തികളുടെ ഐഡന്‍റിറ്റി സംബന്ധിച്ചും സ്ഥിരീകരണമില്ല.

 സ്വകാര്യത ലംഘിക്കാനാവില്ല

സ്വകാര്യത ലംഘിക്കാനാവില്ല


ലൈംഗികത മൗലികാവകാശമാണെന്ന് ചൂണ്ടിക്കാണിക്കുന്ന യുവ നേതാവ് ജിഗ്നേഷ് മേവാനി സ്വകാര്യത ലംഘിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും ട്വിറ്ററില്‍ കുറിച്ചു. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹര്‍കിനെപ്പോലെ തന്നെ ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. അടുത്ത കാലത്ത് കോണ്‍ഗ്രസില്‍ ചേര്‍ന്ന പിന്നോക്ക സമുദായ നേതാവ് അല്‍പേഷ് ഠാക്കൂര്‍ കൂടി കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ കോണ്‍ഗ്രസിനെ പിന്തുണയ്കകുന്ന യുവനേതാക്കള്‍ കരുത്തു തെളിയിക്കുമെന്നാണ് കരുതുന്നത്. ഇതിനിടെയാണ് ഹര്‍ദികിന്‍റെ പേരില്‍ വീഡിയോ പുറത്തുവരുന്നത്.

 എന്തുകൊണ്ട് പരാതിയില്ല

എന്തുകൊണ്ട് പരാതിയില്ല

ബിജെപിയ്ക്ക് വൃത്തികെട്ട രാഷ്ട്രീയം കളിക്കേണ്ടതില്ലെന്നും പുറത്തുവന്ന വീഡിയോ വ്യാജമാണെങ്കില്‍ ഹര്‍ദിക് എന്തുകൊണ്ട് പോലീസില്‍ പരാതി നല്‍കുന്നില്ലെന്ന് ആരാഞ്ഞുകൊണ്ട് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മന്‍സൂഖ് മണ്ഡാവിയ രംഗത്തെത്തിയിട്ടുള്ളത്. കഴിഞ്ഞ 22 വര്‍ഷമായി ഗുജറാത്ത് ഭരിക്കുന്നത് ബിജെപി തന്നെയാണെന്നും പാട്ടീദാറുകള്‍ ഇക്കാലമത്രെയും ബിജെപിയെ പിന്തുണച്ചുവെന്നും ഇപ്പോള്‍ മാത്രമാണ് കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ ഹര്‍ദിക് പാട്ടീദാര്‍ സമുദായത്തോട് ആവശ്യപ്പെടുന്നതെന്നും മണ്ഡാവിയ പറയുന്നു.

മേവാനിയുടെ പിന്തുണയും കോണ്‍ഗ്രസിന്

മേവാനിയുടെ പിന്തുണയും കോണ്‍ഗ്രസിന്

ഗുജറാത്തിലെ ദളിത് നേതാവായ ജിഗ്നേഷ് മേവാനി ഔദ്യോഗികമായി പാര്‍ട്ടിയില്‍ ചേരാനില്ലെങ്കിലും ഡിസംബറി്ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഉനയില്‍ ദളിത് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടതോടെയാണ് ജിഗ്നേഷ് മേവാനിയെന്ന ദളിത് നേതാവ് യുവാക്കള്‍ക്ക് ഹരമായി മാറിയത്. പശുവിന്‍രെ തോലുരിച്ചെന്ന് ആരോപിച്ച് നാല് ദളിത് യുവാക്കളെ ആക്രമിച്ച സംഭവത്തോടെയാണ് ദളിതുകള്‍ പ്രക്ഷോഭവുമായി ഗുജറാത്തിലെ ഉനയില്‍ ഒത്തുചേര്‍ന്നത്.

 നിഷേധിച്ച് ട്വീറ്റ്

നിഷേധിച്ച് ട്വീറ്റ്

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ സ്വയം പ്രതിരോധവുമായി പാട്ടീദാര്‍ അനാമത് ആന്ദോളന്‍ നേതാവ് ട്വീറ്റില്‍ രംഗത്തെത്തിയിരുന്നു. ഗുജറാത്തില്‍ വൃത്തികെട്ട രാഷ്ട്രീയത്തിന്‍രെ തുടക്കമാണെന്നും തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതുകൊണ്ട് തനിക്ക് ഒരു അപമാനവു​ ഉണ്ടാകില്ലെന്നും ഗുജറാത്തിലെ സ്ത്രീകളെ പ്രതിഛായ തകര്‍ക്കുന്നതിനും കൂടി വേണ്ടിയാണ് നീക്കമെന്നും ഹര്‍ദിക് ട്വീറ്റില്‍ കുറിയ്ക്കുന്നു. വീഡിയോയിലുള്ളത് താനല്ലെന്ന് അവകാശപ്പെടുന്ന ഹര്‍ദിക് ഈ സംഭവത്തെ ഗുജറാത്തിലെ സ്ത്രീകളുടെ ബഹുമതിയുമായി ബന്ധപ്പെടുത്തുകയും ചെയ്തു. തിരഞ്ഞെടുപ്പില്‍ വോട്ടുകള്‍ നഷ്ടപ്പെടാതാരിക്കാനാണ് ഹര്‍ദീകിന്‍റെ നീക്കം.

