കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോസുമാർ ജാഗ്രതൈ!!സ്ത്രീകളെ അപമാനിച്ചാല്‍ ശിക്ഷ ഇങ്ങനെയും;പ്രതിമാസം 50,000 രൂപ,നഷ്ടപരിഹാരം വേറെയും

യുവതി നല്‍കിയ പരാതിയിലാണ് ലേബര്‍ കമ്മീഷണറുടെ നടപടി

Google Oneindia Malayalam News

ബെംഗളൂരു: യുവതിയെ അപമാനിച്ച കേസില്‍ പ്രതിയായ എച്ച് ആര്‍ മാനേജര്‍ക്ക് പിഴ വിധിചച്ച് സ്റ്റേറ്റ് ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ്. ഒരു സോഫ്റ്റ് വെയര്‍ കമ്പനിയിലെ എച്ച്ആര്‍ മാനേജര്‍ക്കാണ് യുവതിയ്‌ക്കെതിരെയുള്ള ലൈംഗിക അതിക്രമത്തിന് കമ്പനിയിലെ മുന്‍ ജീവനക്കാരിയ്ക്ക്‌ പ്രതിമാസം 50,000 രൂപ വീതം ശമ്പളത്തില്‍ നിന്ന് നല്‍കാന്‍ ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉത്തരവിട്ടത്.

എച്ച് ആര്‍ മാനേജര്‍ തന്നെ അപമാനിച്ചുവെന്ന് കാണിച്ച് യുവതി നല്‍കിയ പരാതിയിലാണ് ലേബര്‍ കമ്മീഷണറുടെ നടപടി. ഉദ്യോഗസ്ഥന്‍ കമ്പനി വിട്ടുപോകുമ്പോള്‍ നല്‍കാനുള്ള തുക യുവതിയ്ക്ക് നല്‍കണമെന്ന് കമ്മീഷണര്‍ ഉത്തരവിട്ടു, അല്ലാത്ത പക്ഷം കമ്പനി നല്‍കണമെന്ന് വിധിച്ച 4,80,000 രൂപയ്‌ക്കൊപ്പം ആ തുക കൂടി നല്‍കണമെന്നും ലേബര്‍ കമ്മീഷണര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു.

 നഷ്ടപരിഹാരം നല്‍കണം

നഷ്ടപരിഹാരം നല്‍കണം

ലൈംഗിക അതിക്രമ കുറ്റം ആരോപിയ്ക്കപ്പെട്ട ഒരു സോഫ്റ്റ് വെയര്‍ കമ്പനിയിലെ എച്ച് മാനേജരുടെ ശമ്പളത്തില്‍ നിന്ന് പ്രതിമാസം 50, 000 രൂപ വീതം 60 മാസത്തേയ്ക്ക് നല്‍കാനാണ് ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഉത്തരവ്. അടുത്ത മൂന്ന് വര്‍ഷത്തേയ്ക്ക് ശമ്പള വര്‍ധവോ ഉദ്യോഗക്കയറ്റമോ നല്‍കരുതെന്നും ഉത്തരവില്‍ പറയുന്നു.

നിയമലംഘിച്ചു

നിയമലംഘിച്ചു

നിയമലംഘനത്തിന് കമ്പനിയ്ക്ക് ഉത്തരവാദിത്തമുണ്ടെന്ന് വിധിച്ച അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ യുവതിയ്ക്ക് നഷ്ടപരിഹാരം നല്‍കാനും വിധിച്ചു.

പരാതി നിരസിച്ചതെന്തിന്

പരാതി നിരസിച്ചതെന്തിന്

ബെംഗളൂരുവിലെ മഹാദേവപുരയിലുള്ള ഐപി ഇന്‍ഫ്യൂഷന്‍ സോഫ്റ്റ് വെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലെ സീനിയര്‍ എച്ച് ആര്‍ മാനേജര്‍ ലൈംഗികമായി അപമാനിച്ചുവെന്ന് കാണിച്ച് യുവതി ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നല്‍കിയ പരാതിയിലാണ് നടപടി. കമ്പനിയില്‍ നല്‍കിയ പരാതി നിരസിച്ചതിനെ തുടര്‍ന്നാണ് നീക്കം.

വിരലില്‍ സ്പര്‍ശിച്ചു

വിരലില്‍ സ്പര്‍ശിച്ചു

വിരലില്‍ അണിഞ്ഞ നെയില്‍ പോളിഷിന്റെ നിറത്തെക്കുറിച്ച് പ്രതികരിച്ച ചന്ദ്രശേഖര്‍ അനുചിതമായി വിരലുകളില്‍ സ്പര്‍ശിച്ചെന്നാണ് യുവതി പരാതിയില്‍ വ്യക്തമാക്കുന്നത്. യുവതിയില്‍ ആകൃഷ്ടനായി മറ്റൊരു ജീവനക്കാരന്‍ കമ്പനിയില്‍ ജോയിന്‍ ചെയ്യാന്‍ താല്‍പ്പര്യമുണ്ടെന്ന് അറിയിച്ചതായും യുവതി പരാതിയില്‍ പറയുന്നു.

English summary
Rs 50,000 will be deducted from accused’s salary for 60 months, and the same will be paid to the victim
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X