 സെക്സ് സിഡി പുറത്തിറക്കും

സെക്സ് സിഡി പുറത്തിറക്കുംബിജെപി തനിയ്ക്കെതിരെ സെക്സ് സിഡി പുറത്തിറക്കുമെന്ന് നേരത്തെ തന്നെ ചൂണ്ടിക്കാണിച്ച ഹര്‍ദിക് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടാകുന്ന നേട്ടത്തെ പ്രതിരോധിക്കാന്‍ ഇത്തരം തന്ത്രങ്ങള്‍ പയറ്റുമെന്നും കൂട്ടിച്ചേര്‍ത്തിരുന്നു. തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുന്നതിന് വേണ്ടി തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയില്‍ നിന്ന് എന്തും പ്രതീക്ഷിക്കാമെന്നും കാത്തിരുന്ന് കാണാമെന്നും ഹര്‍ദിക് ചൂണ്ടിക്കാണിച്ചിരുന്നു.

 സംവരണം ആവശ്യപ്പെട്ട്

സംവരണം ആവശ്യപ്പെട്ട്

നേരത്തെ 2015ലും പാട്ടീദാര്‍ സമരങ്ങളുടെ സൂത്രധാരനായ ഹര്‍ദിക് പട്ടേലിന്‍റെ പ്രതിച്ഛായ നശിപ്പിക്കുന്നതിനായി സെക്സ് സിഡി പുറത്തിറക്കിയിരുന്നു. 2015ല്‍ ഗുജറാത്തില്‍ പാട്ടീദാര്‍ സമുദായത്തില്‍പ്പെട്ടവര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും സംവരണം ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിച്ചപ്പോഴായിരുന്നു സിഡി പുറത്തിറക്കിയത്. ഗുജറാത്തിലെ ബിജെപി സര്‍ക്കാരിന് ഏറ്റവും തലവേദനയുണ്ടാക്കിയ പ്രക്ഷോഭമായിരുന്നു പാട്ടീദാര്‍ സമുദായത്തിന്‍റേത്. എന്നാല്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത് ഹര്‍ദികാണെന്ന് വ്യക്തമല്ല.

 തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം

തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം

ബിജെപിയില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കാനില്ലെന്നും ഇത് വര്‍ഗ്ഗസ്വഭാവമാണെന്നമായിരുന്നു എങ്ങനെ അറിയാം എന്ന ചോദ്യത്തിനുള്ള ഹര്‍ദികിന്‍റെ മറുപടി. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടുന്നതിനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഹര്‍ദിക് കൂട്ടിച്ചേര്‍ത്തു. സംവരണമാവശ്യപ്പെട്ടുള്ള പട്ടേല്‍ പ്രക്ഷോഭം കൊണ്ട് ബിജെപിയ്ക്ക് ഏറ്റവുമധികം തലവേദന സൃഷ്ടിച്ച ഹര്‍ദിക് രണ്ട് ദിവസം മുമ്പാണ് കോണ്‍ഗ്രസിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചത്. ‍ഡിസംബറില്‍ നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ പട്ടേല്‍ സമുദായത്തിന്‍റെ പിന്തുണ കോണ്‍ഗ്രസിന് ഉറപ്പായിക്കഴിഞ്ഞ സാഹചര്യത്തിലാണ് ഹര്‍ദിക് ബിജെപിയ്ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.

 ഹര്‍ദിക് താരമായി

ഹര്‍ദിക് താരമായി


2015 ആഗസ്റ്റ് 25ന് ഗുജറാത്തിലെ പാട്ടീദാര്‍ വിഭാഗത്തെ ഒബിസിയ്ക്ക് കീഴില്‍ കൊണ്ടുവന്ന് സര്‍ക്കാര്‍ ജോലികളിലും വിദ്യഭ്യാസ സ്ഥാപനങ്ങളിലും സംവരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടതോടെയാണ് ഹര്‍ദികിനെ ഒരു യുവനേതാവെന്ന രീതിയില്‍ മാധ്യമങ്ങളും ജനങ്ങളും ഏറ്റെടുക്കുന്നത്. കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കിയ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ഗുജറാത്ത് സര്‍ക്കാരിന് സൈന്യത്തെ വിന്യസിക്കേണ്ടിവന്നു. ബിജെപി സര്‍ക്കാരിന്‍റെ പ്രതിച്ഛായ്ക്ക് മങ്ങലേല്‍പ്പിച്ച ഒരു പ്രതിഷേധം കൂടിയായിരുന്നു പട്ടേല്‍ പ്രക്ഷോഭം.

 ഒബിസി പദവി

ഒബിസി പദവി

കോണ്‍ഗ്രസിനെ പിന്തുണച്ചുവെങ്കിലും പട്ടേല്‍ സമുദായത്തിന് ഒബിസി പദവി നല്‍കണമെന്നുള്ള വാഗ്ദാനത്തില്‍ നിന്ന് വ്യതിചലിക്കില്ലെന്ന് ഉറപ്പുവരുത്തുമെന്നും സുപ്രീം കോടതി അംഗീകരിച്ച 50 ശതമാനം ക്വാട്ട ലഭിക്കണമെന്നും ഹര്‍ദിക് കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ പട്ടേല്‍ സമുദായം ഒബിസിക്കുള്ളില്‍ വരില്ലെന്നും പട്ടേലിന്‍റെ താല്‍പ്പര്യം സംവരണമല്ലെന്നും രാഷ്ട്രീയം കളിക്കുകയാണെന്നുമാണ് പട്ടേല്‍ സംഘടനകളുടെ ആരോപണം.

English summary
Hardik Patel has nothing to be ashamed of, said young Gujarat politician Jignesh Mevani as he tweeted, "Right to sex is a fundamental right. No one has right to breach your privacy."

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്